Current Date

Search
Close this search box.
Search
Close this search box.

യൂസുഫ് നബിയുടെ തവക്കുൽ

﴿قُلْ لَنْ يُصِيبَنا إِلاَّ مَا كَتَبَ اللَّهُ لَنا هُوَ مَوْلانا وَ عَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُون).
التوبة : 51
പറയുക: അല്ലാഹു ഞങ്ങൾക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനൻ. അല്ലാഹുവിൻറെ മേലാണ്‌ സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌. 9:51

അസൂയാലുക്കൾ” അദ്ദേഹത്തെ തടവറയിൽ തള്ളി.. “ദല്ലാളന്മാർ” അദ്ദേഹത്തെ കുറഞ്ഞ വിലയ്ക്ക് ചന്തയിലെത്തി. ” നിരാശാ കാമുക ഹൃത്തർ” അദ്ദേഹത്തെ ജയിലിലടച്ചു.. കൂട്ടത്തിലെ “ജ്ഞാനി” അദ്ദേഹത്തെ ധനമന്ത്രിയാക്കി.. അദ്ദേഹത്തിനെതിരെ പല തല്പരകക്ഷികളും ആസൂത്രണം ചെയ്തു.. അദ്ദേഹത്തെ നാട്ടിൽ ആവശ്യമുണ്ടായിരുന്നവർ അദ്ദേഹത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കി…
കൊട്ടാരം സ്നേഹത്തിന്റെ അടയാളമോ ജയിൽ വെറുപ്പിന്റെ അടയാളമോ അധികാരം സംതൃപ്തിയുടെ അടയാളമോ അല്ല.
അദ്ദേഹത്തെ അല്ലാഹു ഏറ്റെടുത്തതിനാൽ അദ്ദേഹത്തിന്റെ മുഴുവൻ കാര്യവും അവനങ്ങേറ്റെടുത്തു

(‘അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്;) 12:6

തെരഞ്ഞെടുക്കലിന്റെയും രക്ഷാകർതൃത്വത്തിന്റെയും പാത റബ്ബിന്റെ സംരക്ഷണത്താൽ നിറഞ്ഞതാണ്.
യൂസുഫിന്റെ സഹോദരന്മാർ അദ്ദേഹത്തെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ആഗ്രഹിച്ചു!! അദ്ദേഹം മരിച്ചില്ല..!! പൊട്ടക്കിണറ്റിൽ നിന്നും അധികാരത്തിലേക്ക് പടിപടിയായി പദവികൾ ഉയർന്നു. എവിടെന്നാണോ
ഇറങ്ങിപ്പോരേണ്ടി വന്നത് അവിടേക്ക് രാജോചിത സ്വീകരമായിരുന്നു. സ്വന്തം ഉപ്പയുടെ
ഹൃദയത്തിൽ നിന്നും കുഞ്ഞ് യൂസുഫിന്റെ സ്നേഹം മായ്ക്കാൻ അവർ ആഗ്രഹിച്ചു!! .. കാലം കഴിയുന്തോറും അത് വർദ്ധിക്കുന്നതാണ് നാം കാണുന്നത് ..!
മാനുഷിക നടപടികളെക്കുറിച്ച് വിഷമിക്കാതിരിക്കാം .. റബ്ബിന്റെ ഹിതം എല്ലാ ഹിതത്തിനും മുകളിലാണ്.

‘നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിടുകയാണെങ്കില്‍ അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ” (3:160).

നാളെയെക്കുറിച്ച് ആധിയോ ആശങ്കകളോ ഇല്ലാതെ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച്
ശുദ്ധ മനസ്‌കരായി ഇറങ്ങുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും അവര്‍ വിചാരിക്കാത്ത മാര്‍ഗങ്ങളിലൂടെ അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുമെന്നും അല്ലാഹു പഠിപ്പിക്കുന്നുണ്ട് (65:2,3)

Related Articles