Current Date

Search
Close this search box.
Search
Close this search box.

ടെൽ അവീവ് ഇസ്ലാമിക് യൂണിവേഴ്സിറ്റി !!

ഞെട്ടരുത്, അധിനിവേശ ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിന്റെ കണ്ണായ സ്ഥലത്ത് ഏക്കർ കണക്കിന് സ്ഥലത്ത് ഒരു സർക്കാർ വിലാസം കലാലയം , അതും ഇസ്ലാമിന്റെ ലേബലിൽ . ഇസ്രായേൽ ഭക്തരായ മുസ്ലിംകൾക്കിനി ആഹ്ലാദിക്കാനെന്തു വേണം !. തഫ്സീർ , ഹദീസ്, അഖീദ , ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയ നിരവധി ഡിപാർട്ട്മെന്റുകളും സ്പെഷ്യലൈസേഷനുകളും . ഫലസ്തീനിലെയും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലേയും വിവിധ സർവകലാശാലകളിലെ കാര്യമല്ല ഇത്. ഇസ്‌ലാമിന്റെ പേരിൽ ചട്ടമ്പി നാടിന്റെ തലസ്ഥാനത്ത് ടെൽ അവീവിലെ നിലവിലുള്ള സർവ്വകലാശാലയുടെ ഹ്രസ്വ വിവരങ്ങളാണ് ചുവടെ:-

ഈ സർവകലാശാല ടെൽ അവീവിൽ തന്നെ സ്ഥാപിക്കാൻ മൊസാദാണ് തീരുമാനിച്ചത്. CE 1956 ൽ ടെൽ അവീവിൽ ഇസ്രായേൽ പണിത സർക്കാർ സർവകലാശാലയോട് ചേർന്ന് ഈ സർവകലാശാല പണിയുകയായിരുന്നു. പഠനപ്രവർത്തനങ്ങളും അതേ വർഷം തന്നെയാരംഭിച്ചു.അതായത്, അറുപതിലേറെ കൊല്ലങ്ങൾക്ക് മുമ്പ്. ഈ കലാശാല പക്ഷേ “യഹൂദേതരർക്കായി അടച്ചിരിക്കുന്നു” എന്ന് അതിന്റെ പ്രോസ്പക്റ്റസിലുണ്ട്. അഥവാ എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കില്ല എന്നർഥം.ഈ ഇസ്ലാമിക് സർവ്വകലാശാലയുടെ സാമ്പത്തിക – അകാദമിക മേൽനോട്ടം മൊസാദാണ് നേരിട്ട് നടത്തുന്നത്. അതിന്റെ പ്രായോജകരും മൊസാദ് തന്നെ.

ഓരോ വിഷയത്തിനും കരിക്കുലവും പാഠ്യപദ്ധതിയും പ്രൊഫസർമാരേയും നിശ്ചയിക്കുന്നതും മൊസാദ് നേരിട്ട് . വിദ്യാർത്ഥികൾ‌ ഇസ്രായേൽ രാജ്യത്തിന്റെ ലക്ഷ്യങ്ങൾ‌ നേടുന്നതിനായി മികച്ച തന്ത്രങ്ങൾ‌ ഉപയോഗിച്ച് നന്നായി ഗവേഷണം നടത്തിയ പദ്ധതി പ്രകാരമാണ് അവരിത് നടത്തുന്നത്. മൊസാദുമായി സഹകരിച്ച് പഠിക്കാൻ സന്നദ്ധരായ വിദ്യാർത്ഥികളെ സർക്കാർ ബോഡി റിക്രൂട്ട് ചെയ്യും.തുടർന്ന് വിദ്യാർത്ഥികൾ വിവിധ ഇസ്‌ലാമിക വിഷയങ്ങളിൽ അവരുടെ താല്പര്യപ്രകാരം യഹൂദ കാഴ്ചപ്പാടിൽ ഊന്നൽ നൽകി പഠിക്കുന്നു.”യഹൂദ കാഴ്ചപ്പാട് ” എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടല്ലോ?! പഠനശേഷം തദ്ദേശവാസികളായ മുസ്‌ലിംകൾക്കിടയിൽ എങ്ങനെ സഹവർത്തിക്കാം എന്നതിനെക്കുറിച്ച് അവർക്ക് പരിശീലനം നൽകുന്നു. ഈ പരിശീലന കോഴ്സുകൾ സർവകലാശാലാ പഠനങ്ങളിൽ PhD വരെ പൂർത്തിയാക്കാൻ ശരാശരി 12 വർഷമെടുക്കുന്നു.

ഈ അതിതീവ്ര പരിശീലനത്തിന്റെ മേൽനോട്ടം ഒരു കൂട്ടം മന:ശാസ്ത്രജ്ഞർ, ആശയവിനിമയ വിദഗ്ധർ, രാഷ്ട്രമീമാംസകർ എന്നിവരാണ് നടത്തുക. അവരും മൊസാദിന്റെ പരിശീലനം സിദ്ധിച്ച തിങ്ക് ടാങ്കുകളാവും .അവിടെ നിന്നും പഠിച്ചിറങ്ങുന്ന ഓരോ ബിരുദധാരിയും മൊസാദിനോട് ജൈവികമായി പ്രതിജ്ഞാബദ്ധനാണെന്ന് എഴുതി കൊടുക്കണം. തുടർന്ന് ഇന്റലിജൻസ് അവർക്ക് വേണ്ടി മാത്രം പരിശീലനവും നൽകിവരുന്നു. തുടർന്ന് മൊസാദ് അയാളെ ഒരു മുസ്ലീം ശൈഖ് ആക്കി പ്രൊജക്റ്റ് ചെയ്യുകയും പ്രസിദ്ധമായ അറബി / ഇസ്ലാമിക വിളിപ്പേരുകളിലേക്ക് പരകായ പ്രവേശം നടത്തിക്കും.പിന്നെയവർ അബൂ ഉമർ അശ്ശാമി ,അബൂ അലി അൽ മഗ്‌രിബി,അബൂബക്ർ അൽ ബാഗ്ദാദിയുമാണ് പരസ്യമായി. യാഹോമും സാമിയോനും വീട്ടിൽ മാത്രം.

മൊസാദ് ഈ ശൈഖന്മാർക്ക് ഇസ്ലാമിക പ്രബോധനത്തിനുള്ള ഭൂമിക വളരെ കൃത്യമായി ഒരുക്കി കൊടുക്കും;തീവ്രമായ ഇന്റലിജൻസ് കൃത്യതയോടെ ആയിരിക്കുമെന്നു മാത്രം !!! സർവകലാശാലയിലെ ബിരുദധാരിയായ “ശൈഖ്” തന്റെ ഇസ്ലാമിക പ്രബോധനം വളരെ ആത്മാർഥമായി ചെയ്യുന്നു, അതിനുള്ള കൂലിയും മെച്ചപ്പെട്ട രീതിയിലുള്ള ജീവിത സാഹചര്യങ്ങളും മൊസാദ് ചെലവിൽ . പാരമ്പര്യ മുസ്ലിംകളുമായി ആശയവിനിമയം നടത്തുകയും അവർക്കിടയിൽ താമസിക്കുകയും തങ്ങളുടെ ചാരപ്പണി അഭംഗുരും നിർവ്വഹിക്കുകയും ചെയ്യുന്നു. അവരെന്തെല്ലാം ചെയ്യണമെന്ന് മൊസാദ് ആദ്യമേ തന്നെ അവർക്ക് നിർദ്ദേശങ്ങൾ നേരന്നെ തന്നെ നൽകിയിട്ടുണ്ടായിരിക്കും.

യഥാർത്ഥ ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്താൻ ഈ ശൈഖുമാർ മൊസാദ് തങ്ങൾക്കായി തയ്യാറാക്കിയ “തീവ്രവാദ” ഫത്‌വകൾ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും. തങ്ങൾക്ക് മേൽകൈയ്യുള്ള “ഇസ്ലാമിക ജിഹാദീ സംഘടന” സ്ഥാപിക്കാനും ലോകത്തെല്ലായിടത്തുനിന്നും നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ അതിൽ നിയമിക്കാനും മൊസാദ് അവരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. മൊസാദ് നട്ടുപിടിപ്പിച്ചു വളർത്തിയെടുത്ത ഈ സവിശേഷ വേഷവും ശരീര ഭാഷയുമുള്ള ഈ ശൈഖുമാർ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ ഈ ജിഹാദി സംഘടന വഴി ഇന്ന് സിറിയയിലും മറ്റും കൃത്യമായി നടന്നു കൊണ്ടിരിക്കുന്നു.

(പണ്ട് തുർക്കിയിലും ഇത്തരം ഒരു പാഠശാലയുണ്ടായിരുന്നു. ദോനുമകൾ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.
കൂടുതൽ വിവരങ്ങൾക്ക് കുറിപ്പുകാരന്റെ ഫ്രീമേയ്സൺ മൂവ്മെന്റ് എന്ന പഠനം വായിക്കുക )

 

അവലംബം :
Dr. സ്വലാഹ് ഖാലിദി, സുപ്രസിദ്ധ ഫലസ്തീനി എഴുത്തുകാരൻ മിശ്അൽ സുദൈരീ എന്നിവരുടെ FB പോസ്റ്റ്

Related Articles