Current Date

Search
Close this search box.
Search
Close this search box.

ജാമിദ ടീച്ചറും യുക്തിവാദവും-5

ജാമിദ ടീച്ചര്‍: ഖുര്‍ആനും ഹദീസും പരസ്പര വിരുദ്ധമാണ്. ഖുര്‍ആന്‍ പറയുന്നു:
یُوصِیكُمُ ٱللَّهُ فِیۤ أَوۡلَـٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۚ…
ആണിന് പെണ്ണിന്റെ ഇരട്ടി അനന്തരാവകാശം വസിയ്യത്ത് ചെയ്യണം. (നിസാഅ്: 11). മറ്റൊരിടത്ത് ഇങ്ങനെയും കാണാം:

كُتِبَ عَلَیۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَیۡرًا ٱلۡوَصِیَّةُ لِلۡوَ ٰ⁠لِدَیۡنِ وَٱلۡأَقۡرَبِینَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِینَ
നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസിയത്ത് ചെയ്യണം.
(ബഖറ: 180) എന്നും പറയുന്നു. അതേസമയം ഹദീസ് പ്രകാരം, പ്രവാചകന്‍ തന്റെ മകള്‍ക്ക് ‘فَدَقٌ’ എന്ന സ്ഥലത്ത് കുറച്ച് ഭൂമി പതിച്ച് നല്‍കിയിരുന്നു. പിന്നീട് ഒന്നാം ഖലീഫ അബൂബക്കര്‍ അനന്തരാവകാശം നബി പുത്രിക്ക് ലഭിക്കില്ലെന്ന് പറഞ്ഞു ആ ഭൂമി തിരിച്ചുവാങ്ങി. ഇത് ഖുര്‍ആനിന് വിരുദ്ധമാണ്.

ഹാരിസ് മദനി: ടീച്ചര്‍ ഇപ്പോള്‍ യുക്തിവാദികളുടെ വേദിയില്‍ ആണെന്ന കാര്യം മറന്നു പോയി എന്നു തോന്നുന്നു. പഴയ ചേകന്നൂരിയന്‍ സിദ്ധാന്തങ്ങളുടെ മാറ്ററുകള്‍, ഇന്നും കൊണ്ടു നടക്കുകയാണ്. ഖുര്‍ആനും ഹദീസും പരസ്പരം വിരുദ്ധമാണെന്ന് പറയാനുള്ള പാഴ് വേലയാണിത്. ഇവിടെ ടീച്ചര്‍ പറയുന്നു നിങ്ങളുടെ ആണ്‍മക്കള്‍ക്ക് പെണ്‍മക്കളുടെ ഇരട്ടി നല്‍കണമെന്ന് അല്ലാഹു പറയുമ്പോള്‍, ഹദീസ് അതിനു വിരുദ്ധമാണന്ന്. എന്നാല്‍, എന്തുകൊണ്ട് അങ്ങനെ പറഞ്ഞു? ഒരു കുടുംബത്തിലെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ അങ്ങനെ തുടങ്ങി ഒരു കുടുംബത്തിലെ മുഴുവന്‍ കാര്യങ്ങളുടെയും ചെലവ് വഹിക്കേണ്ടത് പുരുഷനാണ്, സ്ത്രീയല്ല. പെണ്ണിന് എത്ര സ്വത്തുണ്ടെങ്കിലും അത് ചെലവഴിക്കേണ്ട ബാധ്യത അവള്‍ക്കില്ല. അതുകൊണ്ടാണ്, പുരുഷന് സ്ത്രീയേക്കാള്‍ അനന്തരാവകാശം കൊടുക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചത്.

വസിയ്യത്ത് പാടില്ല എന്ന് പറയുന്ന ഒരു ഹദീസ് ഉള്ളതായി എനിക്കറിവില്ല. ടീച്ചര്‍ അത് വായിക്കുക കൂടി ഉണ്ടായില്ല. ഇല്ലാത്തത് വായിക്കാനും കഴിയില്ലല്ലോ. ടീച്ചര്‍ പറയുന്നു നബി തന്റെ മകള്‍ ഫാത്തിമക്ക് പതിച്ചു നല്‍കിയ ഭൂമി, അബൂബക്കര്‍ അധികാരത്തില്‍ വന്നപ്പോള്‍ തിരിച്ചു വാങ്ങിയെന്നത് കള്ളമാണ്. പ്രവാചകന്‍ തന്റെ മകള്‍ക്ക് അങ്ങനെ ഒരു ഭൂമി പതിച്ച് നല്‍കിയിട്ടില്ല എന്നതാണ് ശരി.

ഹദീഥ് ശ്രദ്ധിക്കുക:

عَنْ عَائِشَةَ ، أَنَّ فَاطِمَةَ وَالْعَبَّاسَ عَلَيْهِمَا السَّلَامُ، أَتَيَا أَبَا بَكْرٍ يَلْتَمِسَانِ مِيرَاثَهُمَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَهُمَا حِينَئِذٍ يَطْلُبَانِ أَرْضَيْهِمَا مِنْ فَدَكَ وَسَهْمَهُمَا مِنْ خَيْبَرَ
6726 فَقَالَ لَهُمَا أَبُو بَكْرٍ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ” لَا نُورَثُ، مَا تَرَكْنَا صَدَقَةٌ، إِنَّمَا يَأْكُلُ آلُ مُحَمَّدٍ مِنْ هَذَا الْمَالِ “.
ഫാത്തിമയും അബ്ബാസും അബൂബക്കറിന്‍െ ഭരണ കാലത്ത് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു, ഫദഖ് എന്ന സ്ഥലത്തെ ഭൂമിയും, ഖൈബറില്‍ ഉപയോഗിച്ച വാളും ഞങ്ങള്‍ക്ക് നല്‍കണം എന്ന് ആവശ്യപെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: നബി (സ) പറഞ്ഞിട്ടുണ്ട്, നമ്മള്‍ അനന്തരം എടുക്കുന്നവരല്ല , നമ്മള്‍ ഉപേക്ഷിക്കുന്നതൊക്കെ മുസ്‌ലിംകളുടെ പൊതു സ്വത്തില്‍ പെട്ടതാണ്. (ബുഖാരി: 6725, 6726)

എന്ന ഹദീസ് അവരെ ഓര്‍മ്മപ്പെടുത്തി മടക്കി വിടുകയാണ് ഉണ്ടായത്. ഇവിടെ നബി കുടുംബത്തിന് അനന്തരവകാശം ഇല്ലന്നേ പറഞ്ഞിട്ടുള്ളൂ. അതേസമയം മറ്റുള്ള മുസ്ലിംകള്‍ക്ക് അവരുടെ പെണ്‍മക്കള്‍ ആണ്‍മക്കള്‍ തുടങ്ങി അങ്ങനെയുള്ള കുടുംബാംഗങ്ങള്‍ക്ക് അനന്തരാവകാശം ഉണ്ടെന്ന് ഖുര്‍ആനും ഹദീസും മുഖേന സ്ഥിരപ്പെട്ടതുമാല്ലോ.

ജാമിദ ടീച്ചര്‍: ഒരിക്കല്‍ പ്രവാചകന്‍ ആകാശത്ത് നോക്കി സംസാരിച്ച് സംസാരിച്ച് ഖദീജയുടെ അടുക്കലെത്തി അവരോട് പറഞ്ഞു: ഖദീജ, ആകാശത്തും ഭൂമിയിലും തൊടാതെ ഒരു രൂപം എന്നെ വലയം ചെയ്തു കൊണ്ടിരിക്കുന്നു. അപ്പോള്‍ ഖദീജ: ഇപ്പോഴും കാണുന്നുണ്ടോ? ഉണ്ട്. അപ്പോള്‍ ഖദീജ അവിടെ കാലുനീട്ടി ഇരുന്നു. എന്നിട്ട് കാലില്‍ ഇരിക്കാന്‍ പറഞ്ഞു.
എന്നിട്ട് ചോദിച്ചു ഇപ്പോഴും കാണുന്നുണ്ടോ? ഉണ്ട്. അങ്ങനെ കുറച്ച് കൂടി തുണി പൊക്കി. എന്നിട്ട് ചോദിച്ചു ഇപ്പോഴും കാണുന്നുണ്ടോ? ഉണ്ട്. അവസാനം ഖദീജ, കാണിക്കാന്‍ പറ്റാത്ത രൂപത്തില്‍ തുണി പൊക്കി മുഹമ്മദിനെ കയറ്റി ഇരുത്തുകയും, മുഹമ്മദിന് ആ ചിന്ത പോവുകയും ചെയ്തു എന്നൊരു ഹദീസ്.

ഹാരിസ് മദനി: ആ സംഭവം ഇങ്ങനെയാണ്:

[ امتحان خديجة برهان الوحي ]

قال ابن إسحاق : وحدثني إسماعيل بن أبي حكيم مولى آل الزبير : أنه حدث  عن خديجة رضي الله عنها أنها قالت لرسول الله صلى الله عليه وسلم أي ابن عم أتستطيع أن تخبرني بصاحبك هذا الذي يأتيك إذا جاءك ؟ قال نعم . قالت فإذا جاءك فأخبرني به . فجاءه جبريل عليه السلام كما كان يصنع فقال رسول الله صلى الله عليه وسلم لخديجة يا خديجة هذا جبريل قد جاءني ، قالت قم يا ابن عم فاجلس على فخذي اليسرى ; قال فقام رسول الله صلى الله عليه وسلم فجلس عليها ، قالت هل تراه ؟ قال نعم قالت فتحول فاجلس على فخذي اليمنى ; قالت فتحول رسول الله صلى الله عليه وسلم فجلس على فخذها اليمنى ، فقالت هل تراه ؟ قال نعم . قالت فتحول فاجلس في حجري ، قالت فتحول رسول الله صلى الله عليه وسلم فجلس في حجرها . قالت هل تراه ؟ قال نعم قال فتحسرت وألقت خمارها ورسول الله صلى الله عليه وسلم جالس في حجرها ، ثم قالت له هل تراه ؟ قال لا ، قالت يا ابن عم اثبت وأبشر فوالله إنه لملك وما هذا بشيطان 
قال ابن إسحاق : وقد حدثت عبد الله بن حسن هذا الحديث فقال قد سمعت أمي فاطمة بنت حسين تحدث بهذا الحديث عن خديجة إلا أني سمعتها تقول أدخلت رسول الله صلى الله عليه وسلم بينها وبين درعها ، فذهب عند ذلك جبريل فقالت لرسول الله صلى الله عليه وسلم  إن هذا لملك وما هو بشيطان

ഖദീജ പറഞ്ഞു: അങ്ങയുടെ അടുത്തേക്ക് വരാറുണ്ട് എന്ന് പറയുന്ന ആ കൂട്ടുകാരന്‍ വരുന്ന സമയത്ത് എന്നോട് ഒന്ന് പറയുമോ. നബി പറഞ്ഞു പറയാം. അങ്ങനെ ഒരു ദിവസം പ്രവാചകന്‍ പറഞ്ഞു ഖദീജ, ഇതാ ജിബ്രീല്‍ എന്റെ അടുത്ത് വന്നിരിക്കുന്നു. ഉടനെ ഹദീജ ഒരു പരീക്ഷണം നടത്തി. അങ്ങനെ അവര്‍ നബിയോട് പറഞ്ഞു താങ്കള്‍ എഴുന്നേറ്റ് എന്റെ ഇടതു തുടയില്‍ ഇരിക്കൂ എന്ന്. എന്നിട്ട് ചോദിച്ചു, ഇപ്പോള്‍ കാണുന്നുണ്ടോ എന്ന്. അപ്പോള്‍ നബി പറഞ്ഞു ഉണ്ട്. അവര്‍ പറഞ്ഞു എഴുന്നേറ്റ് എന്റെ ഇടതു തുടയില്‍ ഇരിക്കുക. എന്നിട്ട് ചോദിച്ചു ഇപ്പോള്‍ കാണുന്നുണ്ടോ എന്ന്. ഉണ്ട് എന്ന് പറഞ്ഞു. ഉടനെ ഖദീജ, തലയില്‍ കിടന്ന തട്ടം മുണ്ട് അല്പം ഒന്ന് മാറ്റി. (എന്നാല്‍ ടീച്ചര്‍ പറഞ്ഞത്, ആദ്യം മുണ്ട് ഒരല്പം പൊക്കി പിന്നെയും വസ്ത്രം പൊക്കി അവസാനം കാണിക്കാന്‍ പറ്റാത്ത അത്രയും കാണിച്ചു എന്നാണ്.) ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് ഖദീജ ചോദിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു, ഇല്ല. അപ്പോള്‍ ഖദീജ ബീവി പറഞ്ഞു: സന്തോഷിച്ചു കൊള്ളുക അത് മലക്കാണ് പിശാച് അല്ല. കാരണം, പിശാച് ആണെങ്കില്‍ ഒരല്‍പം തലമുടി വെളിവാകുമ്പോള്‍ അവിടെനിന്ന് അപ്രത്യക്ഷമാവുകയില്ല. അത് നബിയെ പറഞ്ഞ് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ഖദീജ ചെയ്തത്. എന്നാല്‍, ഇവിടെ ടീച്ചര്‍ പറഞ്ഞത് പച്ചക്കള്ളമാണ്.

ജാമിദ ടീച്ചര്‍: മിഅ്‌റാജ് യാത്രയില്‍ പ്രവാചകന്‍, ബ്രസ്റ്റില്‍ കൊളുത്തിട്ട് വലിച്ച് ശിക്ഷിക്കുന്ന ഒരുകൂട്ടം പെണ്ണുങ്ങളെ കാണുകയുണ്ടായി. അങ്ങനെ ജിബ്‌റീലിനോട് കാര്യം അന്വേഷിച്ചപ്പോള്‍, ജിബ്‌രീല്‍ പറഞ്ഞു: ഹറാം പിറന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ത്രീകളാണ് ഇവര്‍. ഇതാണ് മറ്റൊരു ആരോപണം.

ഹാരിസ് മദനി: ഇത് ടീച്ചറിന്റെ ഭാഷയാണ്. ഹദീസില്‍ അങ്ങനെയല്ല ഉള്ളത്.

ഹദീഥിലുള്ളത് : വ്യഭിചരിക്കുകയും അതില്‍ കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിനെ കൊല്ലുകയും ചെയ്ത ആളുകള്‍ക്ക് നരകത്തില്‍ ലഭിക്കുന്ന ശിക്ഷയാണ് ഈ പറഞ്ഞത്. പെണ്ണുങ്ങള്‍ക്ക് ബ്രസ്റ്റില്‍ ആണ് കൊളുത്തിടുക. എങ്കില്‍ ആണുങ്ങള്‍ക്ക് എവിടെയാണ് എന്നാണ് ചോദ്യം. ടീച്ചര്‍ എന്തിനാണ് വെറുതെ ബേജാറാവുന്നത്? ടീച്ചര്‍ പറയുന്നു ഇസ്ലാമിലെ ശിക്ഷ പെണ്ണുങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നാണ്. മാത്രവുമല്ല, കുറച്ചു മുമ്പ് ടീച്ചര്‍ പറഞ്ഞു ദുര്‍ന്നടപ്പു കാരെ എറിഞ്ഞു കൊല്ലണം എന്നാണ് ഹദീഥില്‍ ഉള്ളത് എന്നാണല്ലോ. ഇവിടെ വന്നപ്പോള്‍ ടീച്ചര്‍ അത് മറന്നു പോയി.

(തുടരും)

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്

https://www.youtube.com/watch?v=jMJjpBnL5_E

Related Articles