Current Date

Search
Close this search box.
Search
Close this search box.

2020ല്‍ തുര്‍ക്കി നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമോ?

കാലാവധി പുര്‍ത്തിയാക്കുന്നതിന് മുമ്പ് തുര്‍ക്കിയില്‍ 2020ല്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച വിജയം വലിയ ഊര്‍ജമാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. പ്രധാപ്പെട്ട നഗരസഭകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചിരുന്നു. ഇസ്തംബൂളിലെ നഗരസഭയില്‍ 2019 ജൂണ്‍ 23നും, അങ്കാറയിലെ നഗരസഭയില്‍ 2019 മാര്‍ച്ചിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിജയം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു. അതിനാല്‍, വരാനിരിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പും പ്രതിപക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. സ്ഥാനാര്‍ഥിയായുരുന്ന ബിന്‍ അലി യല്‍ദിരിമിന്റെ സഖ്യത്തിനെതിരായി വ്യത്യസ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുകയും അക്റം ഇമാം ഒഗ്ലുവിനെ സ്ഥാനാര്‍ഥിയായി നിര്‍ത്തുകയും ചെയ്ത മാതൃകയാണ് ഇസ്തംബൂള്‍ നഗരസഭയിലെ വിജയത്തെ യാഥാര്‍ഥ്യമാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (Republican People’s Patry), ഗുഡ് പാര്‍ട്ടി (Good Patry), പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (Peoples’ Democratic Party ), ഫെലിസിറ്റി പാര്‍ട്ടി (Felicity Patry) തുടങ്ങിയവയുടെ പിന്തുണ ലഭിച്ചു. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതാണ്. പ്രിസിഡന്റ് ഉര്‍ദുഗാനോട് മത്സരിച്ച റിപ്പബ്ലിക്കന്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന മുഹര്‍റം ഇന്‍സിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഐക്യപ്പെടാനായില്ല. 2018 ജൂണില്‍ ഉര്‍ദുഗാന്‍ 52 ശതമാനം വോട്ടുനേടി വിജയിച്ച തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടാണ് മുഹര്‍റം ഇന്‍സിക്ക് നേടാനായത്.

2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ വിജയിക്കുകയും, രാഷ്ട്രം രാഷ്ട്രപതി വ്യവസ്ഥയിലേക്ക് (Presidential System) നീങ്ങുകയും ചെയ്ത ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ച് മുന്നേറുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെുടപ്പ് നടക്കുന്നത് 2023ലാണ്. ഈ തെരഞ്ഞടുപ്പിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്ന് വര്‍ഷമാണ്. ഇത് കുറഞ്ഞ കാലമല്ല. അതുകൊണ്ട് തന്നെ, കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമായികൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, അഹ്മദ് ദാവൂദ് ഒഗ്ലുവും, അലി ബാജാനും ജസ്റ്റിസ് എന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടിയില്‍ (Justice and Development Party) നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുകയാണ്. ഇത്, അക് പാര്‍ട്ടിയില്‍ നിന്ന് ഇനിയും പ്രതിനിധികള്‍ രാജിവെക്കാനും, പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയിലേക്ക് ചേക്കാറാനുമുള്ള സാധ്യതയാണ് തുറന്നുവെക്കുന്നത്.

Also read: എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

തല്‍ഫലമായി, നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മതിയായ പ്രതിനിധികള്‍ പ്രതിപക്ഷത്തിനൊപ്പം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അത് സംഭവിച്ചില്ല; സംഭവിക്കുകയെന്നത് പ്രയാസകരമാണ്. പ്രത്യേകിച്ച്, ഒരു ഭാഗത്ത് പുതിയ പാര്‍ട്ടികള്‍ കാഴ്ചവെച്ച മോശം പ്രകടനവും, മറുഭാഗത്ത് തെരഞ്ഞെടുപ്പിന്റെ നിര്‍ബന്ധ നിയമ നിര്‍ദേശങ്ങളും നിലില്‍ക്കെ നേരത്തെയുള്ള തെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, പ്രതിപക്ഷ ശബ്ദങ്ങള്‍ തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യതകളെ സംബന്ധിച്ച് സംസാരിക്കുന്നു. ഫെലിസിറ്റി പാര്‍ട്ടി അദ്ധ്യക്ഷന്‍ തമല്‍ കാരമൂല ഓഗ്‌ലു തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യതയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. അതുമാത്രമല്ല, 2020 ജൂണ്‍ അവസാനത്തിലോ അല്ലെങ്കില്‍ ജൂലൈ തുടക്കത്തിലോ ആയിരുക്കുമെന്ന സമയവും തമല്‍ കാരമൂല ഓഗ്‌ലു വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ഘട്ടത്തില്‍ ഭാവിയെ സംബന്ധിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചുകൊണ്ട് പറഞ്ഞു. അതുപോലെ, ലിബിയയിലേക്ക് സൈന്യത്തെ അയക്കുക, ഇസ്തംബൂള്‍ കനാല്‍ പദ്ധതി തുടങ്ങിയ വലിയ പദ്ധതികളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

രാഷ്ട്രപതി വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന് മുമ്പ്, കാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പാര്‍ലമെന്റ് ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രം മതിയായിരുന്നു. നിലവില്‍, രാജ്യത്തെ പ്രസിഡന്റിന്റെ അംഗീകാരമോ അല്ലെങ്കില്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് അംഗീകാരമോ വേണ്ടിവരുന്നു. ഇപ്പോള്‍, പസിഡന്റ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച്, പ്രിസിഡന്റിന്റെ കാലാവധി കുറക്കുകയും ചെയ്തിരിക്കെ തെരഞ്ഞെടുപ്പിനുള്ള സാധ്യത വളരെ കുറവാണ്. ഇനിയും എന്തെങ്കിലും സാധ്യതയുണ്ടെന്ന് പറയാനാവുക സങ്കീര്‍ണമായ പ്രിതസന്ധികള്‍ പാര്‍ട്ടിയെ ഗൗരവ തരത്തില്‍ ബാധിക്കുകയാണെങ്കില്‍ മാത്രമാണ്. പാര്‍ലമെന്റിനകത്തുനിന്ന് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് പ്രവേശിക്കാനുശള്ള തീരുമാനമുണ്ടാകുമെന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പില്‍ അക് പാര്‍ട്ടിയുടെയും, നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുടെയും (Nationalist Movement Party) സഖ്യം 53 ശതമാനം വോട്ടും, ബാക്കിവരുന്ന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഏകദേശം 45 ശതമാനവുമാണ് നേടിയത്. അതിനാല്‍, പ്രതിപക്ഷത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുക്കുകയെന്നത് വളരെ പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യതിയില്ലെന്ന ചില പ്രസ്താവനകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പുള്ള തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിന് ശേഷമോ അല്ലെങ്കില്‍ കഴിഞ്ഞ പ്രിസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെയും പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെയും പകുതയിലും നടക്കുമെന്നുള്ള പ്രസ്താവനകള്‍ യുക്തിരഹിതമാണെന്ന് തുര്‍ക്കി പാര്‍ലമെന്റ് സ്പീക്കര്‍ മസ്തഫ് ശന്‍തൂബ് വ്യക്തമാക്കി.

എന്നിരുന്നാലും, വരാനിരിക്കുന്ന പ്രിസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് വ്യക്തമാണ്. മിക്കവാറും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നിതില്‍ കാണിച്ച അബദ്ധം പ്രതിപക്ഷം ആവര്‍ത്തിക്കുകയില്ല. പ്രസിഡന്റ് ഉര്‍ദുഗാനെതിരെ മത്സരിക്കുന്നതിന് തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തുനന്നതിനാവും പ്രതിപക്ഷം പാര്‍ട്ടികള്‍ ശ്രമിക്കുക. ഗുഡ് പാര്‍ട്ടി അദ്ധ്യക്ഷ മിരാല്‍ അക്‌സിനാറിനോട് പ്രിസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ വ്യക്തമാക്കി; ‘ഈ സമൂഹം ഒന്നായി തീരേണ്ടതുണ്ട്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പും സന്തോഷകരമല്ലാത്തതായി തീരാന്‍ കാരണമാകരുത്.’ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ സംഭവിക്കാതിരിക്കാന്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ഇത്് മുഹര്‍റം ഇന്‍സി ശരിവയ്ക്കുന്നില്ല. അതോടൊപ്പം, നേരത്തെയുള്ള തെരഞ്ഞടുപ്പിന്റെ സാധ്യതയെ സൂചിപ്പിന്റെ സ്വന്തം പാര്‍ട്ടിയിലെ ഒരു കേഡറുടെ പ്രസ്താവനയെ കുറിച്ച് അവര്‍ അഭിപ്രായപ്പെട്ടു; ‘അവര്‍ക്ക് ഒരു ചിത്രമുണ്ടാകാം, എന്നാല്‍ എന്റെത് പെട്ടെന്നുണ്ടായ ഒന്നല്ല.’

Also read: നെല്ലി കൂട്ടക്കൊല ; പൗരത്വത്തിന്റെ പേരില്‍ നടന്ന മുസ്‌ലിം വംശഹത്യ

മറുവശത്ത്, തുര്‍ക്കിയുടെ പൊതു അന്തരീക്ഷവും, പ്രത്യേകിച്ച് കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പ് നടന്ന സമയത്തെ സാമ്പത്തികാവസ്ഥയും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത്, തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്. 2019ലെ തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷ വളര്‍ച്ച പൂജ്യമായിരുന്നുവെന്നത് നാം മനസ്സിലാക്കിയതുമാണ്. 2020ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച മൂന്ന് ശതമാനമാണ്. 2019ല്‍ കാണിച്ച വളര്‍ച്ചയും, 2020ല്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചയും വ്യക്തമാക്കുന്നത് 2018 പകുതി മുതലുള്ള പ്രതിസന്ധി തുര്‍ക്കിയില്‍ പരിധിവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സ്വാധീനം പ്രദേശിക തെരഞ്ഞെടപ്പുകളില്‍ പ്രകടമായിരുന്നു. ഈയൊരു അവസ്ഥയില്‍, സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ രാഷ്ട്രീയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നത് അബദ്ധജടിലമാണ്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് വര്‍ധിപ്പിക്കാനും, പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിയുകയാണെങ്കില്‍ ഭരിണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് വരും നാളുകളിള്‍ അത് ഗുണകരമായിരിക്കും. അതിനാല്‍തന്നെ, 2020 സാമ്പത്തിക വളര്‍ച്ച ആര്‍ജിക്കാനുള്ള വര്‍ഷമാണ്. ഇതിനെ മുന്‍നിര്‍ത്തി ജസ്റ്റിസ് എന്‍ഡ് ഡവലെപ്‌മെന്റ് പാര്‍ട്ടിയോട് അനുഭാവമുള്ള ഒരു കൂട്ടം എഴുത്തുകാര്‍ പറയുന്നു; 2020ല്‍ തുര്‍ക്കിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കില്ല.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles