Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

JIH.jpg

മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, സാമ്പത്തികം തുടങ്ങി മനുഷ്യജീവിതത്തിന്റെ സകലമേഖലകളിലും പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു.

1941 ആഗസ്റ്റ് 26ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ അധ്യക്ഷതയില്‍ പഞ്ചാബിലെ പഠാന്‍കോട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ജമാഅത്തെ ഇസ്‌ലാമി രൂപം കൊള്ളുന്നത്. ഇന്ത്യാപാക് വിഭജനാനന്തരം സ്ഥാപകനേതാവ് പാകിസ്താനിലേക്ക് പോവുകയും 1948 ഏപ്രിലില്‍ അലഹബാദില്‍ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കുകയും ചെയ്തു.

ഇസ്‌ലാമിക കാഴ്ച്ചപ്പാടിലുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിര്‍മ്മിത വ്യവസ്ഥകള്‍ക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാഅത്ത് ജനസമക്ഷം സമര്‍പ്പിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തിന്റെ ലക്ഷ്യം (അഥവാ ഇഖാമത്തുദീന്‍). ഇന്ത്യന്‍ ഭരണഘടനക്കു വിധേയമായി സമാധാന മാര്‍ഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുകയുള്ളു. തീവ്രവാദവും സായുധ മാര്‍ഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിര്‍ക്കുന്നു. മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന സാമുദായിക പ്രശ്‌നങ്ങളില്‍ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലും അത് ഇടപെടുന്നു.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി വിപുലവും വ്യവസ്ഥാപിതവുമായ സംഘടനാസംവിധാനങ്ങള്‍ ജമാഅത്തിനുണ്ട്. അഖിലേന്ത്യാ അമീറും കേന്ദ്ര ശൂറയും പ്രതിനിധി സഭാംഗങ്ങളും അടങ്ങുന്നതാണ് കേന്ദ്ര സംവിധാനം. വിവിധ സംസ്ഥാനങ്ങളില്‍ അമീറുമാരും സംസ്ഥാന ശൂറയും നിലവിലുണ്ട്. കൂടാതെ ജില്ല, മേഖല, ഏരിയ, പ്രാദേശികം മുതയായ സംവിധാനങ്ങളും സമിതികളും വിവധ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പ്രവര്‍ത്തകര്‍ റുക്ന്‍ (അംഗത്വം ലഭിച്ചവര്‍), കാര്‍കുന്‍ (പ്രവര്‍ത്തകര്‍), മുത്തഫിഖ് (അനുഭാവികള്‍) എന്നിങ്ങനെ ഘടനാപരമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇവരെ കൂടാതെ വിവിധ തലങ്ങളില്‍ സാധ്യാമാവുന്ന രീതിയില്‍ എല്ലാവരെയും പങ്കാളിയാക്കിക്കൊണ്ടുള്ള സംവിധാനങ്ങളും നിലവിലുണ്ട്.

മാതൃസംഘടനക്ക് പുറമെ വിവിധ പോഷകസംഘടനകളും പ്രവര്‍ത്തിക്കുന്നു. വനിതാ സംഘടന, യുവജന സംഘടന, വിദ്യാര്‍ഥി സംഘടന, ബാലസംഘടന മുതലായവയും രംഗത്തുണ്ട്. വിവിധ തലങ്ങളിലുള്ള പരിപാടികളാവിഷ്‌കരിക്കാനും നടപ്പിലാക്കാനുമായി കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള വേദികളും വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക സേവനം, സാമ്പത്തിക സംവിധാനങ്ങള്‍, ആതുര സേവനങ്ങള്‍, സാമൂഹിക ഇടപെടലുകള്‍, രാഷ്ട്രീയ സംവിധാനം, മാധ്യമ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ മുതലായ മേഖനകളിലെ ഇടപെടലുകള്‍ക്കും പ്രസ്ഥാന നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.

വിശദ പഠനങ്ങള്‍ക്ക്:
ജമാഅത്തെ ഇസ്‌ലാമി ഭരണഘടന www.jihkerala.org/jamaat/ideology.htm
ജമാഅത്തെ ഇസ്‌ലാമി ആദര്‍ശം www.jihkerala.org/jamaat/aims.htm
ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം www.jihkerala.org/jamaat/constitution/index.htm
ജമാഅത്തെ ഇസ്‌ലാമി ചരിത്രം www.jihkerala.org/jamaat/history.htm
ജമാഅത്തെ ഇസ്‌ലാമി നയ പരിപാടി www.jihkerala.org/jamaat/policy/index.htm
ജമാഅത്തെ ഇസ്‌ലാമി നേതൃത്വം www.jihkerala.org/jamaat/leaders.htm

വിവിധ രാജ്യങ്ങളില്‍:

വിവിധ രാജ്യങ്ങളില്‍ സ്വതന്ത്രമായാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. നയങ്ങളുമായോ പരിപാടികളുമായോ സംഘടനാപരമായോ ഈ സംഘടനകള്‍ തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല.

പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി
ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമി

Related Articles