Current Date

Search
Close this search box.
Search
Close this search box.

വിശ്വാസവും ആചാരങ്ങളും

faith.jpg

നിങ്ങള്‍ വിശ്വസിക്കണം എന്ന് പറയുന്നതിനേക്കാള്‍ മുന്നേ ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ കുഴപ്പം ഉണ്ടാക്കരുത് എന്നാണു. അവിശ്വാസത്തെക്കാള്‍ ഇസ്ലാം പ്രാധാന്യമായി കാണുന്നത് കുഴപ്പം തന്നെ. വിശ്വാസികള്‍ ആഗ്രഹിക്കുന്നത് കുഴപ്പമില്ലാത്ത അവസ്ഥയാണ്. കുഴപ്പം എന്നത് കൊണ്ട് വിവക്ഷ വിശ്വാസികള്‍ ഒരു തെറ്റിനെയും എതിര്‍ക്കില്ല എന്നല്ല. അവര്‍ക്ക് ഒളി അജന്‍ഡകള്‍ കാണില്ല എന്നതാണ്. നമുക്ക് ചുറ്റും നടക്കുന്നത് വിശ്വാസത്തിന്റെ പേരിലുള്ള വിലപേശലാണ്. ഈ കാട്ടിക്കൂട്ടലുകള്‍ കൊണ്ട് താല്‍ക്കാലിക ലാഭം സാധ്യമാണു പക്ഷെ അവര്‍ മുന്നോട്ടു വെക്കുന്ന ആദര്‍ശങ്ങള്‍ക്കു അത് മോശവും.

മതം ഒരു ആചാരമല്ല മതം ധാര്‍മിക മൂല്യങ്ങളാണ് എന്ന ഒരു ചര്‍ച്ച ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. മത വിരുദ്ധരുടെ ഭാഗത്തു നിന്നാണ് ആ ചര്‍ച്ച കടന്നു വരുന്നത്. മതം കേവലം ആചാരമായാല്‍ അത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല എന്ന് പറയുന്നവര്‍ മത രംഗത്ത് പണ്ടേ ഉണ്ടായിരുന്നു. പകരം മനുഷ്യ ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നാകണം മതം എന്നും അവര്‍ പറഞ്ഞിരുന്നു. ആ മത മൂല്യങ്ങള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയില്‍ മാത്രം പോര, അത് സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും ഇഴകി ചേരണം എന്നും അവര്‍ പറഞ്ഞിരുന്നു. അന്ന് അതിനെ വിളിച്ചത് മത മൗലികതാ വാദം എന്നായിരുന്നു. മതത്തെ ആരാധനാലയങ്ങളില്‍ തളച്ചിടണം എന്ന് വാദിക്കുന്നവര്‍ ഒരിക്കലും മത മൂല്യങ്ങള്‍ സമൂഹത്തിലേക്കു കടന്നു വരുന്നതിനെ എതിര്‍ത്ത് പോന്നു.

ആചാരം മതങ്ങളെ നമ്മുടെ നാട്ടിലെ രാഷ്ട്രീയം പിന്തുണച്ചു. ആ മതം കൊണ്ട് ആര്‍ക്കും ഒരു കുഴപ്പവും വരില്ല. കാരണം ആ മതം ആരാധനാലയങ്ങളില്‍ നിന്നും ഒരിക്കലും പുറത്തു വരില്ല. സമൂഹത്തിലെ ഒരു തെറ്റിനെയും ആ മതം ചോദ്യം ചെയ്യില്ല. മതം കേവലം ആചാരമല്ല അതൊരു ജീവിത രീതിയാണ് എന്ന് പറഞ്ഞവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയക്കാരും ഭരണ കൂടവും പലപ്പോഴും ആചാര മതക്കാരെ തന്നെ കൂട്ട് പിടിച്ചു. ഇവര്‍ നാട്ടില്‍ കുഴപ്പം ഉണ്ടാക്കുന്നു എന്നായിരുന്നു അവരുടെ വേവലാതി.

അചാര മതങ്ങളെ രാഷ്ട്രീയക്കാര്‍ അവരുട ഒളി അജണ്ട നടപ്പാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ഇന്ന് കേരളം നേരിടുന്ന വലിയ ഭീഷണി. മതം ഒരു വിശ്വാസം, ജീവിത രീതി എന്നിവയില്‍ നിന്നും മാറി ഒരു വികാരം എന്നിടത്തെക്ക് എത്തിചേര്‍ന്നിരിക്കുന്നു. മതം ഒരിക്കലും ഒരു വികാരമായി മാത്രം മാറരുത്. അത്തരം മതങ്ങളെ ആര്‍ക്കും പെട്ടെന്ന് അടിച്ചു മാറ്റാം.

വലതു പക്ഷവും ഇടതു പക്ഷവും സമയാസമയങ്ങളില്‍ മതങ്ങളെ അങ്ങിനെ അടിച്ചു മാറ്റാറുണ്ട്. സംഘ പരിവാര്‍ ആ അടിച്ചു മാറ്റല്‍ സമര്‍ത്ഥമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. മതങ്ങളെ സാമൂഹിക രംഗത്ത് നിന്നും മാറ്റി നിര്‍ത്തുക എന്നതാണ് മതേതരത്വം ആവശ്യപ്പെടുന്നത്. മതങ്ങളെ ചൂഷണം ചെയ്യരുത് എന്നതാണ് അതിന്റെ ഉദ്ദേശം. അതെ സമയം മതങ്ങള്‍ മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും ആചാര മതങ്ങളെ തങ്ങളുടെ മൂശയിലേക്ക് ശരിപ്പെടുത്തി എടുക്കുകയും ചെയ്തു എന്നിടത്താണ് കുഴപ്പം ആരംഭിക്കുന്നതും. വിശ്വാസവും കുഴപ്പവും ഒരിക്കലും ഒന്നിച്ചു വരില്ല. വിശ്വാസം കുഴപ്പങ്ങളെ ഇല്ലാതാക്കും. പക്ഷെ ആ വിശ്വാസങ്ങള്‍ക്ക് മൂല്യബോധം ഉണ്ടാകണം എന്ന് മാത്രം.

Related Articles