Current Date

Search
Close this search box.
Search
Close this search box.

അറിവു നൽകപ്പെട്ടവരുടെയും പദവികൾ

‏‏يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ

നിങ്ങളിൽനിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നൽകപ്പെട്ടവരുടെയും പദവികൾ അല്ലാഹു ഉയർത്തുന്നതാണ്.

 

അറിവിന്‌ ഇസ്ലാമിൽ വലിയ സ്ഥാനം കൽപ്പിക്കുന്നുണ്ട്. അതിനു ഉത്തമമായ തെളിവാണ് വിശുദ്ധ ഖുർആനിൽ ആദ്യമായി ഇറങ്ങിയ വാക്ക്യം ഇഖ്റഅ് അഥവാ വായിക്കുക എന്നാണ്. അറിവ് അത് അല്ലാഹുവിന്റെ വിശേഷണമാണല്ലോ.

وَهُوَ السَّمِيعُ الْعَلِيمُ. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്. (29:60 അൽഅൻകബൂത്ത്). സർവ്വ ശക്തൻ പ്രവർത്തനത്തിന് മുന്നേ നമ്മോട് കല്പിച്ചത് ഇതാണ്. നബി (സ)യോട് അറിവ് വർധിക്കാനായി ഇങ്ങനെ പറയാൻ അല്ലാഹു ആവിശ്യപെട്ടിട്ടുണ്ട് :
وَقُل رَّبِّ زِدْنِي عِلْمًا ”എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വർധിപ്പിച്ചു തരേണമേ.”(ത്വാഹാ 20:114)

ഇക്കാര്യങ്ങളെല്ലാം ഇസ്ലാമിൽ അറിവിന്‌ എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു വ്യക്തമാക്കുന്നു. അതിനോട് താരതമ്യപ്പെടുത്താൻ മറ്റൊന്നില്ല എന്നും പറയുന്നു. അല്ലാഹു പറയുന്നു :ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ.അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലർ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.( അസ്സുമർ 39:9). അത് പോലെത്തന്നെ അല്ലാഹു പറയുന്നു: وا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ
നിങ്ങളിൽനിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നൽകപ്പെട്ടവരുടെയും പദവികൾ അല്ലാഹു ഉയർത്തുന്നതാണ്. (അൽമുജാദില 58:11).

അറിവ് നേടുന്നതിനായി ദൃധി കൂട്ടുകയും തന്റെ ആയുസിന്റെ വലിയൊരു പങ്ക് അതിനായി മാറ്റി വെച്ചവരെ കുറിച്ച് ധാരാളം ഹദീസുകളിൽ അവരുടെ ശ്രേഷ്ഠതയും സ്ഥാനവും പറയുന്നുണ്ട്. തിരു ദൂതർ പറയുന്നു : “ആരെങ്കിലും അറിവ് നേടാനായി അതിന്റെ പാതയിലേക്ക് ഒരുങ്ങി ഇറങ്ങിയോ അവനു സ്വർഗത്തിലേക്കുള്ള പാത അല്ലാഹു ഒരുക്കി കൊടുക്കും. അവന്റെ പ്രവർത്തിയിൽ തൃപ്തറായിക്കൊണ്ട് മലക്കുകൾ അവരുടെ ചിറക് അവന് മേൽ വിടർത്തും. ആഴക്കടലിലുള്ള മീൻ തുടങ്ങി ആകാശ ഭൂമിയിലുള്ളതെല്ലാം അവന് വേണ്ടി പാപമോജനം തേടും. അല്ലാഹുവിന്റെ അടുത്ത് അറിവുള്ളവൻ നക്ഷത്രങ്ങളുടെ ഇടയിൽ ഒരു പൂർണ ചന്ദ്രൻ എത്രത്തോളം പ്രകാശപൂരിതമാണ് അത്രത്തോളം ശ്രേഷ്ഠമുള്ളവനാണ്. അവൻ അല്ലാഹുവിന്റെ ദൂതന്മാരുടെ അനന്തരാവകാശിയാണ്. നബിമാർ ദിർഹമോ ദീനാറോ കൈമാറുന്നില്ല പകരം അറിവാണ്. അത്തരക്കാർ ഭാഗ്യവാനാണ്.”

ഇമാം ഹസ്സൻ ബസ്സരി പറയുന്നു :”പണ്ഡിതന്മാർ ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ മൃഗങ്ങൾ ആകുമായിരുന്നു. നിങ്ങൾ അറിവ് നേടണം. അത് അറിയൽ ഭയഭക്തിയാണ്, അത് പഠിക്കൽ ഇബാദഥാണ്,അത് നേടൽ സ്തുതിക്കലാണ്,അത് തേടൽ ജിഹാദാണ് അത് അറിയാത്തവനെ പഠിപ്പിക്കൽ ധാനധർമ്മമാണ്, അവൻ അവയെ കുടുംബത്തിന് നൽകിയാൽ അവൻ ഇണക്കമുള്ളവനായി തീർന്നു, മാധുര്യമുള്ളവനാകുന്നു, ദീനിന്റെ തെളിവാകുന്നു, പ്രയാസങ്ങളോടുള്ള ക്ഷമയാകുന്നു അപരിചിതർക്ക് അടുപ്പമുള്ളവനാകുന്നു, സ്വർഗ്ഗപാതയിലെ വെളിച്ചമാകുന്നു, ഒരു സമൂഹത്തെ അല്ലാഹു അവനിലൂടെ ഉയർത്തുന്നു, എന്നിട്ടവർ മറ്റുള്ളവരെ നയിക്കുന്നു,നന്മ അവരെ പിന്തുണക്കുകയും അവരുടെ പ്രവർത്തിയെ നോക്കുകയും ചെയ്യുന്നു, മലക്കുകൾ ചിറകുകൾ കൊണ്ട് അവരെ തലോടാൻ ആഗ്രഹിക്കുന്നു, കാരണം അറിവ് അത് ഹൃദയത്തിന്റെ തുടിപ്പാണ്, കണ്ണുകളിലെ വെളിച്ചമാണ്, മനുഷ്യൻ നന്മയുടെ പാത മറികടക്കുന്നത് അതിനാലാണ്, അല്ലാഹു അനുസരിക്കപ്പെടുന്നതും, ഏകനാവുന്നതും, പ്രകീർത്തിക്കപ്പെടുന്നതുംഅതിനാലാണ് ,കുടുംബങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതും സന്തോഷം പ്രചോധാനമാവുന്നതും അതിനാലാണ്, അതിനാലാണ് നാശത്തെ തടയുന്നതും. ”

ഉത്തമ സമൂഹം
അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ള പ്രബോധനം വായിക്കാനുള്ള ആഹ്വാനമായി കണക്കാക്കുന്നു. ചിലർ പറഞ്ഞ പോലെ ആ വിളി അറിവിലേക്കുള്ളതാണ്. തിരിച്ചറിവിലേക്കുള്ളതാണ്. ഗവേഷണത്തഴിളേക്കുള്ള സത്യവും ധൃഡ്ഢതയും ഉള്ള ഒരു നോട്ടം.
ഇതിൽ നിന്ന് മനസ്സിലാക്കാം ഇസ്ലാം തുടക്ക കാലഘട്ടത്തിൽ തന്നെ അറിവിനെ പറ്റി പ്രേരിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പ്രബഞ്ച നിയമത്തെയും ഭൂമിയിലെ നിധിയെയും കുറിച് പഠിക്കാനും ഗവേഷണം ചെയ്യാനും ഖുർആനിൽ തന്നെ നമ്മോട് ആവിശ്യ പെടുന്നുണ്ട്. അല്ലാഹു പറയുന്നു :

قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ.( യൂനുസ് 10:101). അതു പോലെ തന്നെ :
قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കൽകൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവൻ തന്നെ; തീർച്ച (അൽഅൻകബൂത്ത് 29:20).
എന്നാൽ ഈ അറിവ് നേടൽ വെറും നിയമശാസ്ത്രത്തിൽ ഒതുക്കാൻ പറയുന്നില്ല. മറിച്ച് സമൂഹത്തിന് ആവിശ്യമായ എല്ലാം അതിൽ ഉൾക്കൊള്ളുന്നു.

സമൂഹത്തിന് ആവിശ്യമുള്ള ഏതൊരു അറിവും നേടൽ ശരീഅത്തിൻെറ അടിസ്ഥാനത്തിൽ ഫർദ് ഖിഫായ ആണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. അറിവിന്റെ ശ്രേഷ്ഠത ശരീഅത്തിൽ തന്നെ ഒതുങ്ങുമ്പോഴാണ് ഈ സമൂഹം പുരോഗമനത്തിൽ നിന്നും നാഗരികതയിൽ നിന്നും സ്വീകരിക്കുന്നത്. പണ്ഡിതന്മാർ പറയുന്നു മറ്റു സമുദായങ്ങളെ ഈ രണ്ടു വശത്തിലൂടെയും കീഴടക്കിയില്ലെങ്കിൽ മുസ്ലിങ്ങൾക്ക് ഉത്തമ സമുദായമാവാൻ സാധിക്കില്ല എന്ന്.
ആദ്യത്തെ വശം : അത് സ്വഭാവപരമായ മൂല്യങ്ങളുടെ വശമാണ് അഥവാ ഇടപെടലുകളിലും ഇടപാടുകളിലും പുലർത്തുന്ന ഉയർന്ന മൂല്യം.
രണ്ടാമത്തെ വശം : അത് അവരുടെ ശക്തിയും ആധിപത്യവും അതിന്റെ വ്യത്യസ്ത രൂപങ്ങളുമാണ്. അഥവാ സാമ്പത്തിക ശക്തിയും രാഷ്ട്രീയ ശക്തിയും വെെജ്‍‍ഞാനിക ശക്തിയും.

അറിവും അത് മറച്ചു വെക്കലും
അറിവ് നേടുന്നവന്റെ മേൽ മലക്കുകൾ ചിറക് വിരിക്കുന്നു എന്നും ആകാശ ഭൂമിയുലുള്ളതെല്ലാം, ആഴക്കടലിലെ മീൻ പോലും അല്ലഹുവിനോട് അവനു വേണ്ടി പാപമോജനത്തെ തേടും എന്നും അറിവുള്ളവൻ അല്ലാഹുവിങ്കൽ നക്ഷത്രങ്ങൾക്കിടയിൽ ഒരു പൂർണ ചന്ദ്രൻ എത്രത്തോളം പ്രകാശപൂരിതമാണോ അത്രത്തോളം ശ്രേഷ്ഠനാണെന്ന് മനസ്സിലായല്ലോ. അറിവിന്‌ വേണ്ടി യാത്ര ചെയ്യുന്നതും അത് തന്റെ ജനതക്ക് തിരിച്ച് എത്തിച്ചു കൊടക്കുന്നതും ഇസ്ലാം വളരെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ്. ഹദീസിലും മറ്റും സൂചിപ്പിച്ച പോലെ വിദ്യാർത്ഥി ക്ഷമയുള്ളവനും ധൃതിപെടാത്തവനും ആവണം. അധ്യാപകൻ ദേഷ്യപ്പെടാത്തവനും ആകണം.

യാത്രയുടെ ഫലം ലഭിക്കുവാനും ക്ഷമയുടെ ഗുണം അറിയുവാനും ഇസ്ലാം വിദ്യാഭാസത്തെ പ്രോത്സാഹിപ്പിച്ചു. അല്ലാഹു പറയുന്നു :
إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാർഗനിർദേശങ്ങളും മറച്ചുവെക്കുന്നവർ ആരോ-അതും മുഴുവൻ മനുഷ്യർക്കുമായി നാം വേദഗ്രന്ഥത്തിൽ വിശദീകരിച്ചശേഷം- ഉറപ്പായും അല്ലാഹു അവരെ ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു. (അൽബഖറ2:159)

إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീർക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാൻ സ്വീകരിക്കുന്നു. പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാണ് ഞാൻ. (അൽബഖറ 2:160). അത് പോലെ റസൂലുല്ലാഹി (സ) പറയുന്നു :” ആരോടെങ്കിലും അറിവിനെ പറ്റി ചോദിക്കപ്പെടുകയും എന്നിട്ടവൻ അത് മറച്ചു വെക്കുകയും ചെയ്താൽ അന്ത്യനാളിൽ അല്ലാഹു നരകത്തിലെ കടിഞ്ഞാൺ കൊണ്ട് അവനെ ബന്ധിക്കും “.
പഠിക്കുക എന്നത് അനായസമല്ല അതിനാൽ ഇതിനു വലിയ പ്രതിഫലം ഉണ്ട് റസൂലുല്ലാഹി (സ) പറയുന്നു :”ഏറ്റവും നല്ല ധാന ധർമം അത് പഠിച്ച കാര്യം തന്റെ മുസ്ലിമായ സഹോദരന് പഠിപ്പിച്ചു കൊടുകലാണ്.”

നമ്മൾ നേടിയ അറിവിനോട് പ്രതിബദ്ധത പുലത്താൻ ആവിശ്യപെട്ടുകൊണ്ട് ധാരാളം ഹദീസുകൾ കാണാം. റസൂലുല്ലാഹി (സ) പറഞ്ഞതായി ഇബ്നു മാജയുടെ ഒരു ഹദീസ് ഇത്തരത്തിൽ കാണാം :”നിങ്ങൾ സ്വയം പണ്ഡിതണെന്ന് പറയാൻ വേണ്ടി നിങ്ങൾ പഠിക്കരുത്. വിഡ്ഢികളെ പരിഹസിക്കാനും. ജനങ്ങളുടെ മുഖം തന്നിലേക്ക് തിരിക്കാൻ വേണ്ടിയും. അങ്ങനെ ആരെങ്കിലും ചെയ്താൽ അവൻ നരകത്തിലാണ്.”
മനുഷ്യരാശിയോട് ഇസ്ലാം മുന്നോട്ട് വെച്ച ഈ നിർദ്ദേശങ്ങൾ അറിവിലേക്കുള്ള മാർഗമായിരുന്നു. ചിന്തയുടെ മാർഗം. എങ്ങനെയെന്നാൽ ജീവിതത്തിന്റെ ലക്ഷ്യവും ധൗത്യവും എന്താണെന്ന് ഈ അറിവിന്നാൽ മനസ്സിലാക്കുന്നു.

ഹോങ്കെയും ഇസ്ലാമിലെയും ക്രിസ്തുമതത്തിലെയും അറിവിന്റെ സ്ഥാനവും
ഇസ്ലാമിലെയും ക്രിസ്തുമതത്തിലേയും അറിവിന്റെ സ്ഥാനം താരതമ്യ പെടുത്തിയാൽ മദ്യക്കാലഘട്ടത്തിൽ ക്രസ്തവപ്പള്ളികൾ അറിവിനോട് പൂർണമായ ശത്രുത പുലർത്തിയിരുന്നു. റോം കാലഘട്ടത്തിന്റെ തുടക്കത്തിൽ ക്രസ്തവപ്പള്ളികൾ ഗ്രീക്ക് റോമൻ സംസ്കാരങ്ങളായ രണ്ട് സംസ്കാരത്തിൽ നിന്നും സ്വയം ഒറ്റപെട്ടു നിന്നു. ഗോത്തുകളുടെ അക്രമത്താൽ റോമൻ നാഗരികത തകർന്നുകൊണ്ടിരുന്നു. എന്നാലും കിഴക്കൻ കത്തോലിക്ക സമൂഹം അതിന്റെ പൂർവ ശക്തി പ്രാപിച്ചപ്പോൾ അവർ തത്വചിന്തകന്മാരെയും പണ്ഡിതൻമാരെയും പീഡിപ്പിച്ചുകൊണ്ടിരിന്നു. വിദ്യാഭാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടി.

അലക്സാണ്ടറിയയിലെ തത്വചിന്തചകന്മാരെ ഇരുമ്പുകൊണ്ട് മർദിച്ചു. ദൈവത്തിലേക്കുള്ള മാർഗ്ഗമാണു ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഏക മാർഗം എന്നവർ മനസ്സിലാക്കി. ഇഹപരമായ മറ്റു കാര്യങ്ങളും ബൈബിളിൽ ഇല്ലാത്ത കാര്യങ്ങളും അന്ന്വേഷിക്കൽ തെറ്റാണെന്നും വരുത്തി.

മധ്യ കാലഘട്ടത്തിലെ അറേബ്യയിലെയും യുററോപ്പിലേയും ഇസ്ലാമും ക്രസ്തുമതവും അറിവിനെ ഈ നിലയിലാണ് കണ്ടിരുന്നത് എന്ന് ജർമെൻ ഒറിയെന്റെലിസ്റ്റ് ആയ സിഗ്രിട് ഹോങ്കെ വ്യക്തമാകുന്നു. ഒരു പുരുഷനോ സ്ത്രീയോ സത്യാവശ്വസി ആയ ആരായാലും അറിവ് നേടൽ നിർബന്ധമാക്കികൊണ്ട് നബി (സ) ഉപദേശവും കൂടെ ഓർക്കുന്നുണ്ട്. പുതിയൊരു അറിവു നൽകുന്ന ഏതൊരുവനെയും പരിഗണിക്കുന്ന കാരണം ഹോങ്കെ വ്യക്തമാക്കിയ ഉദാഹരണം -ഗോളാകൃതിയിലുള്ള ഭൂമിയാണ്. അദ്ദേഹം വഴി പിഴച്ച ഒരു അവിശ്വാസിയാണന്നാണ് ഭൂമി ഉരുണ്ടതാണെന്ന വാദതോട് പള്ളിയിലെ അധ്യാപകനായിരുന്ന ലക്‌റ്റാൻശ്യസിന്റെ നിലപാട്. അദ്ദേഹം നിരാശനായി ചോദിച്ചു : “ ഇത് ന്യായമാണോ? ഇതൊക്കെ വിശ്വസിക്കാൻ മാത്രം ജനങ്ങൾ വിഡ്ഢികളായോ? മറ്റു രാജ്യങ്ങളിൽ മരങ്ങളും ചെടികളും തൂങ്ങി കിടക്കുകയാണോ? അവിടെത്തെ ജനങ്ങളുടെ കാലടികൾ നമ്മുടെ തലക്ക് മുകളിലാണോ? “

അറിവില്ലാതെ മുന്നോട്ടു പോകരുത്
ആളുകളുടെ അവസ്ഥറിയാനും പ്രവർത്തിക്കാനും പഠിപ്പിക്കാനും പഠിക്കാനും പ്രേരിപ്പിക്കുന്നതാണ് ഇസ്ലാം. ഇസ്ലാം പിന്നോക്കത്തിന്റെയും മിഥ്യാധാരണയുടെയും ഒരു മതമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക് പറഞ്ഞു തന്ന അറിവിന്റെയും പ്രേരണയുടെയും കാര്യത്തിൽ നിന്നു അവർ വളരെ അകലെയാണ്. ഇസ്ലാമിക ഭരണം എന്താണെന്ന് വളരെ കുറച്ചാളുകൾക്കെ അറിയൂ. സാമുദ്രത്തിന്റെ ഒരു ഭാഗം പോലെ, മഞ്ഞുമലയുടെ ഒരു അഗ്രം പോലെ.

അറിവില്ലായത്തെ പിന്നോക്കാവസ്ഥ ദാരിദ്ര്യം എന്നിവ നിർമാർജനം ചെയ്യാൻ സാധിക്കില്ല. അറിവില്ലാതെ കുറ്റപ്പെടുത്തുന്നവരെ തടയാൻ സാധിക്കില്ല. അറിവ് അത് ഐക്യത്തിന്റെ അടിസ്ഥാനമാണ്. അത് ഓരോരുത്തരുടെയും സമൂഹത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണ്. അറിവ് അത് പ്രവർത്തിക്കു മുന്നേ കല്പിക്ക പെട്ടതാണ്. അല്ലാഹു തആല പറയുന്നു : فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ
അതിനാൽ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവൻ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങൾക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നിൽപുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.( മുഹമ്മദ് 47:19).

(അവലംബം- islamonline.net)

Related Articles