Vazhivilakk

പട്ടിണിയും അമിത വണ്ണവും- ചില ഭക്ഷണ ചിന്തകൾ

ലോക ജനസംഖ്യയില്‍ 820 മില്യണ്‍ ജനങ്ങള്‍ നിത്യ ദാരിദ്രത്തിലാണ് എന്നാണു ഐക്യ രാഷ്ട്ര സഭയുടെ കണക്ക്. അതായത് ഒമ്പതു പേരില്‍ ഒരാള്‍ എന്ന പേരില്‍ പട്ടിണിയിലാണ് പോലും. ലോകത്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വിഭവങ്ങളുടെ 14 % ചില്ലറ വില്പ്പന ശാലകളിലേക്കു എത്തുന്നതിനു മുമ്പേ നഷ്ടമാകുന്നു എന്നും കണക്ക് പറയുന്നു. രണ്ടു രീതിയിലാണ് ഭക്ഷണത്തിന്റെ നഷ്ടം കണക്കാക്കുന്നത്. ഒന്ന് ‘ ഫുഡ് ലോസ് ‘ എന്ന പേരില്‍ അറിയപ്പെടുന്നു. വിളവെടുപ്പിലും അത് ഉദ്ദേശ്യത്തിലേക്കു എത്തിക്കുമ്പോഴും ഉണ്ടാകുന്ന നഷ്ടമാണ് ഇത് കൊണ്ട് കണക്കാക്കുന്നത്. അതെ സമയം ‘ഫുഡ് വേസ്റ്റ്’ എന്ന പ്രമാദമായ നഷ്ടത്തിന് പുറമെയാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകയില്‍ നിന്നും അതിനു ശേഷം ഭക്ഷണം പാകം ചെയ്യുന്നിടത്തു നിന്നും കൂടി മൊത്തം ലോകാടിസ്ഥാനത്തില്‍ മൂന്നിലൊന്നു ഭക്ഷണം നഷ്ടമാകുന്നു എന്നാണ് അടുത്തിടെ വന്ന കണക്ക്. ഈ കണക്കു കുറച്ചു കൂടുതലാണ് എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കെടുത്തു ഉടനെ പുറത്തിറക്കും എന്നാണ് സംഘടന പറയുന്നതും.

ലോകം പുരോഗതി കൈവരിക്കുമ്പോഴും പട്ടിണിയുടെ തോത് വര്‍ധിച്ചു വരുന്നു എന്നാിത് വെളിപ്പെടുത്തുന്നത്. ലോകത്തിനു വേണ്ടതിലധികം ഭക്ഷ്യ വിഭവങ്ങള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും പട്ടിണി നിലനില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ ഉല്‍പ്പാദനത്തിന്റെ വിഷയമല്ല ലോകം നേരിടുന്നത് പകരം വിതരണത്തിലാണ്. ആഫ്രിക്കയില്‍ അഞ്ചില്‍ ഒരാള്‍ പട്ടിണി അറിയുന്നു. ഏഷ്യയില്‍ 515 മില്യണ്‍ ജനങ്ങള്‍ പട്ടിണിയുമായി മല്ലിടുന്ന എന്നതും കണക്കാണ്. ലാറ്റിന്‍ അമേരിക്കയില്‍ ഏകദേശം 265 മില്യണ്‍ ജനങ്ങള്‍ ഈ ദുരിതത്തിന്റെ കീഴിലാണെന്നും കണക്കുകള്‍ പറയുന്നു. കൂടാതെ ഏകദേശം 150 മില്യണ്‍ ജനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ പോഷകാഹാര കുറവ് മൂലം ‘ മുരടിപ്പ്’ രോഗം അനുഭവിക്കുന്നു എന്നും പുതിയ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്.

ഭക്ഷ്യ ഉല്‍പ്പാദനവും വിതരണവും മാത്രമായി പട്ടിണിയുടെ കാരണങ്ങളെ ചുരുക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധ അഭിപ്രായം. ലോകത്തു നടക്കുന്ന യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്. പ്രസവ സമയത്തു തന്നെ അമ്മയുടെ പോഷകാഹാര കുറവ് മൂലം കുട്ടികളില്‍ അതിന്റെ ബുദ്ധിമുട്ടു അനുഭവപ്പെടുന്നു. ജനിക്കുന്ന കുട്ടികളുടെ ഭാരക്കുറവ്, അവര്‍ക്കു ആവശ്യമായ പോഷകാഹാരം എന്നിവ പരിഹരിക്കുന്ന കാര്യത്തിലും വേണ്ടത്ര വേഗത കൈവരിച്ചിട്ടില്ല. പൂജ്യം ശതമാനം പട്ടിണി എന്ന മുദ്രാവാക്യമാണ് ലോക ഭക്ഷ്യ സംഘടന ഉയര്‍ത്തുന്നത്. അതിനു അനുഗുണമായ പ്രതികരിക്കാന്‍ പലപ്പോഴും ഭരണ കൂടങ്ങള്‍ക്കു കഴിയാറില്ല.

അതെ മറ്റൊരു തമാശ, പ്രായ പൂര്‍ത്തിയായവരില്‍ എല്ലാ രാജ്യത്തും കണ്ടു വരുന്ന ഒരു അസുഖമാണ് അമിതവണ്ണം. പല രാജ്യങ്ങളിലും അതിന്റെ തോത് അഞ്ചില്‍ രണ്ടു എന്ന രീതിയിലാണ്. വിദ്യാര്‍ത്ഥികളിലും ഈ അസുഖം കൂടി വരുന്നു എന്നത് തീര്‍ച്ചയായും ആശങ്ക ഉണ്ടാക്കുന്നു. മറ്റൊരു കാര്യം പോഷകാഹാര കുറവിന്റെ കാര്യത്തിലും ശരിയായ ഭക്ഷണ കാര്യത്തിലും പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വിഷമം നേരിടുന്നത് എന്നും കണക്കുകള്‍ പറയുന്നു.

ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ബുധനാഴ്ച ലോക ഭക്ഷ്യ ദിനമായി ആഘോഷിക്കുന്നു, ‘ സീറോഹംഗര്‍ ലോകത്തിനായുള്ള ആരോഗ്യകരമായ ഭക്ഷണരീതികള്‍’ എന്ന പ്രമേയം മുന്നില്‍ വെച്ചാണ് അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നീതി പൂര്‍വകമായ ഇടപെടലുകളിലൂടെ മാത്രമേ ലോകം ആകാംക്ഷയോടെ കാണുന്ന പട്ടിണി എന്ന ദുരന്തത്തെ മറികടക്കാന്‍ കഴിയൂ. കച്ചവടം എന്നതിനേക്കാള്‍ മാനുഷിക വശത്തിലൂടെ ലോകത്തെ നോക്കാന്‍ പഠിക്കുമ്പോള്‍ മാത്രമേ അന്യന്റെ വിശപ്പ് നമ്മുടേത് കൂടിയാകൂ. ‘ ലോകത്തിനു അത്യാവശ്യമുള്ള ഭക്ഷണം മനുഷ്യന് എങ്ങിനെ വലിച്ചെറിയാന്‍ കഴിയുന്നു ‘ എന്നാണ് FAO’s director general, Qu Dongyu, ചോദിക്കുന്നത്. നാമും അത് തന്നെ ചോദിച്ചു കൊണ്ടിരിക്കണം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker