Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹു യുഗം അവസാനിക്കുമോ?

nethanyahu.jpg

പശ്ചിമേശ്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന അടസ്ഥാനപരമായ മാറ്റങ്ങള്‍ ജൂത-സയണിസ്റ്റ് കേന്ദ്രങ്ങളിലും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. അവരുടെ കാഴ്ചപ്പാടില്‍ നയപരമായ പരിഷ്‌കരണങ്ങള്‍ ഉടനെത്തന്നെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സംഭവ വികാസങ്ങള്‍ക്കനുസൃതമായി ഇസ്രായേല്‍ നേതൃനിരയിലും അഴിച്ച് പണി നടത്താനുള്ള തയ്യാറെടുപ്പിലാണ് യഹൂദ നേതൃത്വം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണ് പ്രസ്തുത മാറ്റങ്ങള്‍ സ്ഥാപിക്കപ്പെടുക.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ജൂതനേതൃത്വം ആകാംക്ഷയടെയാണ് ഉറ്റുനോക്കുന്നത്. കാരണം ഇസ്രായേലിന്റെ ഇതുവരെയുള്ള നേതൃനിര പരിശോധിക്കുന്നവര്‍ക്ക് ബോധ്യമാവുന്ന കാര്യം അവ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഫലവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് കാണാവുന്നതാണ്. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് തൊട്ട് ശേഷമാണ് ഇസ്രായേല്‍ തെരഞ്ഞെടുപ്പ് നടക്കുക. നമുക്ക് മേല്‍പറഞ്ഞ ഇസ്രായേല്‍-അമേരിക്കന്‍ തെരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള പാരസ്പര്യം പരിശോധിക്കാം.
ബില്‍ക്ലിന്റന്റെ കാലാവധി അവസാനിക്കുന്നത് 2000-ലാണ്. ജോര്‍ജ് ബുഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ അതുവരെ തങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന യഹൂദ് ബാറാകിനെ മാറ്റി ഏരിയല്‍ ഷാരോണെ പ്രധാനമന്ത്രിയായി തെരഞ്ഞടുത്തു. പുതിയ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന് തീര്‍ത്തും യോജിച്ചത് ഷാരോണ്‍ തന്നെയാണെന്ന് അവര്‍ വീക്ഷിക്കുകയും, അത് അങ്ങനെത്തന്നെ ആവുകയും ചെയ്തു.

ബുഷ് അമേരിക്കയില്‍ രണ്ടാം തവണയും വിജയിച്ചതോടെ ഷാരോന്റെ അസിസ്റ്റന്റായിരുന്ന യഹൂദ് ഒല്‍മെര്‍ട്ടിനെ ഇസ്രായേല്‍ പ്രധാനമന്ത്രിയാക്കി. അതോടെ അമേരിക്കയുടെ വൈദേശിക നയം ജൂത താല്‍പര്യത്തിനനുസരിച്ച് ചലിക്കാന്‍ തുടങ്ങി. 2008-ല്‍ ഒബാമ വിജയിക്കുന്നത് വരെ ഇതു തന്നെയായിരുന്നു അവസ്ഥ. 2009-ലെ തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചിട്ടും നേതാവും അതുവരെ വിദേശകാര്യ മന്ത്രിയുമായിരുന്ന സിപ്പി ലിവിയെ താഴെയിറക്കി. വലതുപക്ഷം നെതന്യാഹുവിന്റെ പിന്നില്‍ അണിനിരക്കുകയും ഒബാമക്ക് പറ്റിയ കൂട്ടാളിയായി അയാളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ വിരുദ്ധമായ ഒബാമയുടെ പദ്ധതികളെ മുളയിലേ നുള്ളിക്കളയാന്‍ നെതന്യാഹു തന്റെ ഭരണകാലം മുഴുവന്‍ ശ്രദ്ധ കാണിച്ച് കൊണ്ടേയിരിക്കുകയാണ്.

ഇസ്രായേല്‍ തെരഞ്ഞെടുപ്പിന് വേണ്ട മുറവിളികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അത് നടക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. അതായത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച് കൃത്യം മൂന്ന് മാസങ്ങള്‍ക്ക് ശേഷം.

അമേരിക്കന്‍ പ്രസിഡന്റായി മീറ്റ് റോംനി വിജയിക്കുന്ന പക്ഷം, നെതന്യാഹു തന്നെ തുടരണമെന്നായിരിക്കും ഇസ്രായേല്‍ തീരുമാനിക്കുക. കാരണം പുതിയ പ്രസിഡന്റിന്റെ സുഹൃത്തും അദ്ദേഹത്തോട് യോജിക്കുന്നവനും നെതന്യാഹു തന്നെയാണ്. എന്നാല്‍ ഒബാമയെ രണ്ടാമതും തെരഞ്ഞെടുത്താല്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലത് പക്ഷ മുന്നണി ഒരുപക്ഷെ തകരാനും, പുതിയ പ്രധാനമന്ത്രി രംഗത്ത് വരാനുമാണ് സാധ്യതയുള്ളത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles