Current Date

Search
Close this search box.
Search
Close this search box.

വാര്‍ധക്യത്തിലും ശമിക്കാത്ത വിജ്ഞാനദാഹം

oldage.jpg

പ്രശസ്ത ഹമ്പലി പണ്ഡിതനായ ഇബ്‌നു അഖീല്‍ തന്റെ വിജ്ഞാനത്തെ കുറിച്ച് പറയുന്നു: ‘എന്റെ യൗവ്വനകാലഘട്ടത്തില്‍ അല്ലാഹു എന്നെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയും വിജ്ഞാനത്തോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്‍ നിറക്കുകയും ചെയ്തു. അതുകൊണ്ട് കളിതമാശകളില്‍ ഒരിക്കലും ഞാന്‍ ഏര്‍പ്പെട്ടില്ല. എന്റെ സമയം മുഴുവന്‍ ഞാന്‍ ചെലവഴിച്ചത് വിജ്ഞാന ദാഹികളോടൊപ്പമായിരുന്നു. എനിക്കിപ്പോള്‍ എണ്‍പതു വയസ്സായി. എന്നാല്‍ എന്റെ ഇരുപതാം വയസ്സില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വിജ്ഞാനദാഹം ഈ എണ്‍പതാം വയസ്സില്‍ ഞാന്‍ അനുഭവിക്കുന്നു. ഞാന്‍ വൃദ്ധനായെങ്കിലും എന്റെ വിജ്ഞാനത്തിലോ, എന്റെ ചിന്തയിലോ, എന്റെ ഓര്‍മശക്തിയിലോ എനിക്ക് ഒരു കുറവും അനുഭവപ്പെടുന്നില്ല. ശാരീരികമായി ഞാന്‍ ദുര്‍ബലനായെങ്കിലും അന്വേഷിക്കാനും പരിശോധിക്കാനും പഠിക്കാനുമുള്ള എന്റെ കഴിവില്‍ യാതൊരു കുറവും വന്നിട്ടില്ല. ജീവിതത്തിലെ ഒരു നിമിഷവും പാഴാക്കിക്കളയാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്റെ നാവ് പഠനത്തിലോ ചര്‍ച്ചയിലോ വ്യാപൃതമല്ലെങ്കിലും എന്റെ കണ്ണുകള്‍ വായനയില്‍ മുഴുകിയിരിക്കുകയല്ലെങ്കിലും എന്റെ മനസ്സ് മനനം ചെയ്തുകൊണ്ടിരിക്കും. ഉറക്കത്തിലാവട്ടെ മയക്കത്തിലാവട്ടെ  ഉണര്‍ന്നെണീറ്റാല്‍ ഒരു പുതിയ ചിന്ത എനിക്ക് കുറിച്ചുവെക്കാനുണ്ടാകും. അതെ, എന്റെ ഇരുപതിനേക്കാള്‍ വിജ്ഞാനദാഹം എന്റെ എണ്‍പതില്‍ ഞാന്‍ അനുഭവിക്കുന്നു.

Related Articles