Current Date

Search
Close this search box.
Search
Close this search box.

‘വിക്കിലീക്‌സ് ഇസ്രായേല്‍ ‘ ഇസ്രായേലില്‍ അര്‍ധരാത്രി സൂര്യനുദിച്ച കഥ

ഏതാനും മനുഷ്യക്കച്ചവടക്കാര്‍ നിയന്ത്രിക്കുന്ന അധിനിവേശ കമ്പനിയാണ് ഇസ്രായേല്‍ . സ്വന്തം ജനതയുടെ ജീവിതം പോലും അവര്‍ പരിഗണിക്കുകയില്ല. വളരെക്കാലം മുമ്പ് തന്നെ മനുഷ്യത്വത്തിന്റെ വസ്ത്രം ഊരിയെറിഞ്ഞവരാണ് അവര്‍. അങ്ങനെയായിരിക്കെ, തങ്ങളുടെ ചെറുത്ത് നില്‍ക്കുന്ന, ശത്രുക്കളെന്ന് വിശ്വസിക്കുന്ന ജനതയോട് അവര്‍ എങ്ങനെയാണ് വര്‍ത്തിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഏറ്റവുമൊടുവില്‍ ഇസ്രായേലില്‍ നടന്ന തെരഞ്ഞെടുപ്പില്‍, മുഖ്യധാരക്കും ജനശ്രദ്ധക്കും പുറത്തായിരുന്ന, ഇസ്രായേല്‍ മീഡിയകളുടെ ഒരു പരിഗണനയും ലഭിക്കാതിരുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വാക്കുകള്‍ക്ക് ആരും ചെവികൊടുത്തില്ല. ഇസ്രായേല്‍ ഭരണാധികാരികളുടെ രഹസ്യസൂക്ഷിപ്പുകാരനായിട്ട് പോലും ആരും അദ്ദേഹത്തിന്റെ വാക്കുകളെ പരിഗണിച്ചില്ല. നീണ്ടകാലം ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോലിക്കാരനായിരുന്ന അദ്ദേഹം പക്ഷെ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല.

ഇസ്രായേല്‍ ഭരണമന്ത്രാലയത്തില്‍ സഹായിയായി ജോലിചെയ്തിരുന്ന എല്‍ദാദ് യാനിവ് എന്ന വക്കീലായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളില്‍ യഹൂദ് ബറാകിന്റെ ഭരണകാലം മുതല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം ആ തസ്തികയിലുണ്ടായിരുന്നു. ഏകദേശം എല്ലാ ഇസ്രായേല്‍ ഭരണകൂടങ്ങളുടെ കൂടെയും, ഒടുവില്‍ നെതന്യാഹുവിന്റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ ഭരണകാലത്തുണ്ടായ ഭീമമായ തകര്‍ച്ച കണ്ട് ‘ബോധമറ്റ്’ വീണയാളാണ് അദ്ദേഹം. ഇസ്രായേലിലെ കേസുകള്‍ ഒതുക്കപ്പെടുന്നുവെന്നും, രാഷ്ട്രത്തിലെ നേതാക്കന്മാര്‍ നിശ്ചയിക്കപ്പെടുന്നതും, യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ ഭരിക്കുന്നത് ആരാണെന്നും അദ്ദേഹത്തിന് നന്നായറിയാം. ഇസ്രായേലിന്റെ രാഷ്ട്രീയം ആര്‍ക്ക് ചുറ്റുമാണ് തിരിയുന്നതെന്നും, നേതൃത്വങ്ങളെ ചലിപ്പിക്കുന്ന അദൃശ്യകരങ്ങള്‍ ആരുടെതാണെന്നും അയാള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് ‘രഹസ്യവിവരങ്ങളുടെ’ ഒരു കൂമ്പാരം തന്നെ ചൊരിഞ്ഞിരിക്കുകയാണ് അദ്ദേഹം. ‘വിക്കിലീക്സ് ഇസ്രായേല്‍’ എന്ന പേരില്‍ അക്‌റം അത്വാഉല്ലാഹ് അവയെല്ലാം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു. ഇസ്രായേലിന്റെ ‘ബ്ലാക് ബോക്‌സ്’ അഥവാ രഹസ്യസൂക്ഷിപ്പുകാരനാണ് സംസാരിക്കുന്നത്. ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു അദ്ദേഹം. ഇസ്രായേല്‍ നേതാക്കന്മാരുടെ അമ്പരപ്പിക്കുന്ന രഹസ്യങ്ങള്‍ യാനിവ് വെളിപ്പെടുത്തുന്നു.

അദ്ദേഹം വെളിപ്പെടുത്തിയ നിധിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ല എന്നതാണ് എന്നെ പ്രയാസപ്പെടുത്തിയത്. ഒരു അനുബന്ധം പോലും അതിന് ലഭിച്ചതായി ഞാന്‍ കണ്ടില്ല. ആരും അത് പരിഗണിക്കുകയോ, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അറബികളെയും ജൂതന്മാരെയും ഒരുപോലെ പരീക്ഷിച്ച ഈ ‘മഹത്തായ’ ജൂതരാഷ്ട്രത്തിന്റെ ‘മഹാന്മാരായ’ നേതാക്കന്മാരെ അവരെങ്ങനെയാണ് ചിത്രവധം ചെയ്യുക!

ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ഇസ്രായേലില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചു യാനിവ്. ‘പുതിയ ഇസ്രായേല്‍’ എന്നായിരുന്നു അതിന് നാമകരണം ചെയ്തത്. തന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമര്‍പിച്ചപ്പോള്‍ സകല ദൃശ്യ-ശ്രാവ്യ മീഡിയകളും അത് നിരസിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പരിഗണന അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നല്‍കിയില്ല. അവസാനം സ്വന്തം വെബ്‌സൈറ്റില്‍ പ്രചാരണം നടത്തേണ്ടി വന്നു അദ്ദേഹത്തിന്. അവിടെയാണ് ഭരണകൂടസ്ഥാപനങ്ങളുടെ വഷളത്തരം വ്യക്തമാക്കുന്ന വിവരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. മാധ്യമ-ഭരണകൂട അവിശുദ്ധ ബന്ധം പുറത്ത് കൊണ്ട് വരാന്‍ പര്യാപ്തമായിരുന്നു ഈ സംഭവം. വിവരങ്ങള്‍ പുറത്ത് വിട്ടതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രസ്തുത വാര്‍ത്ത തമസ്‌കരിച്ച മീഡിയകളുടെ നിലപാട്. പക്ഷെ അറസ്റ്റിന് തുനിഞ്ഞ് പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ടതില്ല എന്നായിരുന്നു ഭരണകൂടത്തിന്റെ ബുദ്ധിപരമായ തീരുമാനം. ഏതായാലും കൂടുതല്‍ ഇസ്രായേലികള്‍ കാണുന്നതില്‍ നിന്നും, ഇസ്രായേലിനെക്കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ അറിയുന്നതില്‍ നിന്നും യാനിവിന്റെ പ്രസ്താവനകളെ മൂടിവെക്കാന്‍ ഭരണകൂട-മാധ്യമ കൂട്ടുകെട്ടിന് സാധിച്ചു.

പതിമൂന്ന് എപ്പിസോഡുള്ള പരമ്പരകളായാണ് എല്‍ദാദ് യാനിവിന്റെ പരമ്പരകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ആറ് മിനുട്ടോളം നീണ്ട് നില്‍ക്കുന്ന ഓരോ എപ്പിസോഡിലും ഇസ്രായേലിനെ അദൃശ്യമായി ഭരിക്കുന്ന ശക്തികളെക്കുറിച്ചും, ഭരണകൂടത്തിന്റെ വൃത്തികെട്ട അവിശുദ്ധ ബന്ധത്തെക്കുറിച്ചും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. ഇസ്രായേലിനെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഒരു നിധി തന്നെയാണ് ഈ പരമ്പര. ഭരണവ്യവസ്ഥയുടെ പ്രകൃതത്തെയും, തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതിനെയും കുറിച്ച മറ്റൊരു ചിത്രമാണ് അവ നല്‍കുക. ഇസ്രായേല്‍ ഭരണകൂടത്തിന്റെ കറുത്ത മുഖത്തെ വെളിച്ചത്ത് കൊണ്ട് വരുന്നവയാണ് അവ. അദ്ദേഹം കളവല്ല പറയുന്നത്. കാരണം അപ്രകാരം ചെയ്താല്‍ അവരദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുമായിരുന്നു. അദ്ദേഹം തന്റെ വെളിപ്പെടുത്തലുകള്‍ ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ധനമാണ്. ഇറാനെ തകര്‍ക്കാന്‍ ശേഷിയുള്ളവരാണെന്ന് വിശ്വസിക്കുന്ന അവര്‍ ലോകം ഉടമപ്പെടുത്തിയെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനാവട്ടെ നാല്‍പതിനായിരും ഷെക്കേല്‍ മതിയാവില്ല. അതിനാല്‍ അവര്‍ മ്ലേഛമായ മാര്‍ഗത്തിലൂടെ കാശുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’ തന്റെ ആദ്യ എപിസോഡില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് ‘നെതന്യാഹു പെരുമാറുന്നത് സംഘത്തലവന്മാരെപ്പോലെയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ചെലവഴിക്കുന്നു അയാള്‍. അദ്ദേഹത്തിന്റെ പിതാവ് ഖുദ്‌സിലുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഞാനത് കണ്ടതാണ്.’
അദ്ദേഹം ചോദിക്കുന്നു. ‘2006-ല്‍ ലബനാന്‍ യുദ്ധം കഴിഞ്ഞതിന് ശേഷം സുരക്ഷാ സേനയും, ഓഫീസര്‍മാരും നടത്തിയ പ്രകടനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? യാനിവ് പറയുന്നു. ‘അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ കൂടെ ഞാനുണ്ടായിരുന്നു. നതാന്‍ ഇഷേലിന്റെ കൂടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു അദ്ദേഹം. പെട്ടന്ന് അദ്ദേഹം ഇഷേലിനോട് തന്റെ ഫോണ്‍ നെതന്യാഹു ആവശ്യപ്പെടുകയും അദ്ദേഹമത് നല്‍കുകയും ചെയ്തു. ‘ഇതല്ല, ആ വെളുത്തത്’ എന്ന് പറഞ്ഞ് നെതന്യാഹു ഫോണ്‍ തിരികെ നല്‍കി. ആ വെളുത്ത ഫോണ്‍ നെതന്യാഹുവിന്റെ പേരിലുള്ള കണക്ഷന്‍ ആയിരുന്നില്ല. സ്വന്തമാവശ്യത്തിന് ഉപയോഗിക്കുന്ന, ചോര്‍ത്തപ്പെടാത്ത നമ്പറായിരുന്നു അത്. നിയമം ലംഘിക്കുന്നവരാണ് സാധാരണ ഇപ്രകാരം ചെയ്യാറ്. ശേഷം നെതന്യാഹു ജോസെഫ് ഹൊറോവിറ്റ്‌സ്, ഉസി ദയാന്‍ എന്നിവര്‍ക്ക് കാശ് വീതിച്ചു നല്‍കി. അവരായിരുന്നു ആ പ്രകടനം കാശ് കൊടുത്ത് ഏര്‍പാടാക്കിയിരുന്നത്. നെതന്യാഹു വിജയിച്ച് അധികാരത്തില്‍ വന്നതോടെ ഉസി ദയാന്‍ ‘യാനസീബ്’ കമ്പനിയുടെ ഡയറക്ടറായും, ഹൊറോവിറ്റ്‌സ് സംപ്രേഷണ അധികാരിയായും നിയമിതരായി. ഇസ്രായേലിന്റെ ചില അല്‍ഭുതപ്പെടുത്തുന്ന രഹസ്യങ്ങളിലൊന്നാണിത്. ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും നിയമം നടപ്പിലാക്കുന്നതിന്റെയും പ്രതീകമെന്ന് അവകാശപ്പെടുന്നവരാണ് അവര്‍.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles