Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കത്തിപ്പടര്‍ന്ന് ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം

ലണ്ടന്‍: യു.എസിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം യൂറോപ്പിലുടനീളം കത്തിപ്പടരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയില്‍ പ്രക്ഷോഭം അടിച്ചമര്‍ത്തി സമരം അവസാനിപ്പിക്കാന്‍ സാധിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥി പ്രക്ഷോഭം കാട്ടുതീ പോലെ പടര്‍ന്നത്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി തികച്ചും വേറിട്ട സമരമാതൃകയായ എന്‍ക്യാംപ്‌മെന്റ് (ടെന്റ് കെട്ടിയുള്ള സമരം) ആണ് ഇവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്റ്, ഇംഗ്ലണ്ട്, ഇറ്റലി, ഓസ്ട്രിയ,കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളിലേക്കാണ് വേഗത്തില്‍ പടര്‍ന്നത്. ഇപ്പോള്‍ 18ലധികം രാജ്യങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍വകലാശാലകളില്‍ എന്‍ക്യാംപ്‌മെന്റ് ഒരുക്കി പ്രക്ഷോഭം തുടരുന്നത്.

യൂറോപ്പിന് പുറമെ ഇന്ത്യ, ജപ്പാന്‍, ന്യൂസ്ലാന്റ്, ഓസ്‌ട്രേലിയ, ഈജിപ്ത്, കുവൈത്ത്, ലെബനാന്‍ എന്നിവിടങ്ങളിലേക്കും വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പുതിയ തലമുറ വിദ്യാര്‍ത്ഥികള്‍ ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരെ കൃത്യമായ നിലപാടുള്ളവരും ഫലസ്തീനികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കാന്‍ യാതൊരു മടിയുമില്ലാതെ മുന്നോട്ടുവരുന്നു എന്നാണ് ഈ സമരം ലോകത്തോട് പറഞ്ഞുവെക്കുന്നത്.

സമരത്തെ അടിച്ചൊതുക്കന്‍ സര്‍വകലാശാല അധികൃതര്‍ മിക്ക ക്യാംപസുകളില്‍ പൊലിസിനെ ഉപയോഗിക്കുകയാണ്. മിക്ക സര്‍വകലാശാലകളിലും നൂറുകണക്കിന് പേരെയാണ് അറസ്റ്റ് ചെയ്തതും സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്നും ഡീബാര്‍ ചെയ്യുന്ന നടപടിയും ഉണ്ടായിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയും സെമിറ്റിക് വിരുദ്ധരാണെന്ന് ചാപ്പ കുത്താനും വ്യാപകമായ ശ്രമങ്ങള്‍ നടന്നെങ്കിലും അവയൊന്നും വിജയം കണ്ടില്ല.

എന്നാല്‍ ഇതിലൊന്നും അടിപതറാതെ സമരവുമായി മുന്നോട്ടു പോവുകയാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഈ രാജ്യങ്ങളിലെല്ലാം തെരുവുകളിലും പൊതുജനം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫലസ്തീന്‍ ജനതക്കും ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയും യു.കെയിലെ ലോകപ്രസിദ്ധ സ്ഥാപനങ്ങളായ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, ഓള്‍ഡ് കോളേജ് എന്നിവിടങ്ങളിലും ഫലസ്തീന്‍ അനുകൂല ക്യാമ്പസ് പ്രതിഷേധങ്ങളുടെ തരംഗത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

 

ചിത്രങ്ങള്‍ കാണാം

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles