Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി – കാലാനുക്രമണിക

  •  ജനനം – ക്രി. 570 ഏപ്രിൽ 22 മക്കയിൽ ചാന്ദ്രമാസമനുസരിച്ച് റബീഉൽ അവ്വൽ 12
  •  മാതാവിന്റെ മരണം – ആറ് വർഷം പ്രായമുള്ളപ്പോൾ
  •  പിതാമഹന്റെ മരണം – എട്ടാം വർഷം
  •  പിതൃവ്യന്റെ കൂടെ സിറിയയിലേക്കുള്ള ഒന്നാം യാത്ര – 12-ാം വർഷം
  •  ഫിജാർ യുദ്ധത്തിൽ പങ്കെടുത്തത് – പ്രായം 15
  •  ഫുദൂൽ ഉടമ്പടിയിൽ പങ്കാളിയായത് – പ്രായം 16
  •  സിറിയയിലേക്ക് രണ്ടാം യാത്ര – പ്രായം 23 അല്ലെങ്കിൽ 24

 

  •  ഖദീജയുമായുള്ള വിവാഹം – പ്രായം 25
  •  കഅ്ബയിലെ മാധ്യസ്ഥം – പ്രായം 35
  •  പ്രവാചകത്വം – പ്രായം 40. ക്രി 610. റബീഉൽ അവ്വൽ 9
  •  പ്രവാചകത്വത്തിന്റെ പരസ്യ പ്രഖ്യാപനം – പ്രവാചകത്വത്തിന്റെ മൂന്നാം വർഷം
  •  എതിർപ്പും അടിച്ചമർത്തലുകളും, ആദ്യ തരംഗം – പ്രവാചകത്വത്തിന്റെ 3 മുതൽ 5 വരെ വർഷങ്ങൾ
  •  രൂക്ഷമായ പീഡനങ്ങൾ – പ്രവാചകത്വത്തിന്റെ 5 മുതൽ 7 വരെ വർഷങ്ങൾ
  •  അനുചരന്മാരുടെ അബ്സീനിയ പലായനം – പ്രവാചകത്വത്തിന്റെ 5-ാം വർഷം
  •  ദുഃഖവർഷം – അബൂത്വാലിബിന്റെയും, ഖദീജയുടെയും മരണം: പ്രവാചകത്വത്തിന്റെ 10-ാം വർഷം
  •  മദീനാ പ്രതിനിധി സംഘവുമായി രണ്ടാം അഖബാ ഉടമ്പടി – പ്രവാചകത്വത്തിന്റെ 13-ാം വർഷം

 

  •  മദീനാ പലായനം (ഹിജ്റ) – പ്രവാചകത്വത്തിന്റെ 13-ാം വർഷം
  •  സകാത്ത് നിർബന്ധമാക്കുന്നു – ഹിജ്റ 2-ാം വർഷം
  •  ഖിബ് ല മാറ്റം – ഹിജ്റ 2
  •  റമദാൻ വ്രതം – ഹിജ്റ 2
  •  ബദ്ർ യുദ്ധം – ഹിജ്റ 2
  •  ഉഹുദ് യുദ്ധം – ഹിജ്റ 3
  •  പലിശ നിരോധം – ഹിജ്റ 3
  •  ഹിജാബ് നിയമം – ഹിജ്റ 4
  •  അഹ്സാബ് യുദ്ധം – ഹിജ്റ 5
  •  ഹുദൈബിയ സന്ധി – ഹിജ്റ 6
  •  രാജാക്കന്മാർക്ക് കത്തയക്കുന്നു – ഹിജ്റ 7
  •  ഖൈബർ യുദ്ധം – ഹിജ്റ 7

 

  •  മക്കാ വിജയം – ഹിജ്റ 8
  •  ഹുനൈൻ യുദ്ധം – ഹിജ്റ 8
  •  തബൂക്ക് യുദ്ധം – ഹിജ്റ 9
  •  ദൗത്യ സംഘങ്ങൾ മദീനയിലെത്തുന്നു – ഹിജ്റ 9
  •  പ്രവാചകന്റെ ഹജ്ജ് – ഹിജ്റ 10
  •  മരണ കാരണമായ രോഗത്തിന്റെ തുടക്കം – ഹിജ്റ 11, സഫർ അവസാനം
  •  മരണം – ഹിജ്റ 11, റബീഉൽ അവ്വൽ 12, മദീനയിൽ
  •  ഖബറടക്കം – റബീഉൽ അവ്വൽ 13-നും 14-നും ഇടക്കുള്ള രാത്രി

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles