Current Date

Search
Close this search box.
Search
Close this search box.

“സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ് ലിം വനിതകൾ”

രക്തം ഉറഞ്ഞു പോകുന്ന ഭീകരമായ അധിനിവേശത്തിൻ്റെ കൊടും ക്രൂര കഥകൾ രചിച്ച ചോർച്ചുഗീസ് ജനതയുടെ നാടോടി കഥകളിൽ, അവരുടെ ഭാഷാ സാഹിത്യത്തിലെ ഫാസ് റ്റോ (Fasto) എന്നറിയപ്പെടുന്ന ഗാന ശാഖയിൽ, ചെറുത്തുനിൽപ്പും വിരഹവും പ്രണയവും ഇതിവൃത്തമായ ദുരന്ത കാവ്യങ്ങളിലൊന്നിൽ, നമ്മുടെ കേരളത്തിലെ ഒരു യുവതി നായികയാണത്രെ..! ഇന്നത്തെ കോഴിക്കോട്-വടകര റൂട്ടിൽ എലത്തൂരിനും തിക്കോടിക്കും ഇടയിലെ തീരദേശങ്ങളിലെവിടെയോ താമസിച്ച ആയിശ എന്ന ധീര യുവതി!

പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മനുഷ്യാധമൻമാർക്കെതിരെ ചെറുത്തുനിൽപ്പിൻ്റെ വീരേതിഹാസം രചിച്ച, ഒടുവിൽ ആർത്തലക്കുന്ന അറബിക്കടൽ തിരമാലകളെ ചുവപ്പിച്ച് തിക്കോടിക്കടുത്ത വെള്ളിയാങ്കല്ലിൽ രക്തസാക്ഷിത്വം വരിച്ച ആയിശ എന്ന വിപ്ലവകാരിയെ പറ്റി പോർച്ചു ഗീസിലെ പുതു തലമുറ പശ്ചാത്താപത്തിൻ്റെ ശോകഗാനം ആലപിക്കുന്നു..!

മുജീബ് തങ്ങൾ കൊന്നാര് രചിച്ച “സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ് ലിം വനിതകൾ” (പൂങ്കാവനം ബുക്സ് ) എന്ന അപൂർവ്വ ഗ്രന്ഥത്തിലാണ് സോഴ്സ് സഹിതം ഈ വിവരമുള്ളത് !

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര രചനയിൽ കടന്നു കൂടിയ സാമ്രാജ്യത്വ താത്പര്യങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. പോർച്ചു ഗീസ് /ബ്രിട്ടീഷ് സൈന്യങ്ങളുമായി മുഖാമുഖം പോരാടിയ മുസ് ലിം യോദ്ധാക്കളോടുള്ള കുടിപ്പക ബ്രിട്ടൻ തീർത്തത് ചരിത്രത്തിൽ നിന്ന് പോരാളികളെ അടർത്തിമാറ്റിക്കൊണ്ടാ യിരുന്നു! ( ഇപ്പോൾ സംഘ് ഫാഷിസം അതിൻ്റെ തുടർച്ച നിർവ്വഹിക്കുന്നു..!)

സാമ്രാജ്യത്വ പാദസേവകരായ നമ്മുടെ ചില ചരിത്ര രചയിതാക്കൾ ഈദൃശ അബദ്ധ ധാരണകൾക്ക് തിരുത്ത് തീർക്കുന്നതിനു പകരം കമ്പനിപ്പട്ടാളത്തിൻ്റെ കള്ളക്കഥകൾ അരക്കിട്ടുറപ്പിക്കുന്ന കേട്ടെഴുത്തുകാരായി!
അതുകൊണ്ടായിരുന്നു സ്വാതന്ത്ര്യ സമര ചരി ത്രത്തിലെ മുസ് ലിം സാന്നിധ്യം മുഖ്യധാരയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയത്.
സമര പോരാട്ടങ്ങളിലെ മുസ് ലിം വനിതകളാവട്ടെ അതേക്കാൾ അവഗണിക്കപ്പെട്ടു! ഇപ്പോൾ ആ ധീര മാതാക്കളുടെ പിൻ തലമുറയുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു! ഈ ദശാസന്ധിയിലാണ് ഈ ചരിത്രരചന ഒരു സമര പുസ്തകമായി മാറുന്നത്!

ആയിശ, ബീഗം ഹസ്റത്ത് മഹൽ, അസീസൻ ബീഗം, സീനത്ത് മഹൽ, അബിദാനു ബീഗം, അംജദി ബീഗം, ബീഗം നിശാത്തുന്നിസാ മആനി, ഹാജറ ബീഗം, ജമാലുന്നിസ ബജി, ഹാജറാ ബീബി ഇസ്മാഈൽ, റസിയ ഖാത്തൂം, പത്മശ്രീ കുൽസും സിയാനി… എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, നാം കേട്ടതും തീർത്തും കേൾക്കാത്തതുമായ 71 ധീര മഹിളാരത്നങ്ങളുടെ കഥകൾ ഈ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നു.
ചരിത്രത്തിലെവിടെയോ ഖബറടക്കം ചെയ്യ പ്പെട്ട, പ്രതികരണത്തിൻ്റെയും പ്രതിഷേധ ത്തിൻ്റെയും തീക്കാറ്റുകളുയർത്തിയ സമര വനിതകൾ ഇനിയും എഴുന്നേറ്റ് വരാനുണ്ടെ ന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും..!

ചരിത്രകാരൻ എന്ന നിലയിൽ ഇതിനകം ലബ്ധ പ്രതിഷ്ഠ നേടിയ, ഒരു ഡസനോളം കൃതികളുടെ കർത്താവാണ് മുജീബ് തങ്ങൾ.

Related Articles