Current Date

Search
Close this search box.
Search
Close this search box.

ഹസനുല്‍ ബന്ന പഠിപ്പിച്ച സമര്‍പ്പണം

hasanul-banna1.jpg

ദൈവപ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് ദൈവിക മാര്‍ഗത്തില്‍ സമയവും സമ്പത്തും ശരീരവും അധ്വാനവുമെല്ലാം സമര്‍പ്പിക്കുന്നതിനാണ് ‘തള്ഹിയത്ത്’ അഥവാ സമര്‍പ്പണം എന്നു പറയുന്നത്.

ഇമാം ഹസനുല്‍ ബന്ന വിശദീകരിക്കുന്നു: താന്‍ തെരഞ്ഞെടുത്ത ലക്ഷ്യത്തിന്റെ മാര്‍ഗത്തില്‍ ശരീരവും സമ്പത്തും സമയവും ധനവും ജീവിതവും നല്‍കുക എന്നതാണ് സമര്‍പ്പണം എന്നത്‌കൊണ്ട് ഞാന്‍ അര്‍ഥമാക്കുന്നത്. സമര്‍പ്പണമില്ലാതെ ജിഹാദ് സാധ്യമാകുകയില്ല. ഇസ്‌ലാമിക മാര്‍ഗത്തിലുള്ള നമ്മുടെ ചിന്തകള്‍ മഹത്തായ പ്രതിഫലം ലഭിക്കുന്ന സമര്‍പ്പണമാണ്. ആരെങ്കിലും ഈ സമര്‍പ്പണത്തില്‍ നിന്ന് വിമുഖത കാണിച്ചുകൊണ്ട് അലസനായി കഴിയുന്നുവെങ്കില്‍ അവന്‍ കുറ്റക്കാരനാണ്. ഇതിന്റെ പ്രാധാന്യത്തെയും ഗൗരവത്തെയും കുറിച്ച് ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നതായി കാണാന്‍ കഴിയും. ഇസ്‌ലാമിക രാഷ്ട്രത്തെ ശത്രുക്കള്‍ ആക്രമിക്കുന്ന സന്ദര്‍ഭത്തിലും മുസ്‌ലിംകള്‍ക്ക് ഉപദ്രവമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തത്തെയും സമ്പത്തിനെയും അധ്വാനത്തെയും സമര്‍പ്പിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ മഹത്തായ പ്രതിഫലം ലഭിക്കുന്ന സല്‍കര്‍മ്മമാണ്. അല്ലാഹു ഉണര്‍ത്തുന്നു. ‘ അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന വ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു’.(അത്തൗബ 111).

ഇസ്‌ലാമിക പ്രബോധനം ജീവസ്സുറ്റതാകുക ജിഹാദിലൂടെയാണ്. സമര്‍പ്പണത്തിലൂടെയല്ലാതെ ജിഹാദ് സാധ്യമാകുകയില്ല. ഇതില്‍ നിന്ന് വൈമനസ്യം കാണിച്ചു പിന്മാറുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. അല്ലാഹു പറയുന്നു : ‘ പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക’.(അത്തൗബ 24). ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുകയെന്നു പറയുമ്പോള്‍ നിങ്ങള്‍ ഭൂമിയോട് അള്ളിപ്പിടിക്കുകയാണല്ലോ. പരലോകത്തെക്കാള്‍ ഐഹികജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കയാണോ?’ (അത്തൗബ 38)

ഇമാം ബന്ന അധ്വാനവും സമയവും സമ്പത്തും ശരീരവുമടക്കം സമഗ്രമായ രീതിയിലുളള സമര്‍പ്പണമെന്ന ആശയമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ‘ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ സാന്നിധ്യം; എതിരാളിക്ക് ഏല്‍പിക്കുന്ന നാശം, ഇതൊക്കെയും അവരുടെ പേരില്‍ സല്‍ക്കര്‍മമായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. സല്‍ക്കര്‍മികളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച’. (അത്തൗബ 120) അതിനാല്‍ തന്നെ ദൈവികമാര്‍ഗത്തിലെ ത്യാഗോജ്വലമായ മരണം എന്നത് നമ്മുടെ ഏറ്റവും ഉന്നതമായ അഭിലാഷമായിരിക്കണം.  

സമര്‍പ്പണത്തിന്റെ മേഖലകള്‍
1. ആത്മ സമര്‍പ്പണം
ദൈവിക ദീനിന്റെ ഔന്നിത്യത്തിനുവേണ്ടിയുള്ള രക്തസാക്ഷ്യമാണ് ആത്മ സമര്‍പ്പണം കൊണ്ട് ഉദ്ദേശിക്കുന്നത്.

2. സാമ്പത്തിക സമര്‍പ്പണം
സത്യസാക്ഷാല്‍കാരത്തിന് വേണ്ടിയുള്ള സമര്‍പ്പണത്തില്‍ വളരെ പ്രധാനമാണ് സാമ്പത്തികമായ സമര്‍പ്പണം. ധനത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അല്ലാഹു കടമായി നമ്മോട് ആവശ്യപ്പെടുമ്പോള്‍ അത് തിരിച്ചുനല്‍കുക എന്നത് നമ്മുടെ ബാധ്യതയും മഹത്തായ പ്രതിഫലം ലഭിക്കുന്നവയുമാണ്. അല്ലാഹുവിന് ഉത്തമ കടം നല്‍കുന്നവര്‍ക്ക് അനേകമിരട്ടി പ്രതിഫലം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്.

3. സമയത്തിന്റെ സമര്‍പ്പണം
മനുഷ്യന്റെ ഭൂമിയിലെ ആയുസ്സ് എന്നു പറയുന്നത് സമയമാണ്. താന്‍ ജീവിക്കുന്ന ആദര്‍ശത്തിന് വേണ്ടി പരമാവധി സമയം നല്‍കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ആരെങ്കിലും സമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ ആദ്യമായി സ്വന്തത്തോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ അവന്‍ വീഴ്ച വരുത്തി. അപ്രകാരം ദീനിനോടും ദീനീ മാര്‍ഗത്തിലെ സഹോദരങ്ങളോടും അവന്‍ ജീവിക്കുന്ന സമൂഹത്തോടുമുള്ള ബാധ്യതാ നിര്‍വഹണത്തിലാണ് അവന്‍ വീഴ്ച വരുത്തിയത്. ഉസ്താദ് അബ്ദുല്‍ ബദീഅ് സഖര്‍ രേഖപ്പെടുത്തുന്നു: ‘ മിക്ക ദിവസങ്ങളിലും ഇമാം ബന്ന 16 മണിക്കൂറില്‍ കുറയാത്ത സമയം ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നു. രാത്രിയില്‍ വളരെ കുറച്ച് സമയം മാത്രമേ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ.

4. ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള സമര്‍പ്പണം
ഒരു വിശ്വാസി തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി നിലകൊള്ളുന്നതിനെയാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പരലോക വിജയത്തിനു വേണ്ടി നിരന്തരമായി പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് തന്റെ ലക്ഷ്യത്തിന്റെ വിജയത്തിനു വേണ്ടിയുള്ള സമര്‍പ്പണത്തില്‍ പ്രധാനമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles