Current Date

Search
Close this search box.
Search
Close this search box.

ഭാവി കാത്തിരുന്ന് കാണാം

ഖുര്‍ആനിലെ ഒരു സൂക്തത്തം ഇങ്ങനെ: “അല്ലാഹുവിന്‍റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്. അന്നഹ്ല്‍” 16:1 കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനെ നേരത്തെ തന്നെ കൈകാര്യം ചെയ്യാമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല. സമയത്തിന് മുമ്പ് ഗര്‍ഭഛിദ്രം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമൊ? പഴുത്ത് പാകമാവുന്നതിന് മുമ്പ് നിങ്ങള്‍ കായ്കനി പറിക്കുമൊ?

നാളെ എന്നത് ഒരു രൂപത്തിലും, രുചിയിലൊ, വര്‍ണ്ണത്തിലൊ, നിലനില്‍ക്കുന്നില്ല. അപ്പോള്‍ നാമെന്തിന് വരാനിരിക്കുന്ന ഭാവിയെ കുറിച്ച് പരിഭവിക്കണം? അതിന്‍റെ വിപത്തുക്കളെ ഓര്‍ത്ത് വ്യാകുലപ്പെടുന്നതെന്തിന്? വാരാനിരിക്കുന്ന അതിലെ സംഭവങ്ങളെ കുറിച്ച് ദു:ഖിക്കുന്നത് എന്തിനാണ്? നമുക്കുറപ്പില്ലാത്തതിന്‍റെ അത്യാഹിതം ഓര്‍ത്ത് വേപഥുകൊള്ളേണ്ടതുണ്ടൊ? നമുക്കും ആ വിപത്തിനുമിടിയില്‍ വല്ല തടസ്സവും ഉണ്ടാവുമൊ? അതിനെ അഭിമുഖീകരിക്കേണ്ടിവരുമൊ? ഒന്നും നമുക്കറിയില്ല.

അവശേഷിക്കുന്ന യഥാര്‍ത്ഥ വസ്തുത അതിപ്പോഴും ഭൂമിയിലേക്ക് ഇത് വരേ എത്തിയിട്ടില്ലാത്ത, അറിയപ്പെടാത്ത ഒരു ലോകത്താണ് നിലകൊള്ളുന്നത് എന്നതാണ്. പാലത്തിലേക്ക് എത്തുന്നത് വരെ നാമത് മുറിച്ച് കടക്കേണ്ടതില്ല. ഒരുപക്ഷെ ആ പാലത്തിലേക്ക് എത്തുന്നതിന് മുമ്പായി നമുക്ക് യാത്ര നിര്‍ത്തേണ്ടി വന്നേക്കാം. അല്ലങ്കില്‍ നാം അവിടെ എത്തിച്ചേരുന്നതിന് മുമ്പെ പാലം തകര്‍ന്നു എന്നും വരാം. അല്ലങ്കില്‍ പാലത്തിലേക്കത്തെുകയും അത് സമാധനത്തില്‍ മുറിച്ച് കടക്കാനും കഴിഞ്ഞെന്നും വരാം.

Also read: ആ പാദചാരിയുടെ പാവനസ്മരണക്ക്

ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ മനസ്സിനെ കയറൂരിവിടുന്നതും കാണപ്പെടാത്ത പുസ്തകം വായിക്കുന്നതും ദുരിതങ്ങള്‍ പ്രതീക്ഷിച്ച് വ്യാകുലനാകുന്നതും ഇസ്ലാമിക വീക്ഷണത്തില്‍ ശരിയായ രീതിയല്ല. കാരണം അത് തെറ്റായ പ്രതീക്ഷയും ബുദ്ധിപരമായ അപമാനവുമാണ്. നിഴലിനോട് പോരാടുന്നത് പോലുള്ള ബുദ്ധിശൂന്യമായ നിലപാടണത്.

ഈ ലോകത്ത് പലരും സ്വയം തന്നെ പ്രതീക്ഷിക്കുന്നത് നാളെ പട്ടിണിയും നഗ്നതയും ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെയാണ്. ഇതെല്ലാം പിശാചിന്‍റെ സമീപനമാണെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. “പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ നിങ്ങളോടനുശാസിക്കുകയും ചെയ്യന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്.2:268

നാളെ വിശന്നുപോകുമെന്നും ഒരു വര്‍ഷത്തിന് ശേഷം തങ്ങള്‍ രോഗിയാവുമെന്നും നൂറ് കൊല്ലത്തിന് ശേഷം ലോകത്തിന് ഒരു അന്ത്യമുണ്ടാവുമെന്നും ഓര്‍ത്ത്, തങ്ങളുടെ ചിന്തകളില്‍ ആമഗ്നരായി, വിലപിക്കുന്ന പലരേയും കാണാം. തന്‍റെ ആയുഷ്കാലം മറ്റൊരു ശക്തിയുടെ നിയന്ത്രണത്തിലാണെന്നിരിക്കെ, ഇത്തരത്തിലുള്ള അനാവശ്യ ചിന്തകളെ ഒരിക്കലും അവലംബിക്കാന്‍ പാടില്ല. എപ്പോഴാണ് ഒരാള്‍ മരിക്കുക എന്നറിയാതെ, അത്തരം നിലനില്‍ക്കാത്ത യാഥാര്‍ത്ഥ്യത്തെ കുറിച്ച ചിന്തയില്‍ ഒരാള്‍ അഭിരമിക്കേണ്ടതുണ്ടൊ?

Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 2

നാളെ അത് വരുന്നതുവരെ വിടുക. അതിന്‍റെ വാര്‍ത്തകളെക്കുറിച്ച് ചോദിക്കരുത്. ഇന്ന് നിങ്ങള്‍ തിരക്കിലായതിനാല്‍ അതിന്‍റെ വരവിനായി കാത്തിരിക്കുക. നിങ്ങള്‍ ആശ്ചര്യപ്പെടുകയാണെങ്കില്‍, ഏറ്റവും വിചിത്രമായ കാര്യം, മൂന്‍കൂട്ടി ഇനിയും സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് ആധിയുണ്ടാവലാണ്. ആ ദിവസത്തിന്‍റെ നേരിയ വെളിച്ചം പോലും കാണാന്‍ തുടങ്ങീട്ടില്ല. അതിനാല്‍ വ്യാമോഹങ്ങളുടെ പിന്നാലെ പോവുന്നതിനെ സൂക്ഷിക്കുക.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles