Current Date

Search
Close this search box.
Search
Close this search box.

നമസ്കാരത്തിലെ അശ്രദ്ധ

“പൂർവ പ്രവാചകന്മാർക്കു ശേഷം ഒരു പിൻതലമുറയുണ്ടായി. അവർ നമസ്കാരം പാഴാക്കുകയും ദേഹേച്ഛകളെ പിൻപറ്റുകയും ചെയ്തു. ഈ മാർഗഭ്രംശത്തിൻ്റെ ദുഷ്ഫലം അവർ കണ്ടെത്തുന്നതാണ് ” ( ഖുർആൻ: 19:59)

ഇസ് ലാമിക ശരീഅത്തിൻ്റെയും ഇസ് ലാമിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാന സ്തംഭമാണ് കൃത്യമായ നമസ്കാര പ്രാർത്ഥനകൾ. അഞ്ചു നേരങ്ങളിലെ നിർബന്ധ നമസ്കാരങ്ങൾ നമ്മെ അല്ലാഹുവിനോടുള്ള ഭക്തിയിലും ദൈവ സ്മരണയിലും ജീവിത വിശുദ്ധിയിലും അടിയുറപ്പിച്ചു നിർത്തുന്നു. പ്രതിസന്ധികളിൽ തകരാതെ പിടിച്ചു നിൽക്കാനുള്ള മാനസിക / ആത്മീയ കരുത്ത് പകരുന്നു.

നേരത്തേ വേദം ലഭിച്ചതിൽ നിന്ന് വിഭിന്നമായി ദീനുൽ ഇസ് ലാം അതിൻ്റെ തെളിമയോടെ ലോകത്ത് നിലനിൽക്കുന്നതിൻ്റെ സുപ്രധാന കാരണം ആഗോള മുസ് ലിം മുഖ്യധാര നമസ്കാരങ്ങൾക്കും തജ്ജന്യമായ പള്ളി നിർമാണം, അവയുടെ നടത്തിപ്പ് എന്നിവയ്ക്കും നൽകുന്ന മുഖ്യ പരിഗണനയത്രെ. അമീൻ അഹ്സൻ ഇസ്വ് ലാഹി ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. (ഖുർആൻബോധനം: 7:28)

നമസ്കാരവർജനം/ പാഴ് നമസ്കാരം ദേഹേഛയും പരസ്പര പൂരകങ്ങളാണ്. നമസ്കാരം വഴി ലഭിക്കേണ്ടുന്ന ആത്മ പ്രകാശം (നൂർ) തടയപ്പെടുന്നവരുടെ ജീവിതത്തിലേക്ക് അധർമങ്ങളും ജീർണതകളും കടന്നു വരും. ക്രമേണ അവർ ജഡിക മോഹങ്ങളുടെ അടിമകളായി മാറും. “സ്വന്തം നമസ്കാരത്തെക്കുറിച്ചശ്രദ്ധരാകുന്ന നമസ്കാരക്കാർക്ക് ഹാ.. കഷ്ടം!” എന്ന ഖുർആൻ 107:4-5 ൽ നടത്തുന്ന പ്രഖ്യാപനത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്!

Related Articles