Current Date

Search
Close this search box.
Search
Close this search box.

ഒരേ ജലം ; കുറേ ഫലം

وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ (4) الرعد

ഭൂമിയിൽ പരസ്പരം സമീപത്തു നിലകൊള്ളുന്ന പല ഖണ്ഡങ്ങളും, മുന്തിരികളുടേതായ പല തോട്ടങ്ങളും, കൃഷികളുമുണ്ട്; ഇണച്ചമുള്ളവയും, ഇണച്ചമുള്ളതല്ലാത്തതുമായ ഈത്തപ്പനകളുമുണ്ട് ; ഒരേ ജലം കൊണ്ടു അതിനു നനക്കപ്പെടുന്നു ; അവയിൽ ചിലതിനെ ചിലതിനേക്കാൾ രുചിയിൽ നാം ശ്രേഷ്ഠമാക്കുന്നു.നിശ്ചയമായും, അതിലൊക്കെയും ഗ്രഹിക്കുന്ന ജനങ്ങൾക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.

ഒരേ വെള്ളം കൊണ്ടുണ്ടാവുന്ന ഫലങ്ങൾ വ്യത്യസ്ത നിറങ്ങളിലും രുചികളിലും ഇനങ്ങളിലുമാവുന്നതു പോലെ ഒരേ സ്രോതസിൽ നിന്നുള്ള ഖനിജങ്ങളും ഒരേ മേന്മയുള്ളതാവണമെന്ന് നിർബന്ധമില്ല എന്ന് സാരം.
ഭൂമിയിലെ മൗലിക ജീവത് ഘടകമാണ് വെള്ളം. ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിനുള്ള അവശ്യഘടകമാണത്. ജലത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് നമ്മുടെ ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കുന്നത്. വെള്ളമില്ലെങ്കിൽ ഒരു ജീവജാലത്തിനും നിലനിൽപ്പില്ല. ഇതില്ലാത്തത് കൊണ്ട് മറ്റ് ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുകളില്ല എന്ന് പറയുന്നത് .അതുകൊണ്ടാണ് ജീവന്റെ കണിക കണ്ടെത്തുന്നതിന് ഇതര ഗ്രഹങ്ങളിൽ ജലാംശമുണ്ടോ എന്ന് ശാസ്ത്രം അനേഷിച്ചു കൊണ്ടേയിരിക്കുന്നത്.

عَنْ أبي موسى قَالَ: قَالَ رَسُول اللَّه ﷺ: إِنَّ مَثَل مَا بعَثني اللَّه بِهِ منَ الْهُدَى والْعلْمِ كَمَثَلَ غَيْثٍ أَصَاب أَرْضاً فكَانَتْ طَائِفَةٌ طَيبَةٌ، قبِلَتِ الْمَاءَ فأَنْبَتتِ الْكلأَ والْعُشْبَ الْكَثِيرَ، وَكَانَ مِنْهَا أَجَادِبُ أَمسكَتِ الماءَ، فَنَفَعَ اللَّه بِهَا النَّاس فَشَربُوا مِنْهَا وسَقَوْا وَزَرَعَوا. وأَصَابَ طَائِفَةٌ مِنْهَا أُخْرَى، إِنَّمَا هِيَ قِيعانٌ لا تُمْسِكُ مَاءً وَلا تُنْبِتُ كَلأ فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينَ اللَّه، وَنَفَعَه بمَا بعَثَنِي اللَّه بِهِ، فَعَلِمَ وعَلَّمَ، وَمثلُ مَنْ لَمْ يَرْفَعْ بِذلِكَ رَأْساً وِلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ ( المتفق عليه)

മഴ പെയ്ത് ഫലം ഉല്പാദിപ്പിക്കുന്ന നല്ല ഭൂമിയും, ആളുകൾക്ക് ജലസ്രോതസ്സായി മാറിയ ഭൂതലവും, ഫലശൂന്യവും ജലരഹിതവുമായ കരിമ്പാറക്കൂട്ടങ്ങളേയും ചിത്രീകരിക്കുന്ന ഈ ഹദീസ് ബുഖാരി-മുസ്ലിമുമാരുടെ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.
വിജ്ഞാനമാവുന്ന വർഷം മൂന്ന് ഭൂപ്രദേശങ്ങളിൽ ഉണ്ടാക്കുന്ന അനുരണനങ്ങളാണ് ഹദീസിന്റെ പൊരുൾ. അഥവാ ഒരേ മഴക്കുണ്ടായ മൂന്നു റിസൽറ്റുകൾ . ഒന്ന് നല്ല ഭൂമിയിലായത് കൊണ്ട് നല്ല ഫലമായി ജനോപകാരപ്രദമായി; രണ്ടാമത്തേത് ഭൂമി പരുക്കനായിരുന്നുവെങ്കിലും ജലസ്രോതസായി മാറി ജനങ്ങൾക്കുപകാരപ്പെട്ടതും മൂന്നാമതൊരു ഭൂമി തനി വെടിപ്പായ പാറയായി മാറിയതുമാണ് ഹദീസിന്റെ ചിത്രീകരണം. ഖുർആൻ 2:264 ൽ ഉപമിക്കുന്നതു പോലെ മഴ ആ ഭൂമിയെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്ക്‌ കഴിഞ്ഞില്ല എന്ന് സാരം.

അഥവാ ലഭ്യമാവുന്ന ജലമല്ല, പ്രത്യുത ഭൂമിയുടെ ഫലമാണ് ജനങ്ങൾക്ക് മുമ്പിൽ വിലയിരുത്തപ്പെടുന്നത്.
പിതാവ് എത്ര വലിയ സംഭവമായ പേമാരിയായിട്ടും തനി പാറകളായ മക്കൾ ഉരുവം കൊള്ളുന്നതിന്റെ പിന്നിലുള്ള
ഭൂമിശാസ്ത്രം വളരെ കിറുകൃത്യമായി വരച്ചു കാട്ടുന്നു ഈ ഖുർആൻ – ഹദീസ് വാചകങ്ങൾ. ഒരേ കയ്യിലെ അഞ്ചു വിരലുകളും വ്യത്യസ്തങ്ങളാവുന്നത് പോലെ ഒരേ സ്രോതസിൽ നിന്നുമുള്ള ഉത്പന്നങ്ങളും വ്യത്യസ്തമാവാമെന്ന ലഘുവായ പാഠമാണ് “ഒരേ ജലം കൊണ്ടു അതിനു നനക്കപ്പെടുന്നു ” എന്ന വാചകം പ്രത്യക്ഷീകരിക്കുന്ന ഉപമ. അഥവാ ഒരേ ജലത്തിന് അനുകൂലവും പ്രതികൂലവുമായ കുറേ ഫലങ്ങളാവാമെന്ന ജീവിതഗന്ധിയായ പാഠം.

Related Articles