Current Date

Search
Close this search box.
Search
Close this search box.

തുറന്നുപറയുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങൾ

ബ്രേക്കിംഗ് ന്യൂസുകൾ നൽകുന്നിടത്ത് നിന്ന് മാധ്യമ പ്രവർത്തകർ തന്നെ വലിയ വാർത്തകളായി മാറുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ എത്രയാണെന്ന് പറയാനാകില്ല. പ്രത്യേകിച്ചും മുഖ്യാധാരാ മാധ്യമങ്ങളുടെ ലക്ഷ്മണ രേഖകൾ മറികടന്ന് പ്രവർത്തിക്കുമ്പോൾ ഇത് കൂടുതൽ അപകടകരമാകുന്നു. ഓരോ മാധ്യമങ്ങളും തങ്ങളുടെ പ്രതിയോഗികൾക്ക് മാത്രമായി കിട്ടുന്ന വാർത്തകളെയും വെളിപ്പെടുത്തലുകളെയും വില കുറച്ച് കാണിക്കാൻ വ്യഗ്രത കാട്ടുന്നവരാണ്.

എന്തുകൊണ്ടാണ് പത്രപ്രവർത്തകർ തങ്ങളുടെ പ്രൊഫഷണൽ സഹപ്രവർത്തകർക്ക് നേരെ ഇത്ര ക്രൂരമായി തിരിയുന്നത്? ഈ അവസ്ഥ ഏറെ ദയനീയമാണ്. എന്നാൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനേക്കാൾ സ്ഥാപനത്തെ സന്തോഷിപ്പിക്കുന്നതാണ് കൂടുതൽ സുഖകരമെന്ന് വിശ്വസിക്കുന്നവർ സ്വന്തം അഖണ്ഡതയും വിശ്വാസ്യതയുമാണ് കളഞ്ഞു കുളിക്കുന്നതെന്ന് ഓർക്കുന്നില്ല. അതേസമയം, ദേശീയ സുരക്ഷയെക്കുറിച്ചും ദേശീയ താൽപ്പര്യങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ച് അതിന്റെ മറവിൽ ഒളിച്ചിരിക്കുകയാണ് ഗവൺമെന്റുകൾ. പലപ്പോഴും മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനും പൊതുജനങ്ങളെ ഇരുട്ടിൽ നിർത്താനും ഇത് വഴി ഇവർക്ക് സാധിക്കുന്നു.

ഭരണകൂടങ്ങളുടെ കയ്യിലെ പാവയായ മാധ്യമങ്ങൾക്ക് ഇന്ന് പുതിയ ഭാവങ്ങൾ കൈവന്നിരിക്കുന്നു. അധികാരത്തെ വെല്ലുവിളിക്കാനും സർക്കാരുകളെയും വൻകിട ബിസിനസുകാരെയും നാണം കെടുത്താനുമുള്ള ശേഷിയൊന്നും ഇന്നതിനില്ല. പലരും ഇവർക്ക് ദാസ്യപ്പണി ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അച്ചടി മാധ്യമമായാലും പ്രക്ഷേപണ മാധ്യമങ്ങളാണെങ്കിലും കഥ ഇതു തന്നെ. ഇന്ന്,സോഷ്യൽ മീഡിയയുടെ മണ്ഡലത്തിൽ ഒരു പുതിയ ഇനം പത്രപ്രവർത്തകൻ പ്രവർത്തിക്കുന്നുണ്ട്. മരണത്തിന്റെ വക്കിലെത്തിയ മാധ്യമങ്ങൾക്ക് കൂടുതൽ തിരിച്ചടി നൽകിയും മറ്റുള്ളവയെ അപകീർത്തിപ്പെടുത്തിയുമാണ് ഇവയുടെ മുന്നോട്ട് പോക്ക്. മുഖ്യധാരാ മാധ്യമങ്ങളെ അലോസരപ്പെടുത്തുന്ന തരത്തിൽ പുതിയതും വളരെ സാധുതയുള്ളതുമായ ഒരു പത്രപ്രവർത്തനത്തിന്റെ തുടർച്ചയായ വളർച്ചയെ നമ്മൾ കാണുന്നു/ നമുക്ക് കാണേണ്ടി വരുന്നു.

വിക്കിലീക്‌സിന്റെ എഡിറ്ററായ ജൂലിയൻ അസാൻജ്, പത്രപ്രവർത്തകർ എങ്ങനെ ഭീകരമായ വാർത്തയായി മാറുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഒരു വാർത്ത കൊണ്ട് അധിക്ഷേപിച്ചു തുടങ്ങിയ വേട്ട അദ്ദേഹത്തെ ഒരു കുറ്റവാളിയാക്കി ചുട്ടെടുക്കുന്നത് വരെ തുടർന്നു. സത്യം തുറന്നു പറഞ്ഞ ഒറ്റ കാരണത്തിന്റെ പേരിലാണ് അസാൻജിന് ഇതെല്ലാം സഹിക്കേണ്ടി വന്നത്. രാഷ്ട്രീയക്കാരും കോർപ്പറേറ്റ് കോടീശ്വരന്മാരും ചേർന്ന് സ്വതന്ത്ര്യ പത്രപ്രവർത്തനത്തെ നശിപ്പിക്കുന്നത് നാം നോക്കി നിൽക്കുകയാണെങ്കിൽ ജനാധിപത്യം പോലെ തന്നെ സംസാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും അപകട ഗർത്തത്തിലേക്ക് പതിക്കുമെന്നുറപ്പാണ്.

2007-ൽ അസാൻജ് വിക്കിലീക്‌സ് സ്ഥാപിച്ചത് അജ്ഞാതമായി ഒരു സ്വാതന്ത്ര്യ പത്രപ്രവർത്തനം സാധ്യമാക്കാൻ വേണ്ടിയായിരുന്നു. സർക്കാരിന് പരിക്ക് പറ്റാതെ നോക്കുന്ന പരിപാലകരുടെ കരങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു പരിധി വരെ സാധിച്ചു. തങ്ങളുടെ സമഗ്രതയിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്‌ച ചെയ്‌ത മുഖ്യധാരാ മാധ്യമങ്ങളിലെ പത്രപ്രവർത്തകരിൽ നിന്ന് വിപരീതമായി വ്യാഖ്യാനങ്ങളില്ലാതെയും സെൻസെർഷിപ്പിനെ ഭയക്കാതെയും പ്രവർത്തിക്കാൻ സാധിക്കുക എന്നത് ഇതുവഴിയുള്ള ഒരു വലിയ സ്വപ്നമായിരുന്നു. യു.എസ്സിന്റെയും ലോകമെമ്പാടുമുള്ള മറ്റ് ഗവൺമെന്റുകളുടെയും യുദ്ധക്കുറ്റങ്ങളും അഴിമതിയും കപടതയും കാപട്യവും തുറന്നുകാട്ടിയതിന് അസാൻജ് കനത്ത വില നൽകേണ്ടി വന്നു. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നീചമായ ശ്രമങ്ങളുണ്ടായി. (അങ്ങനെ അദ്ദേഹം പ്രസിദ്ധീകരിച്ച വിവരങ്ങൾ) അങ്ങനെ അദ്ദേഹത്തിനു മേൽ ബലാത്സംഗം, യഹൂദവിരുദ്ധത, പീഡോഫീലിയ, റഷ്യക്കാർക്ക് വേണ്ടി ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു. അയാൾക്ക് ഒരു ഈഗോ ഉണ്ടെന്നത് ശരി തന്നെയാണ് , എന്നാൽ അത് അദ്ദേഹത്തെ വേട്ടയാടുന്ന മാധ്യമങ്ങളുടെയും അധികാരികളുടെയും അളവിനോളം വരില്ല. തന്റെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നേക്കാവുന്ന നിരവധി ആരോപണങ്ങൾ നേരിടാൻ അദ്ദേഹത്തെ യുഎസിലേക്ക് കൈമാറാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ ഇപ്പോൾ പരസ്പരം പോരാടുന്നത്.അതിനിടെ, ലണ്ടനിലെ അതീവ സുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് അസാൻജിപ്പോൾ.

ഇത്തരത്തിലുള്ള പൈശാചികവൽക്കരണം പുതിയ കാര്യമല്ല. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വിസിൽ ബ്ലോവർ, 1971-ൽ “പെന്റഗൺ പേപ്പറുകൾ” പുറത്തിറക്കിയ ഒരു യുഎസ് നാവികനും മിലിട്ടറി അനലിസ്റ്റുമായ ഡാനിയൽ എൽസ്ബെർഗാണ്. അർത്ഥശൂന്യമായ വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനും,തെക്കു- കിഴക്കൻ ഏഷ്യക്ക് അമേരിക്കയുടെ കൊടിയ ക്രൂരതയുടെ മുഖം കാണിക്കാനും പെന്റഗൺ പേപ്പറിനു സാധിച്ചു. അദ്ദേഹവും ഒരു റഷ്യൻ ചാരനാണെന്ന് ആരോപിക്കുകയും “ജീവിച്ചിരിക്കുന്ന ഏറ്റവും അപകടകരമായ മനുഷ്യൻ”ആണ് എന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ മുദ്രകുത്തുകയും ചെയ്തു. സ്വയം അഴിമതി ളിൽ അഭിരമിക്കുന്നു ഒട്ടും സത്യസന്ധതയില്ലാത്ത ഒരു ഭരണാധിപനായിരുന്നത്രെ നിക്സൺ

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്‌ടിഎസ്) നിയന്ത്രണത്തിലുള്ള വിമത കോട്ടയായ സിറിയയിലെ ഇദ്‌ലിബിലേക്ക് 2020-ൽ പ്രവേശനം നേടുന്ന ആദ്യത്തെ പാശ്ചാത്യ പത്രപ്രവർത്തകരിൽ ഒരാളാകാൻ അമേരിക്കൻ പത്രപ്രവർത്തകൻ ബിലാൽ അബ്ദുൾ കരീമാണ് എന്നെ സഹായിച്ചത്. സ്വതന്ത്ര ഓൺ ദ ഗ്രൗണ്ട് ന്യൂസ് ഏജൻസിയുടെ (ഒ.ജി.എൻ) സഹസ്ഥാപകനാണ് അബ്ദുൾ കരീം, സിറിയയിൽ താൽപ്പര്യമുള്ള എല്ലാവരാലും അദ്ദേഹം ആക്രമിക്കപ്പെടുകയുണ്ടായി. റഷ്യക്കാർ, ഇറാനികൾ, സിറിയയിലെ അസദ് ഭരണകൂടം, ഷിയാ മിലിഷ്യകൾ എന്നിവർ അവരുടെ ഹിറ്റ് ലിസ്റ്റുകളിൽ ഏറ്റവും മുന്നിലാണ് മാത്രമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡ്രോൺ കൊലപട്ടികയിലെ ലക്ഷ്യങ്ങളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും പ്രബലമായൊരു ആരോപണമുണ്ട്. ഇന്ന് ഏതു സമയവും എച്ച്‌ടിഎസിന്റെ കരങ്ങളിൽ ലോക്കപ്പ് ചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ അവരുടെ നിർബന്ധമായ തീരോധനത്തിന് വിധേയപ്പെടുകയോ ചെയ്തേക്കാം എന്ന ഭീഷണിയിലാണ് അദ്ദേഹം ജീവിക്കുന്നത്.

തൽഫലമായി, അദ്ദേഹം തുർക്കി നിയന്ത്രണത്തിലുള്ള സുരക്ഷിതമായ ഒരു പ്രദേശത്തിരുന്ന് ഒ.ജി.എന്നിനായി ദിവസേന വാർത്ത ബുള്ളറ്റിനുകൾ ചെയ്യുന്നു. സ്വന്തം ജീവൻ പോലും അപായത്തിലാകുന്ന ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എല്ലാം വലിച്ചെറിഞ്ഞ് സ്വന്തം കാര്യം നോക്കാനാണ് ശ്രമിക്കാറുള്ളത്.
എന്നാൽ അങ്ങനെയൊരു ഭീരുവായി ഉൾവലിയാൻ ന്യൂയോർക്ക് കാരനായ ഈ ആഫ്രിക്കൻ അമേരിക്കാരനെ കിട്ടുകയില്ല.

ഡമാസ്കസ്, മോസ്കോ, ടെഹ്‌റാൻ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ അധികാരികളുടെ രോഷത്തിന് ഇരയാകാൻ അദ്ദേഹം എന്താണ് ചെയ്തത്? അറബ് കലാപത്തിന് ശേഷം അദ്ദേഹം സിറിയയിൽ നിന്ന് ഭയമോ പ്രീതിയോ കൂടാതെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളുടെ നിഷ്പക്ഷത അദ്ദേഹത്തെ അവരുടെ ഉന്നമാക്കി മാറ്റുകയാണുണ്ടായത്. റഷ്യക്കാരും അസദ് ഭരണകൂടവും സിറിയൻ പൗരന്മാർക്ക് നേരെ അവരു കാ രാസായുധ പ്രയോഗത്തെ ലോകം അറിയാൻ ഒരിക്കലും അവർ ആഗ്രഹിക്കുന്നില്ല.യുഎസ് ഡ്രോൺ ആക്രമണങ്ങളിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവം, പ്രത്യേകിച്ചും വിചാരണ കൂടാതെ അവർ നടപ്പാക്കിയ വധശിക്ഷകൾ ഇതിലേക്കൊന്നും ചൂഴ്ന്നിറങ്ങിയുള്ള പരിശോധനകൾ അമേരിക്കയും ഇഷ്ടപ്പെടുന്നില്ല.മറയില്ലാതെ അധികാരികളുടെ സത്യം പറയുന്ന മാധ്യമപ്രവർത്തകരെ  വെറുക്കുകയും ടാർഗെറ്റു ചെയ്തതിന്റെ ചരിത്രമാണ് വാഷിംഗ്ടണിനു എക്കാലത്തുമുളളത്

അധികാരത്തിലിരിക്കുന്നവരെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിൽ എന്താണ് ചെയ്യുന്നതെന്ന് കാണാനും ചിത്രീകരിക്കാനും റിപ്പോർട്ടുചെയ്യാനും ചുറ്റും ആരുമില്ലാത്തപ്പോൾ യുദ്ധക്കുറ്റങ്ങൾ നടപ്പിലാക്കുന്നത് വളരെ എളുപ്പമാണ്. യുദ്ധത്തിന്റെ ക്രൂരതയും യാഥാർത്ഥ്യവും പുറം ലോകത്തിന് കാണിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഒ.ജി.എൻ -ലെ അബ്ദുൾ കരീമും സംഘവും വിശ്വസിക്കുന്നു. തങ്ങളെ കണ്ടാൽ നിറയൊഴിക്കാൻ കാത്തിരിക്കുന്നവർക്കിടയിലേക്കാണ് അയാളും കൂട്ടരും ആരോഗ്യ-സുരക്ഷാ നിയമങ്ങൾ പാലിക്കാതെ കയറി ചെല്ലുന്നത്. കോർപ്പറേറ്റ് ജേണലിസ്റ്റുകൾക്ക് കർശനമായി വിലക്കേർപ്പെടുത്തിയിരിക്കുന്ന അസ്ഥിരമായ മേഖലകളിലേക്ക് അദ്ദേഹം നിർഭയം ഇറങ്ങി ചെല്ലുന്നു. പക്ഷേ അദ്ദേഹം നിഷ്പക്ഷനാണ്, അതിനാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. അവരുടെ ദൈനംദിന യാത്രകളെ സ്വാഗതം ചെയ്യുന്ന ആയിരക്കണക്കിന് സാധാരണ സിറിയക്കാർ മാത്രമാണ് അദ്ദേഹത്തിന് തുണയായിട്ടുള്ളത്. എ.ച്ച് സി വഴി കാണാതായ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് പറഞ്ഞ് പലരും അദ്ദേഹത്തിലേക്ക് പാഞ്ഞടുക്കുന്നു.

സിറിയൻ ജനത ഈ യുദ്ധത്തിൽ വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ കാര്യങ്ങൾ പഴയത് പോലെയാകുമെന്ന് അവർ കരുതുന്നില്ല. പീഡനത്തിലേക്കും അനിശ്ചിതകാല തടങ്കലിലേക്കും മടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത അസദും പുതിയ നേതാക്കളും തമ്മിൽ ചെറിയ വ്യത്യാസമെങ്കിലുമുണ്ടാകുമെന്നാണ് അവർ കരുതുന്നത് ” അബ്ദുൾ കരീം പറയുന്നു. ആരുടെയെങ്കിലും കുടുംബാംഗങ്ങളെ ജയിലിൽ അടയ്ക്കുമ്പോൾ അതിനെ കുറിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യാൻ പോലും ഇന്ന് അവിടെ ആളില്ലാതായിരിക്കുന്നു.

വിചാരണ കൂടാതെയുള്ള തടങ്കൽ തന്ത്രങ്ങളും അണിയറയിലെ കൊടിയ പീഡനങ്ങളെയും വെളിപ്പെടുത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം ഒരു പത്രപ്രവർത്തകനെ കഴിഞ്ഞ വർഷം തടവിലാക്കിയിരുന്നു. സഹതടവുകാരെ അപമാനിക്കുമ്പോൾ അവരുടെ നിലവിളി അയാൾ കേൾക്കുകയുണ്ടായി. “അവർ മിക്കവാറും എല്ലാ ദിവസവും പീഡിപ്പിക്കപ്പെട്ടു, ചിലപ്പോൾ അവരുടെ നിലവിളി വളരെ ഉച്ചത്തിലായതിനാൽ എനിക്ക് പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടായിരുന്നു.” തന്നെ നാല് വ്യത്യസ്‌ത തടങ്കൽ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയതെന്നും ഓരോന്നിലും ഒരേ തരത്തിലുള്ള ദയനീയമായ നിലവിളികളാണ് കേട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ബിലാൽ അബ്ദുൾ കരീം ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിൽ നീതിയെ ഉയർത്തിക്കാട്ടി ഒരു കാമ്പയിൻ ആരംഭിക്കാനുള്ള പുറപ്പാടിലാണ്, കൂടാതെ തന്റെ തടവുകാരുടെ അവകാശ ചാർട്ടർ എ.ച്ച്.സി നേതൃത്വം സ്വീകരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ പുരോഗമന നിലപാടിന് ഒരു പിന്തുണയും ലഭിക്കാത്ത ഒരു കനത്ത പോരാട്ടമായിരിക്കുമെന്നറിഞ്ഞിട്ടും അദ്ദേഹം പോരാട്ട ഗോഥയിലേക്കിറങ്ങുകയാണ്.

അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ലൈവ് സ്റ്റാഫോർഡ് സ്മിത്ത് അൽ ജസീറ ജേണലിസം റിവ്യൂവിന് വേണ്ടി ഒരു ലേഖനം എഴുതി: “ഇന്ന്, കുറച്ച് മാധ്യമങ്ങൾ ‘യൂഫ്രട്ടീസിലെ ഗ്വാണ്ടനാമോ’, വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് നേതൃത്വത്തിലുള്ള അൽ-ഹോൾ ക്യാമ്പ് പോലുള്ള ക്യാമ്പുകളെ അപലപിക്കുന്നു. എത്രയോ തടവുകാരാണ് അവരുടെയൊക്കെ പിടിയിലുളളത്. (ഏകദേശം 78,000), അവരിൽ പലരും കുട്ടികളാണ്. മാത്രമല്ല
നേരായ വഴിയിലൂടെയല്ലാതെ 15 വയസ്സുള്ളപ്പോൾ സിറിയയിലേക്ക് പോയ ഷമീമ ബീഗത്തെപ്പോലുള്ളവർ യുകെയ്‌ക്ക് എല്ലാ നിലക്കും വലിയ അസ്തിത്വ ഭീഷണിയാണെന്നും അവർക്ക് അഭയം നൽകരുതെന്നുമുള്ള സർക്കാർ നിലപാടുകള അവർ വല്ലാതെ പിന്തുണക്കുകയും ചെയ്യുന്നു.

“മാധ്യമങ്ങൾ പലപ്പോഴും പോപ്പുലിസ്റ്റ് ഗവൺമെന്റുകളുടെ ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ്, ബിലാൽ അബ്ദുൾ കരീം എന്ന താടിവെച്ച മുസ്ലിമിന്റെ മതം മാറ്റം.അദ്ദേഹത്തിന്റെ മതപരിവർത്തനത്തിനെതിരായ സമൂഹം പടർത്തിയ മുൻവിധി ധാരാളമായി പങ്കുവെക്കപ്പെടുകയുണ്ടായി. എന്നാൽ യുഎസ് ഗവൺമെന്റ് അദ്ദേഹത്തെ വധിക്കാനുള്ള ശ്രമങ്ങൾ നടത്തിയിപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ മടിക്കുകയും ചെയ്യുന്ന ഒരു ഇരട്ടത്താപ്പ് ഇവിടെ വ്യക്തമായി കാണാം. സിറിയയിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാനായി തന്റെ ജീവൻ പോലും അപകടത്തിൽ പെടുത്തി അദ്ദേഹം പരിശ്രമിക്കുമ്പോഴും അതിന് പുല്ലു വില കൽപ്പിക്കാനോ അദ്ദേഹത്തിലെ സത്യസസനായ ഒരു പത്ര പ്രവർത്തകനെ തിരിച്ചറിയാനോ ഇവർക്കാകുന്നില്ല.

സ്റ്റാഫോർഡ് സ്മിത്ത് മാത്രമാണ് ഇവിടെ ധർമ്മം നിർവ്വഹിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ സംഭവങ്ങൾ എന്ത്, എങ്ങനെ റിപ്പോർട്ട് ചെയ്യുന്നു എന്നതിലൂടെ മാത്രമല്ല, അവയെ അവഗണിക്കുന്ന രീതിയിലൂടെയും അവരുടെ പക്ഷപാതങ്ങൾ മനസ്സിലാക്കാനാകും. സുപ്രധാന വിഷയങ്ങളിൽ പൊതുജനങ്ങളെ ഇരുട്ടിൽ നിർത്തുന്നത് നമ്മൾ കാണേണ്ടി വരുന്നു.ഞാനും സ്റ്റാഫോർഡ് സ്മിത്തും തെറ്റാണെന്ന് തെളിയിക്കാനും അവരുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും മുഖ്യധാരാ പത്രപ്രവർത്തകർക്ക് അവസരമുണ്ട്, എന്നാൽ അബ്ദുൾ കരീം തന്റെ സംരംഭം ആരംഭിക്കുമ്പോൾ അവരിൽ എത്രപേർ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവർ അങ്ങനെ ചെയ്യൽ ഒരു അനിവാര്യതയാണ്. കാരണം സത്യം പറഞ്ഞതിന് മാധ്യമപ്രവർത്തകരെ കുറ്റവാളികളാക്കുന്നത് ആരുടെയും താൽപ്പര്യമല്ല.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles