Current Date

Search
Close this search box.
Search
Close this search box.

‘വര്‍ഗീയത കളിക്കുന്നവര്‍ക്കെതിരെ നടപടി, ഗോ സംരക്ഷകരെ നിയന്ത്രിക്കും’

ഇക്കഴിഞ്ഞ ഏപ്രില്‍ 5 ബുധനാഴ്ച ജംഇയത്തുല്‍ ഉലമ-എ-ഹിന്ദ് പ്രസിഡന്റ് മഹ്‌മൂദ് അസദ് മദനിയുടെ നേതൃത്വത്തിലുള്ള 16 അംഗ മുസ്ലീം പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി ദിനത്തില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, വര്‍ഗീയ കലാപത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കിയതായി അറിയുന്നതിനാല്‍ ഈ യോഗം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് തീവ്രത കുറഞ്ഞ വര്‍ഗീയ കലാപങ്ങളുടെ പതിവ് സംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഷാ അസന്ദിഗ്ദ്ധമായി പറയുന്ന ഇത്തരമൊരു സംഭവം ആദ്യമാണ്.

”ഇത്തവണ രാമനവമി ഉത്സവത്തോടനുബന്ധിച്ച് നടന്ന മതപരമായ സംഘര്‍ഷത്തെയും രക്തച്ചൊരിച്ചിലിനെയും കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്. നമ്മുടെ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ മുഖേനയോ മുഖ്യമന്ത്രി വഴിയോ അത് നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, നമ്മുടെ സര്‍ക്കാരുകള്‍ ഉള്ളിടത്ത് എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കര്‍ശന നടപടിയെടുക്കും.’ മുസ്ലീം പ്രതിനിധികളോട് ഷാ പറഞ്ഞു. സമാനമായ രീതിയില്‍, മുസ്ലീം പൗരന്മാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യാനും ഷാ മുസ്ലീം പ്രതിനിധികളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ കൊലപാതക കേസുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഷാ മുസ്ലിം സംഘത്തിന് ഉറപ്പുനല്‍കി.

പശു സംരക്ഷകര്‍ ‘സംയമനം പാലിക്കണം’, ‘ബിജെപിയെ ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍’

രാജ്യത്തുടനീളം കൂണുപോലെ മുളച്ചുപൊന്തുകയും നിരന്തരം വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഗോ സംരക്ഷണ സംഘങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പര്‍വേഷ് വര്‍മ, ഗിരിരാജ് സിംഗ് തുടങ്ങിയ പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബിജെപി അണികള്‍ വ്യത്യസ്ത രാഷ്ട്രീയ വേദികളില്‍ നട്തതിയ മുസ്ലീം വിരുദ്ധ വാചാടോപങ്ങളാണ് കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പലപ്പോഴും, ആക്കം കൂട്ടിയത്.

മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബിജെപി നേതാവെന്ന നിലയില്‍ വര്‍ഗീയ ഉന്മാദത്തിന് ഗണ്യമായ സംഭാവന നല്‍കിയെന്നും ഷായ്ക്കെതിരെയും ആരോപണമുണ്ട്. എന്നിരുന്നാലും, കാവി പാര്‍ട്ടിയുടെ ഉന്നത നേതൃത്വം 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് മയപ്പെടുത്തുന്നതായി കാണപ്പെട്ടിട്ടുണ്ട്. കൂടാതെ പശ്മാണ്ട (പിന്നാക്ക) മുസ്ലിംകളോടുള്ള സമ്പര്‍ക്കത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ നടത്തിയിരുന്നു.

എന്നിരുന്നാലും ബിജെപി അണികള്‍ ഇതൊന്നു ഗൗരവമായി എടുത്തിട്ടില്ല, മാത്രവുമല്ല, സംഘപരിവാര്‍ സംഘടനകളും കൂട്ടാളികളും മുസ്ലിംകള്‍ക്കെതിരായ അവരുടെ ക്രൂരമായ ആക്രമണങ്ങളും വിദ്വേഷ പ്രചാരണവും തുടരുകയാണ്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നിലധികം അക്രമ സംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്തു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ വിദ്വേഷം ഒരു ‘ക്രമസമാധാന’ പ്രശ്‌നം മാത്രമായാണ് അമിത് ഷാ കാണുന്നത്. ഇത് സ്വന്തം പ്രതികരണങ്ങളില്‍ അത്തരം ഇരട്ട നിലപാടാണ് പ്രതിഫലിക്കുന്നത്.

ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന മുസ്ലീം അപകീര്‍ത്തി പ്രചാരണത്തോട് പ്രതികരിക്കവെ, ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും പോലും മാധ്യമങ്ങള്‍ ലക്ഷ്യം വച്ചിരിക്കുകയാണെന്നും ഷാ പറഞ്ഞു. ഇസ്ലാമിക മദ്രസകളെ നിയമപാലകരും മാധ്യമങ്ങളും അപകീര്‍ത്തിപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ”ഖുര്‍ആനും ഹദീസും മദ്രസകളില്‍ പഠിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല” എന്നാണ് ഷാ മുസ്ലീം പ്രതിനിധികളോട് പറഞ്ഞത്. മദ്രസകളില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ മദ്രസകളില്‍ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞത്രെ.

കര്‍ണാടകയിലെ സംവരണം റദ്ദാക്കല്‍

കര്‍ണാടകയിലെ പിന്നോക്ക മുസ്ലീങ്ങള്‍ക്കുള്ള 4% സംവരണം ഒഴിവാക്കി പുതിയ സംവരണ സമ്പ്രദായം നടപ്പിലാക്കിയത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ ക്വാട്ടയ്ക്ക് കീഴിലുള്ള സംവരണം തുടരുമെന്നുമാണ് ഷാ സംഘടത്തോട് പറഞ്ഞത്. കര്‍ണാടകയിലെ പ്രബലരും പ്രമുഖരും പ്രാതിനിധ്യമുള്ളവരുമായ ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും അധിക സംവരണം നല്‍കുന്നതിനായി ബിജെപി സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക മുസ്ലിംകള്‍ക്കുള്ള 4% സംവരണം റദ്ദാക്കിയ വസ്തുത ഷാ മനപൂര്‍വം ഒഴിവാക്കി.
മുന്‍ സര്‍ക്കാരുകള്‍ എല്ലാ മുസ്ലീങ്ങളെയും പിന്നോക്കാവസ്ഥയിലാക്കിയതിനാല്‍ പഴയ സംവരണ സമ്പ്രദായം പ്രശ്‌നകരമാണെന്നും ഷാ പറഞ്ഞു.

അതേസമയം, ‘ഭരണകക്ഷിയുമായി ബന്ധമുള്ളവരെന്ന് കരുതപ്പെടുന്ന സംഘടനകളും വ്യക്തികളും മുസ്ലീങ്ങളെ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം, സര്‍ക്കാരിന്റെ പദ്ധതികളല്ല’ എന്ന് പ്രതിനിധി സംഘം ഷായോട് പറഞ്ഞു.

പ്രതിനിധി സംഘവും ആഭ്യന്തര മന്ത്രിയും തമ്മില്‍ ഏകാഭിപ്രായം വന്നത് സ്വവര്‍ഗ വിവാഹത്തോടുള്ള നിലപാടില്‍ മാത്രമാണ്. സുപ്രീം കോടതിയില്‍ സ്വവര്‍ഗ വിവാഹത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ പ്രശംസിച്ചതായും ജമിയത്ത്-ഉലമ-ഇ-ഹിന്ദും”പ്രകൃതിവിരുദ്ധ” സംഘങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഷായോട് പറഞ്ഞു. പ്രതിനിധി സംഘത്തില്‍ കൂടുതലും മുസ്ലീം പുരോഹിതന്മാരും ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്.

സിവില്‍ സമൂഹത്തിന്റെ ശ്രമങ്ങള്‍ കുറച്ച് ഫലം നല്‍കുന്നു

കൗതുകകരമെന്നു പറയട്ടെ, മുസ്ലീം പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഷാ വരാനിരിക്കെ, വ്യത്യസ്ത സിവില്‍ സമൂഹത്തെയും മുന്‍കാലങ്ങളില്‍ സമാനമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുള്ള മറ്റ് പ്രമുഖ പൗരസ്വാതന്ത്ര്യ സംഘടനകളെയും കാണുന്നതില്‍ അദ്ദേഹം മടിച്ചുനിന്നിരുന്നു. പാര്‍ലമെന്റിലും പുറത്തും രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് നേരത്തെയും അദ്ദേഹം ഇത്തരക്കാരെ ആക്രമിച്ചിട്ടുണ്ട്.

ബിജെപി വക്താക്കളും പ്രവര്‍ത്തകരും സംഘപരിവാറിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളും ടെലിവിഷനിലും മറ്റിടങ്ങളിലും ഇസ്ലാമോഫോബിക് വാചാടോപം വര്‍ധിപ്പിച്ച സമയത്താണ് മുസ്ലീം പുരോഹിതര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്. വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒമ്പത് വര്‍ഷമായി റേഡിയോ നിശ്ശബ്ദത പാലിക്കുന്നത് ഇന്ത്യയില്‍ ഇസ്ലാമോഫോബിയ സജീവമാക്കുന്നതില്‍ ഭരണകൂടത്തിന്റെ പങ്കാളിത്തത്തിന്റെ ഒരു വശമായി നിരവധി നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

സംഘപരിവാറുമായി ചര്‍ച്ച നടത്താന്‍ സമാനമായ ഒരു ശ്രമം ചില മുസ്ലീം നേതാക്കളും നേരത്ത നടത്തിയിരുന്നു. സമാനമായ ആശങ്കകള്‍ ഉന്നയിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ മുസ്ലിം പ്രതിനിധി സംഘം രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്ലീം സമുദായത്തോട് ആര്‍എസ്എസ് യാതൊരു വിരോധവും പുലര്‍ത്തുന്നില്ലെന്നും ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദ പ്രവണതകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും ഭാഗവതും അന്ന് സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍, കഴിഞ്ഞ ആഴ്ച മാര്‍ച്ചില്‍, അതേ സംഘം, ഇന്ത്യയില്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗത്തില്‍ നീരസം പ്രകടിപ്പിച്ച് ഭഗവതിന് മറ്റൊരു കത്തയച്ചിരുന്നു. ‘വിദ്വേഷ പ്രസംഗങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങളുടെയും മുസ്ലിംകള്‍ക്കെതിരായ അക്രമ പ്രവര്‍ത്തനങ്ങളുടെയും നിരന്തരമായ കുത്തൊഴുക്കിന് യാതൊരു കുറവുമില്ല. മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും അടുത്തിടെ നടന്ന മുസ്ലീം വിരുദ്ധ മാര്‍ച്ചുകള്‍ വിദ്വേഷം നിറഞ്ഞതായിരുന്നു, മുസ്ലീം ബിസിനസ്സുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ ഭൂരിഭാഗവും പോലീസ് സാന്നിധ്യത്തിലാണ്, ഒരു നടപടിയും ഇത്തരക്കാര്‍കെതിരെ എടുത്തിട്ടില്ല, നടപടി എടുത്താല്‍,ആളുകളെ എളുപ്പത്തില്‍ വിട്ടയക്കുന്നു. ഇത് മുസ്ലിംകള്‍ക്കിടയില്‍ വേദനയും ഭയാനകമായ ആശങ്കയും ഉളവാക്കുന്നു,’ കത്തില്‍ പറയുന്നു.

‘കഴിഞ്ഞ ഓഗസ്റ്റില്‍ നിങ്ങളുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം, മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള (മതപരവും അല്ലാത്തതുമായ) ധാരാളം നേതാക്കളെ ഞങ്ങള്‍ കണ്ടിരുന്നു. അവരെല്ലാം ഒരേ സ്വരത്തില്‍ ഞങ്ങളുടെ ശ്രമത്തെ പിന്തുണച്ചു, ഞങ്ങള്‍ ഈ സന്ദേശം ഭായി കൃഷ്ണ ഗോപാലിനും മറ്റുള്ളവര്‍ക്കും (ആര്‍എസ്എസ് നേതാക്കള്‍) എത്തിച്ചു. ഇന്ന്, നിരാശയും ഞങ്ങളുടെ പരിശ്രമത്തിന്റെ പ്രയോജനത്തെക്കുറിച്ചുള്ള ചോദ്യവുമാണുയരുന്നത്” കത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം പുരോഹിതര്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പും വ്യത്യസ്തമാണോ അല്ലയോ എന്ന് കണ്ടറിയണം.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles