Current Date

Search
Close this search box.
Search
Close this search box.

ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

ധാരാളം ഒഴിവ് സമയമുള്ളവര്‍ ഊഹാപോഹങ്ങളുടേയും പരദുഷണത്തിന്‍റെയും ആളുകളാണ്.  അവരുടെ മനസ്സുകളാകട്ടെ ശൂന്യവും.  “…………..പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ അവര്‍ തൃപ്തിയടയുന്നു……   ” അത്തൗബ 9:93 എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞവരോടൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്.  ഒരു ജോലിയിലും വ്യാപൃതമാവാത്ത ദിവസമാണ് മനസ്സിന്‍റെ ഏറ്റവും അപകടകരമായ അവസ്ഥ.   ചെങ്കുത്തായ പ്രദേശത്ത് നിന്ന് ഡ്രൈവറൊന്നുമില്ലാതെ ഒരു വാഹനം സഞ്ചരിക്കുന്നത് പോലെയാണ് ഒരു കാര്യത്തിലും മുഴുകാത്തവരുടെ അവസ്ഥ. ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടികൊണ്ടിരിക്കുന്ന അവസ്ഥ.

ഒഴിവ് സമയം കിട്ടുന്ന ദിനം നിങ്ങള്‍ വിചാരിച്ച്കൊള്ളണം, അന്നായിരിക്കും നിങ്ങള്‍ ഏറ്റവും കൂടുതല്‍ അശ്വസ്ഥമാവുന്ന ദിനമെന്ന്. ഭീതിയും ഭയവും അന്ന് നമ്മെ കീഴടക്കും. ഈ ഒഴിവ് വേളയില്‍ എല്ലാ പഴയ പുരാണങ്ങളും അനാവശ്യ ചിന്തകളും നമ്മെ തേടി എത്തും. അത് വര്‍ത്തമാന കാലത്തും ഭാവിയിലും നിങ്ങള്‍ എടുക്കേണ്ട നയപരമായ സമീപനങ്ങളെ ആശയകുഴപ്പത്തിലാക്കും. എന്‍റെ ആത്മാര്‍ത്ഥമായ ഉപദേശം ഇതാണ്: ജീവിച്ചിരിക്കെ സംഹാരാത്മകമായ കാര്യങ്ങളില്‍ മുഴുകുന്നതിന് പകരം പ്രയോജനപ്രദമായ കാര്യങ്ങളില്‍ സമയം ചിലവഴിക്കുക.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 2

വളരെ പതുക്കെയായിരിക്കും ഒഴിവ് സമയം നമ്മെ നശിപ്പിക്കുക. ഒച്ച് വേഗതയിലുള്ള നാശത്തെ പോലെ. ചൈനയില്‍ ഒരു ശിക്ഷാ രീതിയുണ്ട്. വാട്ടര്‍ ടാപ്പിന്‍റെ ചുവടെ വായയും പൊളിച്ച് ജയില്‍ തടവുകാരെ നിര്‍ത്തും. ഓരോ മിനിറ്റിലും ഓരോ തുള്ളി വെള്ളമാണ് ഉറ്റുക. വെള്ളത്തിന് കാത്ത് നിന്ന് കുറച്ച് സമയം കഴിയുമ്പോള്‍ ദുരിതം കൊണ്ട് അയാള്‍ ഭ്രാന്തനായി മാറും.

ജീവിതത്തില്‍ മന്ദഗതിയിലാകുന്നത് കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. ഒഴിവു സമയം ഒരു കരിയര്‍ കള്ളനാണ്. നിങ്ങളുടെ ബുദ്ധി വൈഭവം ഈ ദര്‍ശനാത്മക യുദ്ധത്തില്‍ തകര്‍ന്ന ഇരയാണ്.അതിനാല്‍, ഇപ്പോള്‍ എഴുന്നേല്‍ക്കൂ. നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കു. അല്ലങ്കില്‍ വായിക്കു. ദൈവത്തെ സ്തുതിക്കു. വീട്ടിലെ ലൈബ്രറി ക്രമപ്പെടുത്തുകയൊ നിങ്ങളുടെ വീട് നവീകരിക്കുകയൊ ചെയ്യു. അങ്ങനെ ഒഴിവ് വേളകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വളരെ ആത്മാര്‍ത്ഥമായ എന്‍റെ   ഉപദേശമാണിത്.  ജോലി ചെയ്ത് ഒഴിവ്വേളകളെ ഇല്ലാതാക്കി കളയണം. എങ്കില്‍ ഈ ലോകത്തെ ഭിഷ്വഗരന്മാര്‍ നിങ്ങള്‍ക്ക് അമ്പത് ശതമാനം വിജയം ഉറപ്പ് നല്‍കും. രോഗം പകുതി കണ്ട് കുറയുമെന്നര്‍ത്ഥം.

Also read: രക്തസാക്ഷി മരിക്കുന്നില്ല

കര്‍ഷകരേയും നിര്‍മ്മാണ തൊഴിലാളികളേയും മറ്റു അധ്വാനിക്കുന്നവരേയും കണ്ടിട്ടില്ലേ? യൂദ്ധ ഗാനങ്ങള്‍ ആലപിച്ച്, കുരുവികളെ പോലെ  അവര്‍ ആമോദ നൃത്തം ചവിട്ടുമ്പോള്‍, നിങ്ങള്‍ കണ്ണീര് തുടച്ച് നിങ്ങളുടെ കിടപ്പറയില്‍ ചുരുണ്ട് കിടന്ന് വിറക്കുകയാണ്. ഒരു തൊഴിലിലൂം ഏര്‍പ്പെടാതെ. അതിനാല്‍ ഒഴിവ് വേളകള്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാകട്ടെ.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles