ലോകകപ്പിന് വരുന്ന എല്ലാവരെയും തന്റെ രാജ്യം സ്വാഗതം ചെയ്യുന്നതായി ഹൃദയത്തില്‍ കൈവച്ചു പറയുകയാണ് ഖത്തരിയായ അബ്ദുള്ള മുറാദ് അലി. ഇവിടേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ ആതിഥേയ രാജ്യത്തെ തങ്ങളുടെ രണ്ടാം ഭവനമായി കണക്കാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരേയൊരു അപേക്ഷ ഉള്ളത് അവരും ഞങ്ങളുടെ സംസ്‌കാരത്തെ മാനിക്കണമെന്ന് മാത്രമാണ്. ‘ഖത്തര്‍ ഒരു ഇസ്ലാമിക രാജ്യമാണ്, നമ്മുടെ മതത്തില്‍ മദ്യം ‘ഹറാം’ (നിഷിദ്ധമാണ്). നമ്മള്‍ ആവശ്യപ്പെടുന്നത് ലോകം നമ്മുടെ സംസ്‌കാരത്തോട് അല്‍പം ബഹുമാനം കാണിക്കണമെന്നാണ്’- കഴിഞ്ഞ വെള്ളിയാഴ്ച ടൂര്‍ണമെന്റ് വേദികളില്‍ മദ്യം നിരോധിക്കാനുള്ള ഫിഫയുടെ തീരുമാനത്തെക്കുറിച്ച് ചില ആരാധകര്‍ക്കിടയില്‍ ഉണ്ടായ വിമര്‍ശനങ്ങളെ പരാമര്‍ശിക്കുകയായിരുന്നു അലി.
തിരഞ്ഞെടുത്ത ഹോട്ടലുകളിലും ബാറുകളിലും ഔദ്യോഗിക ഫിഫ ഫാന്‍ സോണിലും നിലവില്‍ മദ്യം ലഭ്യമാണ്. എന്നിരുന്നാലും, അന്താരാഷ്ട്ര ഫുട്ബോള്‍ ഗവേണിംഗ് അതോറിറ്റിയുടെ തീരുമാനത്തെ അതിന്റെ പ്രഖ്യാപന സമയത്തിന്റെ പേരില്‍ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. തിങ്കളാഴ്ച ഇറാനെതിരായ ഇംഗ്ലണ്ടിന്റെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി, അസംതൃപ്തരായ കുറച്ച് ആരാധകര്‍ അവരുടെ ”മദ്യ സംസ്‌ക്കാരത്തെക്കുറിച്ച്” ധാരണയില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്നത് കണ്ടു.
ചില ആളുകള്‍ മാളുകളിലെ സെക്യൂരിറ്റി ജീവനക്കാരോട് മദ്യം കിട്ടുന്ന സ്ഥലത്തേക്കുള്ള വഴികള്‍ ചോദിക്കുന്നത് കണ്ടു. ഇക്കാര്യത്തില്‍ ഫിഫ തങ്ങളെ വഴിതെറ്റിച്ചതായി തോന്നുന്നുവെന്ന് ഏതാനും ഫുട്‌ബോള്‍ ആരാധകര്‍ അല്‍ജസീറയോട് പറഞ്ഞു. ഖത്തറില്‍ ലോകകപ്പിന് ആതിഥേയത്വം പ്രഖ്യാപിച്ചപ്പോള്‍ ഫിഫ മദ്യം നിരോധിക്കുകയാണെങ്കില്‍, ഞങ്ങളുടെ തീരുമാനം മറ്റൊന്നാകുമായിരുന്നു.- ദോഹയിലെ സൂഖ് വാഖിഫില്‍ ഒരു കപ്പ് ചായ കുടിക്കുന്നതിനിടയില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകനായ ഫെഡറിക്കോ ഫറാസ് പറഞ്ഞു.
ടൂര്‍ണമെന്റിന് ഏതാനും മാസങ്ങള്‍ മുമ്പാണ് തീരുമാനം വന്നതെങ്കില്‍, വര്‍ഷങ്ങളായി ഈ യാത്രയ്ക്കായി പ്ലാന്‍ ചെയ്യുന്ന ആളുകള്‍ക്ക് അത് മനസ്സിലാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആതിഥേയ രാജ്യവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫിഫ എടുത്ത തീരുമാനം ആശ്വാസമായതായി പറഞ്ഞ ഫുട്‌ബോള്‍ ആരാധകരുമുണ്ട്. അതായത് ഫിഫയുടെ തീരുമാനം തങ്ങള്‍ക്ക് ആശ്വാസകരമായിരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്. ‘ഫുട്‌ബോള്‍ ഭ്രാന്തുള്ള ഒരു കുടുംബത്തില്‍ വളര്‍ന്ന മൂന്ന് പെണ്‍കുട്ടികളുടെ ഉമ്മയാണ് ജോര്‍ദാനിയായ സോണിയ നെമ്മാസ്. ഞങ്ങള്‍ രാത്രി വൈകിയുള്ള മത്സരത്തിനുള്ള ടിക്കറ്റുകള്‍ എടുത്തിട്ടുണ്ട്, മദ്യപിച്ച് ആരാധകര്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ഒരു സ്റ്റേഡിയത്തില്‍ നിന്നും പെണ്‍കുട്ടികളുമൊത്ത് കുടുംബസമേതം കളി കാണുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. നമ്മള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍, അവരുടെ നിയമങ്ങള്‍ പാലിക്കാനോ അവരുടെ സംസ്‌കാരത്തെ ബഹുമാനിക്കാനോ ഞങ്ങളോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ അവരോട് ചോദിക്കാറില്ല. നമ്മള്‍
അത് പാലിക്കുന്നു. നെമ്മാസ് പറഞ്ഞു.
ദോഹയിലെ കൗണ്ട്ഡൗണ്‍ മേഖലയില്‍ കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയിരുന്നു നെമ്മാസ്. ജോര്‍ദാന്റെ പരമ്പരാഗത കഫിയ്യയും ധരിച്ച് ആതിഥേയ രാജ്യത്തിന്റെ പതാകകളും തൊപ്പികളും വഹിച്ച് ഖത്തര്‍ ടീമിന് പിന്തുണയര്‍പ്പിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനിടെ വെംബ്ലി സ്റ്റേഡിയത്തില്‍ മദ്യം ഉപയോഗിച്ചു കൊണ്ട് നടന്ന അക്രമം സംഭവത്തെക്കുറിച്ച് നെമ്മാസ് പരാമര്‍ശിച്ചു. അത് ഖത്തറില്‍ കാണാന്‍ ആഗ്രഹിക്കുന്നുല്ലെന്നും അവര്‍ പറഞ്ഞു.
ചില ഇംഗ്ലണ്ട് ആരാധകര്‍ മദ്യം വിലക്കിയതില്‍ സോഷ്യല്‍ മീഡിയയിലും പൊതുസ്ഥലത്തും അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍, മറ്റുള്ളവര്‍ ഇത് നല്ല സമയം ആസ്വദിക്കുന്നതില്‍ നിന്ന് അവരെ തടയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. എല്ലാ ഇംഗ്ലീഷ് ആരാധകരെയും ഒരേ ബ്രഷ് കൊണ്ട് വരയ്ക്കുന്നത് അന്യായമാണെന്നാണ് ദോഹയില്‍ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഇംഗ്ലണ്ടില്‍ നിന്നുള്ള അഹമ്മദ് മുഹമ്മദ് പറഞ്ഞത്.
ഇംഗ്ലണ്ട് ആരാധകരെ പൊതുവെ തെമ്മാടികളായിട്ടാണ് കാണിക്കുന്നത്, പക്ഷേ അത് ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ്. ‘ഭൂരിപക്ഷവും ബഹുമാനമുള്ളവരും നിയമങ്ങള്‍ പാലിക്കുന്നവരുമാണ്’. അസന്തുഷ്ടരായ ചില ഇംഗ്ലീഷ് ആരാധകര്‍ ഉണ്ടാകുമെങ്കിലും, മിക്കവരും ഈ തീരുമാനത്തെ മാനിക്കുകയും ആസ്വദിക്കുകയും ചെയ്യുമെന്നും മുഹമ്മദ് പറഞ്ഞു.
അത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല ഇതെന്ന് ഉദ്ഘാടന ചടങ്ങിലും ഞായറാഴ്ചത്തെ ഖത്തര്‍-ഇക്വഡോര്‍ മത്സരം കാണാന്‍ പോയ ഖത്തറി ബാങ്കര്‍ അലി അഭിപ്രായപ്പെട്ടു. എല്ലാത്തിനുമുപരി, മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുന്നവരും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുമായ ആളുകള്‍ മദ്യം കൂടാതെ തന്നെ എല്ലാ സമയത്തും ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കൈയില്‍ ബിയര്‍ കുപ്പി ഇല്ലാതെയും നിങ്ങള്‍ക്ക് കളി ആസ്വദിക്കാം. ഫുട്‌ബോള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, ബിയര്‍ കുടിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മാത്രമല്ല.’ ഒരു മുസ്ലീം രാജ്യമായതിനാല്‍, ആളുകള്‍ ഇത് മനസ്സിലാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5