Current Date

Search
Close this search box.
Search
Close this search box.

അവരത് അറിയുക തന്നെ ചെയ്യും

kalla.jpg

كلاّ  എന്നത് നിരോധനത്തിന്റെയും വിലക്കിന്റെയും പദമാണ്. ഖുര്‍ആനില്‍ മക്കിയായ അധ്യായങ്ങളില്‍ മാത്രം സവിശേഷമായി വന്ന ഒന്നാണിത്. ഖുര്‍ആന്റെ ആദ്യപകുതിയില്‍ ഇങ്ങനെ ഒരു പദം പറയപ്പെട്ടിട്ടില്ല. സൂറത്തുല്‍ അലഖില്‍ ഇങ്ങനെ കാണാം:

كلّا إنّ الإنسان ليطغى أن رءاه استغنى

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍’. (അല്‍ അലഖ് 6,7)

كلّا لئن لم ينته لنسفعا بالنّاصية

നിസ്സംശയം അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും. (അല്‍ അലഖ്: 15)

‘അവന്‍ അറിയും’ എന്ന ഭാവികാലത്തെ സൂചിപ്പിക്കുന്ന സകര്‍മ്മക ക്രിയ ഇവിടെ അകര്‍മ്മക ക്രിയ രൂപത്തിലാണ് വന്നിട്ടുള്ളത്. അല്ലാഹുവിന്റെ ഈ വചനത്തില്‍ ഉള്ളതുപോലെ. ‘അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?’ (അസ്സുമര്‍: 9) ഇവിടെ നിര്‍ണ്ണിതമായ ഒരു അറിവല്ല ഉദ്ദേശിക്കപ്പെടുന്നത്. നാം അവരുടെ മേലുള്ള ആ മൂടിയെ വെളിവാക്കും അങ്ങനെ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്ക് സ്പഷ്ടമാവും, കാര്യങ്ങള്‍ അവര്‍ യഥാവിധി അറിയും എന്നെല്ലാം പറയുന്നതു പോലെയാണിത്.
    
سيعلمون എന്നിടത്ത് سوف എന്ന പദത്തെ അപേക്ഷിച്ച് سَ ആണ് പ്രയോഗിച്ചിട്ടുള്ളത്. കാരണം سَ സമീപ ഭാവികാല ക്രിയയോടൊപ്പവും سوف വിദൂരസ്ഥ ഭാവികാല ക്രിയയോടൊപ്പവുമാണ് ചേര്‍ന്നുവരിക. അപ്പോള്‍ ഇങ്ങനെ പറയുന്ന പോലെയാണ്: നിശ്ചയം മഹാവൃത്താന്തമാകുന്ന ഈ യാഥാര്‍ത്ഥ്യം അടുത്ത് തന്നെ നിങ്ങള്‍ക്ക് സ്പഷ്ടമാകും. തീര്‍ച്ചയായും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ സത്യദൂതനാണ്. ഖുര്‍ആന്‍ അദ്ദേഹത്ത് അല്ലാഹുവില്‍ നിന്ന് അവതരിച്ച് കിട്ടിയതും അത് അദ്ദേഹത്തിന്റെ വിജയത്തിന് തുണയാകുമെന്നും അങ്ങനെ അദ്ദേഹത്തിന്റെ കീര്‍ത്തി ഉയര്‍ത്തപ്പെടുമെന്നും വൈകാതെ അവര്‍ അറിയും. അല്ലാഹു പറയുന്നു: ‘പറയുക, അല്ലാഹുവിന് സ്തുതി. അവന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും. അങ്ങനെ നിങ്ങള്‍ അതറിയും’. (അന്നംല്‍ :93) അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ‘ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാക്കത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. ‘ (ഫുസ്സിലത്ത് : 53).
    
ഇവിടെ ഈ വാക്യം ആവര്‍ത്തിച്ചിരിക്കുന്നത് ഒരു താക്കീതായിട്ടാണ്. ഇത്തരത്തില്‍ വന്നിട്ടുള്ള വേറെയും ഖുര്‍ആനിക സൂക്തങ്ങളുണ്ട്.

أولى لك فأولى ثمّ أولى لك فأولى

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായത് തന്നെ, നിനക്കേറ്റവും അര്‍ഹമായത് തന്നെ. വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ, നിനക്കേറ്റവും അര്‍ഹമായത് തന്നെ.’ (അല്‍ ഖിയാമ: 34,35)

അല്ലാഹു മറ്റൊരിടത്ത് പറയുന്നു:

كلّا سوف تعلمون ثمّ كلّا سوف تعلمون

‘നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും. പിന്നേയും നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.’ (തകാഥുര്‍: 3,4)

ഈ അറിവ് നിങ്ങള്‍ക്ക് ഇഹലോകത്ത് വെച്ച് വെളിപ്പെടുത്തപ്പെടുന്നില്ലെങ്കില്‍ പരലോകത്ത് വെച്ച് അത് വെളിപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പരലോകമോ എത്ര സമീപസ്ഥമാണ്. ‘അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു.’ (അന്നഹ്ല്‍: 77) (തുടരും)

വിവ: ഷംസീര്‍ എ.പി

ദിവ്യബോധനമാണ് ആ മഹാവൃത്താന്തം
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലയോ

Related Articles