Current Date

Search
Close this search box.
Search
Close this search box.

സര്‍വലോക കുറ്റവാളികളെ സംഘടിക്കുവിന്‍ .. ജയില്‍ ലൈഫല്ലോ സുഖപ്രദം

ജയിലില്‍ ഹാപ്പിയായി കഴിയാനും സമ്മതിക്കില്ല..,
ആരാടാ എന്നെ ജാമ്യത്തിലെടുത്തത് എന്ന് ചോദിക്കുന്നുണ്ട്
ഒരു സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം..
ഇത്രക്ക് സുഖപ്രദമോ ജയില്‍ജീവിതമെന്ന് ആശ്ചര്യം കൂറുകയാണ്
നാമിപ്പോള്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ
പ്രതികളുടെ ഫേസ്ബുക്ക്
പ്രൊഫൈലുകള്‍ കണ്ട്…

ടീഷര്‍ട്ടും ബര്‍മൂഡയും ധരിച്ചുള്ള ചിത്രങ്ങളില്‍ തന്നെയുണ്ട്
ഒരു തരത്തിലുള്ള ഹുങ്കും ധിക്കാരവും..

അമ്പത്തൊന്ന് വെട്ടുകളെ പറ്റി നാം
എന്തോരം കഥകളും കവിതകളുമെഴുതിയതാണ്…
മാധ്യമങ്ങളില്‍ എത്ര ഉറക്കെ ധാര്‍മികരോഷം പറഞ്ഞതാണ്..
ആ കേസിന്റെയും പ്രതികളുടെയും അവസ്ഥയാണിത്..

നിയമത്തിന് മുന്നില്‍ എല്ലാരും തുല്യരാണ് എന്നുറക്കെ പറയുകയും
ചിലര്‍ കൂടുതല്‍ തുല്യരെന്ന് പതുക്കെ പറയുകയുമല്ലേ നമ്മുടെ ജനാധിപത്യം.

രാഗേഷിന്റെയും രാജേന്ദ്രകുമാറിന്റെയും കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുന്നതോടൊപ്പം നമ്മെ വളരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

******************************************

പകര്‍ത്തിയെഴുത്ത് വര്‍ഗീസ് പ്ലാത്തോട്ടം എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന
ഒരു സ്റ്റാറ്റസ് വല്ലാതെ ചിരിപ്പിച്ചു..
സ്റ്റാറ്റസ് ഇങ്ങനെ..

‘ജീവിതം മടുത്തു എന്ന് തോന്നുമ്പോള്‍ തൂമ്പ എടുത്ത് പറമ്പില്‍ ഇറങ്ങി
 പത്തുമിനുട്ട് നിറുത്താതെ കിളക്കുക..
നന്നായി ഒന്ന് വിയര്‍ത്തു കഴിയുമ്പോ വല്ലാതെ വിശക്കും..
അപ്പോ തലേ ദിവസത്തെ ചോറില് തയിര് ഒഴിച്ച് കാന്താരിയും
ചെറിയ ഉള്ളിയും ഉടച്ചു അല്‍പം വെളിച്ചെണ്ണയും ഒഴിച്ച് തിന്നുക…
അപ്പോ വയറും തലയും ഒന്ന് തണുക്കും…
ചുമ്മാ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറുന്നത് കൊണ്ടാ ജീവിതം മടുത്തു.. ലൈഫില്‍ ഒറ്റപ്പെട്ടുപോയി ഇത്യാദി തോന്നല്‍ ഉണ്ടാവുന്നത് എന്ന് അപ്പോ മനസ്സിലാവും…….’

*********************************************

ശ്രേഷ്ഠ മലയാളം എന്ന റഹീം പൊന്നാടിന്റെ കവിത അതി സുന്ദരം….

ശ്രേഷ്ഠ മലയാളം
_______________
സെക്കന്റ് ബെല്ലടിച്ച്
പ്രെയറും കഴിഞ്ഞ്
അറ്റന്റന്‍സ് രജിസ്റ്ററും
ചോക്കും ഡെസ്റ്ററുമായി
ഗുഡ്‌മോണിംഗ് പറഞ്ഞു വന്നു
മലയാളം ടീച്ചര്‍..

ലേറ്റ് കമേഴ്‌സിനെ ഗെറ്റൗടിച്ചും
ഹോം വര്‍ക്ക് ചെയ്യാത്തവര്‍ക്ക്
ഇമ്പോസിഷന്‍ കൊടുത്തും
ഫ്സ്റ്റ് ബെഞ്ചുകാരോട്
ചില ക്വസ്റ്റിയന്‍ ചോദിച്ചും
ലാസ്റ്റ് ബെഞ്ചിലേക്ക് നോക്കി
ഇടയ്ക്കിടെ സൈലന്‍സ് പറഞ്ഞും
എത്ര ഫാസ്റ്റായിട്ടാണ് ഫസ്റ്റ് പിരീഡ് തീര്‍ന്നത്..

വാട്ടെ പിറ്റി..

ചങ്ങമ്പുഴയുടെ പോയം
ഇന്നും സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റിയില്ല..

സോറി..
ലെറ്റസ് സ്റ്റാര്‍ട്ട് റ്റുമാറോ..
താങ്ക്യു മാം..

Related Articles