Current Date

Search
Close this search box.
Search
Close this search box.

തീപിടിക്കാത്ത കടലാസിൻ്റെയും തിളങ്ങുന്ന മഷിയുടെയും രസതന്ത്രം

1,300 വർഷങ്ങൾക്ക് മുമ്പ് തീപിടിക്കാത്ത കടലാസ്, തിളങ്ങുന്ന മഷി, തുരുമ്പെടുക്കാത്ത ഇരുമ്പിൽ നിന്നുള്ള പുതിയ ലോഹമായ സ്റ്റെയിൻലെസ്സ് സ്റ്റീൽ എന്നിവ ഉണ്ടാക്കിയ ഒരു ശാസ്ത്രജ്ഞനെ പരിചയപ്പെടാം…!! രസതന്ത്രത്തിൽ തൻ്റെതായ പ്രത്യേക വഴി വെട്ടിത്തെളിച്ച മഹാമനീഷി . അദ്ദേഹത്തിൻ്റെ മാന്ത്രിക രസതന്ത്രം അത്ഭുതകരമായ സൃഷ്ടികളിലും കണ്ടുപിടുത്തങ്ങളിലും ഇന്നും തെളിഞ്ഞു കാണാം. രസതന്ത്രം, ഗോളശാസ്ത്രം, എഞ്ചിനീയറിംഗ്, മെറ്റലർജി, തത്ത്വചിന്ത, വൈദ്യശാസ്ത്രം, ഫാർമസി എന്നീ ശാസ്ത്രങ്ങളിൽ അദ്ദേഹം മികവ് പുലർത്തി, ചരിത്രത്തിൻ്റെ രസതന്ത്രം ( chemistry of the history) എന്ന സാങ്കേതികത ആദ്യമായി ഉപയോഗിച്ച ഇമാമാണ് ജാബിറു ബ്നു ഹയ്യാൻ. പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിം പണ്ഡിതനും, വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനുമായിരുന്നു ജാബിർ ബിൻ ഹയ്യാൻ. ക്രിസ്തു വർഷം 721 – 815 കാലഘട്ടത്തിൽ ഇറാഖിൽ ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമായാണ് വിലയിരുത്തപ്പെടുന്നത്.

أسرار الكيمياء. (രസതന്ത്ര രഹസ്യങ്ങൾ)
أصول الكيمياء.(രസതന്ത്ര തത്വങ്ങൾ)
തുടങ്ങി ഇരുപതിലധികം ഗ്രന്ഥങ്ങൾ രസതന്ത്രത്തിൽ മാത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. ജാബിർ ഇബ്നു ഹയ്യാൻ്റെ പേരിൽ അറിയപ്പെടുന്ന 600 ഓളം അറബി കൃതികളുണ്ട്, അവയിൽ ഏകദേശം 215 എണ്ണം ഇന്നും നിലനിൽക്കുന്നുണ്ട്. ഇവയിൽ ചിലത് മുഴുനീള കൃതികളാണെങ്കിലും (ഉദാ: ദി ഗ്രേറ്റ് ബുക്ക് ഓൺ സ്പെസിഫിക് പ്രോപ്പർട്ടീസ്),അവയിൽ മിക്കതും താരതമ്യേന ചെറിയ ഗ്രന്ഥങ്ങളും വലിയ ഗ്രന്ഥങ്ങളുടെ ഭാഗങ്ങളുമാണ്. 3000 ഓളം പ്രബന്ധങ്ങൾലഅദ്ദേഹത്തിൻ്റെതായുണ്ട്. രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണ്.

അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട രസതന്ത്ര കണ്ടുപിടുത്തങ്ങൾ:

1- ഇരുട്ടിൽ കയ്യെഴുത്തുപ്രതികൾ വായിക്കാൻ സഹായിക്കുന്ന തിളക്കമുള്ള മഷി
2- നൈട്രിക്, ഹൈഡ്രോക്ലോറിക്, സൾഫ്യൂറിക് ആസിഡ് എന്നിങ്ങനെ വിവിധ പ്രയോഗങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന ആസിഡുകൾ ആദ്യമായി കണ്ടെത്തിയത് അദ്ദേഹമാണ്.
3- ആൽക്കലി എന്ന പദം കണ്ടുപിടിച്ചത് അദ്ദേഹമാണ്
4- കാസ്റ്റിക് സോഡ അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡ് (NaOH) ആദ്യമായി കണ്ടെത്തിയത്.ഹൈഡ്രോക്ലോറിക് അമ്ലം കണ്ടുപിടിച്ചത് അതിൻ്റെ ഭാഗമാണ്.
5- ആസിഡുകൾ ഉപയോഗിച്ച് വെള്ളിയിൽ നിന്ന് സ്വർണ്ണം വേർതിരിക്കുന്ന രീതി ( ഇന്നും നിലവിലുള്ള Jabirian corpus രീതിയായി തുടരുന്നു)
6- സ്വർണ്ണജലം തയ്യാറാക്കി അതുപയോഗിച്ച് എഴുതാൻ കഴിവുള്ള ആദ്യ വ്യക്തി.
7- ലോകത്തിലെ ആദ്യത്തെ കെമിക്കൽ വാറ്റിയെടുക്കൽ രീതി വികസിപ്പിച്ചു.
8- കത്താത്ത കടലാസ് കണ്ടുപിടിച്ചു.
9– ഇരുമ്പിൽ പ്രയോഗിച്ചാൽ തുരുമ്പ് പിടിക്കാത്ത തരത്തിലുള്ള പെയിൻ്റ് ഡിസൈൻ ചെയ്തു.
10 — സിൽവർ നൈട്രേറ്റിൽ പ്രകാശത്തിൻ്റെ സ്വാധീനം പഠിച്ചുകൊണ്ട് ഫോട്ടോഗ്രാഫിക് നെഗറ്റീവ് കണ്ടെത്തുന്നതിൽ അദ്ദേഹം കാര്യമായ സംഭാവന നൽകി.

രസവാദവിദ്യയിൽ ഇമാം ജാബിർ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങൾ ഇന്നും ശാസ്ത്രലോകത്ത് പഠനവിധേയമാണ് . CE 815-ൽ അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹം കണ്ടുപിടുത്തങ്ങളുടെ ലോകത്തായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെ വലിയ സ്വാധീനം അവശേഷിപ്പിച്ച സൂഫി വര്യനായ അദ്ദേഹത്തെ നാം ഇപ്പോഴും ഓർക്കുന്നു. അല്ലാഹു അദ്ദേഹത്തിന് പ്രത്യേക അനുഗ്രഹങ്ങളും കാരുണ്യവും നല്കുമാറാവട്ടെ .

അവലംബം :
1- د.زكي نجيب محمود ، جابر بن حيان ص 21-32
2- വിക്കിപ്പിഡിയ

Related Articles