Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളും ഏക സിവില്‍ കോഡും; ഭൂരിപക്ഷവാദത്തെക്കുറിച്ചുള്ള ഭയം യഥാര്‍ത്ഥമാണ്, തള്ളിക്കളയാനാവില്ല

”നിങ്ങള്‍ പറയുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല, കാരണം നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ കാണുന്നു”   – ജെയിംസ് ബാള്‍ഡ്വിന്‍

 

തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനായുള്ള സിവില്‍ കോഡ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുന്നതില്‍ ഭൂരിപക്ഷവാദത്തില്‍ മുസ്ലിംകള്‍ ഭയക്കരുതെന്നാണ് മുസ്ലിംകളെ ഉപദേശിക്കുന്നത്. അവര്‍ തങ്ങളുടെ സാമൂഹിക ആചാരങ്ങള്‍ പരിഷ്‌കരിക്കുന്നത് എത്രകാലം നീട്ടിവെക്കും ? തോടൊപ്പം മുസ്ലിംകള്‍ ‘ഉപരോധ മാനസികാവസ്ഥ’യില്‍ നിന്ന് പുറത്തുകടന്ന് തുറന്ന മനസ്സോടെ ലോകത്തെ നിര്‍ഭയമായി നോക്കണമെന്നും അവരോട് പറയുന്നു.

ഇതെല്ലാം കേട്ടുകൊണ്ടിരിക്കെ, 10 വര്‍ഷം മുമ്പ് ജനങ്ങളുടെ ചിന്തയെ സ്വാധീനിച്ച ‘അഴിമതിക്കെതിരായ ഇന്ത്യ’ എന്ന പ്രസ്ഥാനത്തെക്കുറിച്ചാണ് എനിക്ക് ഓര്‍മ വന്നത്. ഇന്ത്യയില്‍ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അണ്ണാ ഹസാരെയെ ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ആളുകളാല്‍ രാംലീല മൈതാനം അന്ന് നിറഞ്ഞൊഴുകിയിരുന്നു. അക്കാലത്ത്, ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്നവരെ സംശയത്തോടെയാണ് ആളുകള്‍ നോക്കിയിരുന്നത്. ആ സ്ഥലത്തിന്റെ മുഴുവന്‍ അന്തരീക്ഷവും, അവിടുത്തെ ചിത്രങ്ങളും, അവിടെ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളുമെല്ലാം ഭൂരിപക്ഷ വികാരങ്ങള്‍ ഉണര്‍ത്തുന്നതായിരുന്നുവെന്നും അത് അസ്വസ്ഥതയുണ്ടാക്കുന്നതായും, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നതായും അന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

”ഈ മഹത്തായ ദേശീയ പ്രസ്ഥാനത്തിന് അല്‍പ്പം ഭൂരിപക്ഷ സ്വാദുള്ളതുകൊണ്ട് മുസ്ലീങ്ങള്‍ അതില്‍ പങ്കെടുക്കാതിരിക്കുമോ? എന്നാണ് ഇത് കേട്ടപ്പോള്‍ എന്റെ മറ്റൊരു സുഹൃത്ത് ചോദിച്ചത്. അവരുടെ ഇടുങ്ങിയ ചിന്തകളല്ലേ അവരെ ഈ ദേശീയ മുന്നേറ്റത്തില്‍ നിന്ന് അകറ്റുന്നത്? അവര്‍ക്ക് അവരുടെ വര്‍ഗീയ ചിന്തയില്‍ നിന്ന് പുറത്തു വന്ന് വലിയ ദേശീയ ധാരയില്‍ അണിചേരാന്‍ കഴിയില്ലേ ? അദ്ദേഹം ചോദിച്ചു.

1970കളിലെ ജയപ്രകാശ് നാരായണ്‍ പ്രസ്ഥാനത്തെ കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. ആ പ്രസ്ഥാനത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മുദ്രാവാക്യം ഇതായിരുന്നു, ‘ഗായ ഹമാരി മാതാ ഹേ, അബ്ദുല്‍ ഗഫൂറവ ഉസകോ ഖതാ’ – ബിഹാര്‍ മുഖ്യമന്ത്രിയായ അബ്ദുള്‍ ഗഫൂറിനെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. ബീഹാറിലെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അബ്ദുള്‍ ഗഫൂര്‍ ബീഫ് കഴിക്കുന്നയാളാണ് എന്നായിരുന്നു അത്. വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ അന്ന് ആ പ്രസ്ഥാനത്തില്‍ പങ്കാളികളായിരുന്നു. ജെ.പിയുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ഈ മുസ്ലീം വിരുദ്ധ മുദ്രാവാക്യത്തെക്കുറിച്ച് അദ്ദേഹത്തെ ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം അത് ശ്രദ്ധിച്ചില്ല.

ഈ ഏകീകൃത നിമിഷത്തില്‍ തന്റെ മതേതര സംവേദനത്തിന് ഒരു വിള്ളല്‍ സൃഷ്ടിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. ഭൂരിപക്ഷത്തിന് ഇഷ്ടപ്പെട്ട ഈ മുദ്രാവാക്യം ഉയര്‍ന്നുകൊണ്ടേയിരുന്നു. ല്ലാത്തിനുമുപരി, അതിന് പിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു, അത് നേടാന്‍ ഈ മുദ്രാവാക്യം മുസ്ലീങ്ങള്‍ക്ക് സഹിക്കില്ലേ എന്നായിരുന്നു ചോദ്യം. അക്കാലത്ത് ‘ഭൂരിപക്ഷവാദം’ എന്ന വാക്ക് പ്രചാരത്തിലില്ലായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘമാണ് ജെ.പിയുടെ സമരത്തിന് ഇന്ധനം നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഈ മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ വര്‍ഗീയതയുടെ ഭയം അനുവദിക്കുമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മുസ്ലിംകള്‍ ലജ്ജിച്ചേനെ? ആര്‍എസ്എസിന്റെ ആധിപത്യം അനുഭവിച്ചറിഞ്ഞിട്ടും മുസ്ലീങ്ങള്‍ അതില്‍ പങ്കെടുത്തു. വര്‍ഗീയതയെക്കുറിച്ചുള്ള ഭയം അവര്‍ക്ക് ഒരു തടസ്സമായില്ല.

അതായത്, രാം മനോഹര്‍ ലോഹ്യയോ ജെ.പിയോ വിശ്വനാഥ് പ്രതാപ് സിങ്ങോ ആകട്ടെ, അവരെല്ലാം ഭൂരിപക്ഷ ജനസംഘത്തിന്റെയോ ഭാരതീയ ജനതാ പാര്‍ട്ടിയുടെയോ പിന്തുണ സ്വീകരിക്കുന്നുവെന്ന് നന്നായി അറിഞ്ഞുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ അവര്‍ ഓരോരുത്തരെയും പിന്തുണച്ചു.

എന്നാല്‍ വലിയ ദേശീയ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട് മുസ്ലീങ്ങള്‍ അവരെ പിന്തുണയ്ക്കുന്നതില്‍ നിന്ന് വിട്ടുനിന്നില്ല. അരവിന്ദ് കെജ്രിവാളിന്റെ സഹജീവിബോധം ഭൂരിപക്ഷമാണെന്ന് മനസ്സിലാക്കി അവര്‍ ആവേശത്തോടെ അദ്ദേഹത്തെ പിന്തുണച്ചു. അതിന്റെ ഫലം നമ്മുടെ കണ്‍മുന്നിലുണ്ട്. ഭൂരിപക്ഷവാദം അന്നും ഇന്നും ഒരു സാങ്കല്‍പ്പിക ഭീതിയായിരുന്നില്ല. അത് ഒരു യഥാര്‍ത്ഥ ഭീഷണിയായിരുന്നു. നേരത്തെ അത് പ്രവര്‍ത്തനരഹിതമായിരുന്നു, ഇപ്പോള്‍ അത് സജീവമാണ്.

എന്തുകൊണ്ടാണ് മതേതര രാഷ്ട്രീയക്കാര്‍ ഭൂരിപക്ഷവാദത്തിനൊപ്പം നില്‍ക്കാന്‍ മടിക്കാത്തത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് അവര്‍ മുസ്ലിംകളോട് തങ്ങളുടെ മടി ഉപേക്ഷിച്ച് വലിയ ദേശീയ താല്‍പ്പര്യത്തിനായി അവരുമായി കൈകോര്‍ക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്? 1960 കളില്‍ വിവിധ സംസ്ഥാനങ്ങളിലെ സംയുക്ത വിദ്യാകാ ദള്‍ സര്‍ക്കാരുകളുടെ കാര്യമോ ദേശീയതലത്തില്‍ 1977 ലെ ജനതാ പാര്‍ട്ടിയുടെ കാര്യമോ ആകട്ടെ, ഇതായിരുന്നു വാദം. മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ ഭാഗമായിരുന്നു ജനസംഘം.

2013ലും 2014ലും ഇതേ ലോജിക്ക് ഉയര്‍ന്നു. ദേശീയ വികസനത്തിന് വേണ്ടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കണം എന്ന് അവര്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ഭൂരിപക്ഷ ഭയത്തെ എന്തിന് അനുവദിക്കണം ?
അങ്ങിനെ ഒമ്പത് വര്‍ഷങ്ങള്‍ കടന്നുപോയി, ഭൂരിപക്ഷവാദം അതിന്റെ ഏറ്റവും മോശമായ രൂപത്തില്‍ ഇന്ത്യയെ നശിപ്പിക്കുകയാണ്. ഇങ്ങനെ പറയുന്നത് തെറ്റായിരിക്കാം. ഭൂരിപക്ഷവാദം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്നതുപോലെ ഹിന്ദുക്കളെ ഒരിക്കലും കഷ്ടപ്പെടുത്തുന്നില്ല.

വന്ദേമാതരം ആലപിക്കാനോ ‘ജയ് ശ്രീറാം’ വിളിക്കാനോ ഒരു ഹിന്ദുവും നിര്‍ബന്ധിതനാകുന്നില്ല. മാംസം കൊണ്ടുനടന്നതിനും വീട്ടില്‍ പാകം ചെയ്ത് കഴിച്ചതിനും ഹിന്ദുവിനെ മര്‍ദിക്കുന്നില്ല. മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഹിന്ദു പുരുഷനെ അറസ്റ്റ് ചെയ്യുന്നില്ല. ഭാര്യയെ ഉപേക്ഷിച്ചതിന് ഹിന്ദു ഭര്‍ത്താവ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഹിന്ദുവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കില്ല.

അതിനാല്‍, മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷവാദം അര്‍ത്ഥമാക്കുന്നത് ഹിന്ദുക്കള്‍ക്ക് ഒരിക്കലും സമാനമാകില്ല, രണ്ടാമത്തേതിന് ഒരിക്കലും അതിന്റെ വ്യാപ്തിയോ അതിന്റെ തീവ്രതയോ നേരിട്ട് അനുഭവിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഡല്‍ഹി സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷ വേളയില്‍ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ വിവേകമുള്ള ഹിന്ദുക്കള്‍ക്ക് ചില അസ്വസ്ഥതകള്‍ തോന്നിയേക്കാം, എന്നാല്‍ മുസ്ലീങ്ങള്‍ ഭയക്കുന്നതുപോലെ അവര്‍ക്ക് ഭയം തോന്നിയേക്കില്ല.

എഴുത്തുകാരിയ ജസീന്ത കെര്‍ക്കറ്റയുടെ കമന്റ് ഞാന്‍ ഇപ്പോഴാണ് വായിച്ചത്, ”ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഞാന്‍ ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. അവള്‍ ഭക്ഷണം പാകം ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ കൈയില്‍ മൈലാഞ്ചി ഇട്ടുകൊടുക്കുകയായിരുന്നു. ഞാന്‍ അവളോട് ചോദിച്ചു ‘നിനക്കെങ്ങനെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് ?’ അവര്‍ പറഞ്ഞു, ”ഞങ്ങളുടെ മതപരമായ വ്യക്തിത്വത്തെക്കുറിച്ച് ഉത്കണ്ഠയുണ്ട്. ഞങ്ങള്‍ക്ക് പേടിയാണ്.’

ഹിന്ദുക്കള്‍ക്ക് എന്നെങ്കിലും ഈ ഉത്കണ്ഠയും ഭയവും അനുഭവപ്പെടുമോ? ഭയമുണ്ട് എന്ന ജസീന്തയുടെ സുഹൃത്തിന്റെ അഭിപ്രായം അമിതമായ പ്രതികരണമായിരുന്നോ ? ഈ ഭയത്തെ ധിക്കരിച്ച് ഈ സര്‍ക്കാരിന്റെ സാമൂഹിക പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ തുറന്ന മനസ്സോടെ പരിഗണിക്കണമെന്ന് മുസ്ലീം ആയ ആ സുഹൃത്തിനോട് പറയാന്‍ കഴിയുമോ ? ഭൂരിപക്ഷ രാഷ്ട്രീയം മുസ്ലിംകളോട് അവരുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യുന്നു എന്ന് പറഞ്ഞാല്‍, മുസ്ലിംകള്‍ അവരുടെ ഭയത്തില്‍ കുടുങ്ങിക്കിടക്കുമോ ? അതുപോലെ മുസ്ലീങ്ങള്‍ ‘ഉപരോധ മാനസികാവസ്ഥയില്‍’ നിന്ന് മുക്തരാകണമെന്ന് പറയുന്ന നല്ല മനുഷ്യരുണ്ട്.

ഇതൊരു വിചിത്രമായ ആവശ്യമാണ്. മുസ്ലീങ്ങള്‍ക്ക് മിക്‌സഡ്, അല്ലെങ്കില്‍ എല്ലാവരും ഉള്ള പ്രദേശങ്ങളില്ഡ പോലും ഒരിക്കലും വീട് ലഭിക്കില്ല, തുറസ്സായ സ്ഥലങ്ങള്‍ പങ്കിടാന്‍ അനുവദിക്കില്ല, അവര്‍ക്ക് സ്വതന്ത്രമായി നമസ്‌കരിക്കാന്‍ പോലും കഴിയില്ല. എല്ലായിടത്തും അവരെ അരികുകളിലേക്ക് തള്ളിയിടുകയും ചേരിപ്രദേശങ്ങലിലേക്ക് മാറ്റപ്പെടുകയും ചെയ്യും, എന്നിട്ടും ഒരു ചേരി നിവാസിയുടെ മാനസികാവസ്ഥയില്‍ നിങ്ങളുടെ മനസ്സിലെ തടവിലാക്കരുതെന്ന് അവരോട് ആവശ്യപ്പെടും.

ഉപരോധ മാനസികാവസ്ഥയുടെ യഥാര്‍ത്ഥ ഇരകള്‍ ഹിന്ദുക്കളാണ്, മുസ്ലീങ്ങളല്ല. വാസ്തവത്തില്‍ തങ്ങള്‍ ഉപരോധത്തിന് കീഴിലുള്ള ഒരു സമൂഹമാണെന്നും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും രൂപത്തില്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അവരോട് പറയപ്പെടുന്നത്.

അപകടം ഇവിടെ ഉള്ളിലാണ്, അവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബംഗ്ലാദേശികളും റോഹിങ്ക്യകളും തങ്ങളുടെ ഭൂമി കൈക്കലാക്കാന്‍ പദ്ധതിയിടുന്നു. മുസ്ലിംകള്‍ അവരുടെ പെണ്‍കുട്ടികളെ വശീകരിക്കുന്നു, സ്വയം വിദ്യാഭ്യാസം നല്‍കി തങ്ങളുടെ ജോലി തട്ടിയെടുക്കുന്നു എന്നിങ്ങനെ അവരുടെ ചുറ്റുപാടുകള്‍ നിരീക്ഷിക്കാന്‍ എപ്പോഴും ജാഗരൂകരായിരിക്കാന്‍ അവരോട് പറയപ്പെടുന്നു. അപ്പോള്‍ ‘ഉപരോധ മാനസികാവസ്ഥ’ ആരുടേതാണ്, ആരാണ് അതില്‍ നിന്ന് മോചിതരാകേണ്ടത്?

മുസ്ലിംകള്‍ തങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നു, അതിനാല്‍ അവര്‍ക്ക് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, തന്നെപ്പോലുള്ള മുസ്ലീം സ്ത്രീകള്‍ക്ക് നന്മ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഈ സര്‍ക്കാര്‍ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അവര്‍ അതിനെ പിന്തുണയ്ക്കണമെന്നും സാക്കിയ ജാഫ്രിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. സാകിയ എന്നത് വെറുമൊരു പേരല്ല. മുസ്ലീം വിരുദ്ധ വിദ്വേഷത്തിലും അക്രമത്തിലും തഴച്ചുവളരുന്ന രാഷ്ട്രീയം മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തില്‍ ശ്രദ്ധാലുവാണെന്ന് പറയണോ? അവള്‍ ഇത് വിശ്വസിക്കുമെന്ന് ഞങ്ങള്‍ കരുതുന്നുണ്ടോ?

Related Articles