Current Date

Search
Close this search box.
Search
Close this search box.

ആദ്യ ഇസ്രായേൽ റഷ്യയിലാണ്

ഇസ്രായേൽ രാജ്യസ്ഥാപനത്തിന്റെ ആദ്യഘട്ടത്തിൽ ഡയസ്പോറയുടെ ( ചിതറൽ, വിപ്രവാസം) ഭാഗമായി യഹൂദർ തങ്ങളുടെ വംശീയ ഏകത (Ethnical Unity) നിലനിർത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് റഷ്യയുടെ അതിർത്തികൾക്കുള്ളിലാണ് കഴിഞ്ഞിരുന്നത്. ചൈന-റഷ്യ അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ ട്രാൻസ് സൈബീരിയൻ റെയിൽ‌വേയിൽ സ്ഥിതി ചെയ്യുന്ന റഷ്യയിലെ ജൂത സ്വയംഭരണ പ്രദേശത്തെ പട്ടണവും ഭരണ കേന്ദ്രവുമാണ് ബിറോബിഡ്‌ജാൻ (Birobidzhan ). റഷ്യൻ ഫെഡറേഷനിലെ ഈ സ്വയംഭരണ റിപ്പബ്ലിക്കിന്റെ വിസ്തീർണ്ണം 41,277 കിലോമീറ്ററാണ്, സ്വിറ്റ്സർലൻഡ് പോലുള്ള ഒരു യൂറോപ്യൻ രാജ്യത്തിന്റെ വലിപ്പം. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 75,413 ആണ് .ലോകത്തിലെ എല്ലാ ജൂതന്മാരെയും പാർപ്പിക്കാൻ കഴിയുംവിധം താമസയോഗ്യം. ഔദ്യോഗിക ഭാഷ യദിഷ് (വൃജ ഹിബ്രു) ആണ്.

ലോകത്തിലെ ഭൂരിപക്ഷത്തിനും ബിറോബിഡ്‌ജാൻ ജൂത സെറ്റിൽമെന്റിന്റെ കഥയറിയില്ല. കാരണം ഇസ്രായേൽ 1947 ന് ശേഷം ഈ വസ്തുത മറച്ചുവെക്കാനും മാധ്യമ പ്രവർത്തകർ അവിടം സന്ദർശിക്കുന്നത് തടയാനും ബോധപൂർവ്വം ശ്രമിക്കുന്നു. ജൂതന്മാരുടെ ആദ്യത്തെ മാതൃരാജ്യമാണ് ബിറോബിഡ്‌ജാൻ.സയണിസം തിയോഡർ ഹെർട്സലിന്റെ രംഗപ്രവേശം നടക്കുന്നത് വരെ മിക്കവാറും നിശബ്ദമായിരുന്നു. 1897 ഓഗസ്റ്റ് 29 ന് സ്വിറ്റ്സർലൻഡിലെ ബാസലിൽ ഹെർട്സലിന്റെ നേതൃത്വത്തിൽ നടന്ന സയണിസ്റ്റ് ഓർഗനൈസേഷന്റെ ആദ്യ സമ്മേളനമായിരുന്നു ഒറ്റപ്പെട്ട ഫലസ്തീൻ കുടിയേറ്റത്തിന് വഴിവെച്ചതെങ്കിൽ തദ്ദേശവാസികളിൽ നിന്ന് ഭൂമി പിടിച്ചെടുക്കേണ്ട ആവശ്യമില്ലാതെ തീർത്തും സൗഹാർദപൂർവ്വം സ്ഥാപിതമായ ആദ്യത്തെ ജൂത റിപ്പബ്ലിക്കായ ബിറോബിഡ്‌ജാനിലെ നിവാസികൾ പൂർണമായും യഹൂദന്മാരാണ്.

ഇസ്രായേലും അതിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും അഭിനവ ഇസ്രായേലിലെ ജൂതന്മാരെ അവരുടെ ആദ്യത്തെ റിപ്പബ്ലിക്കിലേക്ക് മടങ്ങിപ്പോവാനുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുകയും ഫലസ്തീനിൽ താമസിക്കുന്ന ജൂതന്മാർക്ക് സുരക്ഷിതമായി ജീവിക്കാൻ ബെയർ‌വിഡ്ജാൻ റിപ്പബ്ലിക്കിലേക്ക് സുരക്ഷിതമായി മടങ്ങിവരാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ മിഡിൽ ഈസ്റ്റിൽ സമാധാനം കൈവന്നേനെ !. ബെയർ‌വിഡ്ജാൻ റിപ്പബ്ലിക്കിൽ നിലവിലുള്ള ജൂത സംസ്കാരത്തിന്റെ അന്തരീക്ഷം ആസ്വദിക്കുക, യഹൂദ ഭാഷ സംസാരിക്കുക, യഹൂദ വിരുദ്ധതയില്ലാത്ത വൈറ്റ് യൂറോപ്യൻ ജൂതന്മാരുടെ വിഹാര കേന്ദ്രങ്ങൾ, നിലവിൽ ലോക സയണിസം പ്രോത്സാഹിപ്പിക്കുന്ന വാഗ്ദത്ത ഭൂമിയാവാൻ എന്തുകൊണ്ടും യോജിച്ച സ്ഥലമാണിവിടം.

എന്നാൽ ഈ ആശയം ആഗോള സയണിസത്തിന്റെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും നിക്ഷിപ്ത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായത് കൊണ്ടാവാം അവരതിന് ശ്രമിക്കാത്തത്. അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും ഇസ്രായേൽ രാഷ്ട്രത്തിന്റെ സാന്നിധ്യത്തിൽ നിന്ന് മാത്രമേ ലവന്മാർക്ക് പ്രയോജനം ലഭിക്കൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ പാശ്ചാത്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും അവരെ ആശ്രയിക്കുന്നതിലും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അഭിനവ അധിനിവേശ ഇസ്രായേൽ നിലനിൽക്കുന്നത് തന്നെ. പാശ്ചാത്യരുടെ താൽപ്പര്യങ്ങളെ എതിർക്കുന്ന അറബ് വംശജരേയും ജൂതന്മാർക്കെതിരെ പോലും പല കേസുകളിലും നിഴൽ യുദ്ധങ്ങൾ നടത്തുക എന്നതാണ് ഇന്നിവർ പഴറ്റുന്നത്.

ലോകത്തെ അധിക അറബികളും അനറബികളും അറിയാത്ത കാര്യമാണിത്. ഈ ജൂത റിപ്പബ്ലിക്ക് 1928 ൽ റഷ്യയിൽ സ്ഥാപിതമായത് അമേരിക്കയിലെ ജൂതന്മാരുടെ പിന്തുണയും പ്രോത്സാഹനവുമൊന്ന് കൊണ്ട് മാത്രമാണ്.ജൂത ഭൗതികശാസ്ത്രജ്ഞനായ ഐൻ‌സ്റ്റൈനും പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഗോൾഡ്ബെർഗും ഉൾപ്പെടുന്ന ജൂത രഹസ്യ സംഘടനയായ ഫ്രീമേയ്സണറി പ്രതിനിധീകരിക്കുന്നതും സിയോൺ കേന്ദ്രമായ മതരാഷ്ട്രമായിരുന്നു എന്നതാണ് വാസ്തവം. അങ്ങനെയാണ് ഫലസ്തീന്റെ ഭൂമി ജൂതന്റെ ആഗോള ദേശീയ ഗേഹമായി മാറുകയും ഫലസ്തീനികളെ നാടുകടത്താനും അവരുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളുണ്ടാവുന്നതും.

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണ വേളയിൽ ബെയർ‌വിഡ്ജാൻ റിപ്പബ്ലിക്കിന് ചെച്‌നിയയെപ്പോലുള്ള റഷ്യൻ ഫെഡറേഷനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. എന്നാൽ ആഗോള ഫ്രീ മേയ്സൺ / സയണിസ്റ്റുകൾ ഇത് സംഭവിക്കുന്നത് തടഞ്ഞത് ഫലസ്തീൻ ഒഴികെയുള്ള സ്ഥലത്ത് ജൂതന്മാർക്ക് ഒരു നാട് ഉയർന്നുവന്നതിന്റെ സംവേദനക്ഷമതയും ആ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ലോകത്തിലെ ജൂതന്മാരിൽ അവബോധം വളർത്തുകയും ഫലസ്തീനുപകരം അവരുടെ കുടിയേറ്റം അവിടേക്ക് മാറ്റുകയും ചെയ്യാൻ ഇത്രയും കാലഘട്ടത്തിനിടയിൽ അവർ ശ്രമിച്ചില്ല എന്നതും കാരണമാണ്. വിചിത്രമായ മറ്റൊരു കാര്യം, ചെച്‌നിയയെ മോചിപ്പിക്കാനും റഷ്യയിൽ നിന്ന് സ്വതന്ത്രമാക്കാനും ജിഹാദ് നടത്താൻ അറബികളെയും മുസ്‌ലിംകളെയും പ്രേരിപ്പിച്ചത് അതേ ലോബി മുന്നിട്ട് നിന്നുകൊണ്ടായിരുന്നു എന്നതാണ്. റഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ഫലസ്തീനിൽ നിന്നുള്ള ജൂതന്മാർക്ക് ഒരു ബദൽ മാതൃരാജ്യമാക്കാനും അവർക്ക് അതേ കാര്യം ചെയ്യാനും സൈനികമായും ‘കായിക’മായും അമേരിക്കൻ സിൽബന്തികൾക്കന്നാവുമായിരുന്നു.

എൺപതുകളിൽ കുവൈറ്റ് മാസികയായ അൽ-അറബിയുടെ ഒരു പ്രതിനിധിസംഘം ബിറോബിഡ്‌ജാൻ സന്ദർശിച്ചിട്ടും സർവേ നടത്തിയിട്ടും അറബികളിൽ അധികം പേർക്കും ഈ വസ്തുതയെക്കുറിച്ച് ഒന്നും ഇപ്പോഴും അറിയില്ല. ഫലസ്തീനിലെ ജൂതന്മാരെ നാടുകടത്താനും ഫലസ്തീനികൾക്ക് തങ്ങളുടെ ജന്മനാട് തിരിച്ചു പിടിക്കാനും കഴിയുന്ന പ്രധാന പിടിവള്ളിയാകേണ്ടിയിരുന്ന ബിറോബിഡ്‌ജാൻ ഇന്നും അധികമാരുമറിയാത്ത ഒരു ജൂത സെറ്റിൽമെന്റ് മാത്രമായി സുഖമായി വാഴുകയാണ് ആ നാട് .

അവലംബം :
ഡോ. മുഹമ്മദ് സ്വാലിഹ് അലി സഹീഖിയുടെ ഫേസ്ബുക്ക് ലേഖനം,
വിക്കീപീഡിയ

Related Articles