Current Date

Search
Close this search box.
Search
Close this search box.

2019 രാഷ്ട്രീയ ഗെയിം: ബി.ജെ.പി വ്യാഖ്യാനങ്ങള്‍ മാറ്റുന്നു

modi896.jpg

കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമാപന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു മുദ്രാവാക്യം ഉയര്‍ത്തി ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്നതായിരുന്നു അത്. 2019ലെ ബി.ജെ.പിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കിക്കോഫായിരുന്നു അന്ന് അവിടെ ആരംഭിച്ചത്.

മുന്‍ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയുടെ ജനപ്രീതി വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വാജ്‌പേയിയുടെ അസ്തി കലാഷ് യാത്രയും വിശാലമായി സംഘടിപ്പിച്ചത്. എസ്.സി, എസ്.ടി സമുദായങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്ത അംബേദേകര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വച്ചായിരുന്നു സദൈവ് അടല്‍ എന്ന പ്രമേയത്തില്‍ ബി.ജെ.പിയുടെ യോഗം നടന്നത്.

മികച്ച വ്യാഖ്യാനങ്ങളുമായി രംഗപ്രവേശനം ചെയ്യുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മുഖ്യ തന്ത്രജ്ഞനും മാധ്യമ ഉപദേശകനുമായ മാര്‍ക് എംകിനോണ്‍ പറയുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ പിന്നിലെ കഥയാണിത്. അതിനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. നിലവിലെ തീവ്ര ഹിന്ദുത്വ നിലപാട് മാറ്റി പകരം കൂടുതല്‍ സമഗ്രവും പുരോഗമനപരവുമായ മുദ്രാവാക്യം കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. മോദിക്കും അമിത് ഷാക്കും പുറമെ മറ്റു രാഷ്ട്രീയക്കാരെ കൂടി ഉള്‍പ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതായത് സംഘ്പരിവാറിന്റെ മറ്റൊരു തന്ത്രപരമായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നീക്കമാണിത്. ഇതിനായി മാര്‍ക് എംകിനോണിന്റെ ‘കഥ പറച്ചില്‍’ ആണ് ബി.ജെ.പിയും സ്വീകരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ പ്രധാന തന്ത്രം തന്നെ വാചാടോപമാണ്. ഇത് ഏറെ പ്രശസ്തവുമാണ്. അദ്ദേഹം പ്രസംഗം ആരംഭിക്കുക സഹോദരന്മാരെ,സഹോദരിമാരെ എന്ന് പറഞ്ഞുകൊണ്ടാണ്. ഇത് അദ്ദേഹത്തിന്റെ അധികാരത്തെയും വ്യക്തിപ്രഭാവവും എടുത്തു കാണിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. പ്രസംഗത്തിലൂടെ ഇത്തരം കഥകളെല്ലാം അദ്ദേഹം സ്പൂണ്‍ ഫീഡ് സ്‌റ്റോറികള്‍ പോലെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുണ്ട്.

ഊട്ടോപ്പിയന്‍ വാഗ്ദത്തങ്ങള്‍ നല്‍കിയാണ് അദ്ദേഹം ജനങ്ങളെ കൈയിലെടുക്കുന്നത്. തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും നേരെ അനവധി ആരോപണങ്ങളുടെ നീണ്ട പട്ടിക ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രതിരോധിക്കുന്നത്. ഇങ്ങനെയാണ് ഒരു കഥ പറയുന്നത് എങ്ങനെയെന്ന് മോദിയില്‍ നിന്നും നാം കാണുന്നത്. ഇത്തരത്തില്‍ പുതിയ കഥകള്‍ ഉയര്‍ത്തിപ്പിടിച്ച് 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നരേന്ദ്ര മോദിയും കൂട്ടരും.

കടപ്പാട്: countercurrents.org
വിവ: സഹീര്‍ വാഴക്കാട്

Related Articles