Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍, പാശ്ചാത്യ ലോകത്ത് ഫലസ്തീനിനെക്കുറിച്ചുള്ള പൊതുബോധം മാറുകയാണ്

വളരെക്കാലമായി, പാശ്ചാത്യലോകത്ത് പലരും ഫലസ്തീന്‍ അധിനിവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഇടപഴകിയിട്ടില്ല. അധിനിവേശം എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ദിവസം വാര്‍ത്തകളില്‍ നിറയും. പിന്നെ അത് പോകും. പിന്നെ അത് വീണ്ടും വരും. അധിനിവേശത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇത് വളരെ ‘സങ്കീര്‍ണ്ണമാണ്’ എന്നും മറുവശത്ത് നില്‍ക്കുന്നവര്‍ വളരെ വികാരാധീനരുമായിരിക്കും. അതിനാല്‍ പലരും നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ചു. ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള അപവാദങ്ങളില്‍ പലരും വിശ്വസിക്കുകയും ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ ആറ് മാസത്തെ സംഘര്‍ഷവും ക്രൂരതയും അതിന്റെ തീവ്രതയും ഫലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളോടുള്ള വ്യാപകമായ നിസ്സംഗത അവസാനിപ്പിക്കാന്‍ കാരണമായി. അല്‍ജസീറ പോലുള്ള സ്ഥാപനങ്ങളുടെയും ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെയും നിര്‍ഭയമായ റിപ്പോര്‍ട്ടിംഗും മാധ്യമ കവറേജുകളും ഗസ്സയിലെയും ഫലസ്തീനിലെയും ജനങ്ങള്‍ക്ക് തലമുറകളായി സഹിക്കേണ്ടി വന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ആളുകളുടെ കണ്ണു തുറന്നു. ഇതിന് ഞങ്ങള്‍ മാധ്യമങ്ങളോട് നന്ദി പറയുന്നു.

ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര എന്‍.ജി.ഒകളില്‍ ഒന്നായ ആക്ഷന്‍ ഫോര്‍ ഹ്യൂമാനിറ്റി യു.കെയിലെ നയരൂപീകരണക്കാരെ വളരെ സ്വാധീനിച്ചിട്ടുണ്ട്. യു.കെയിലെ 56 ശതമാനം പേരും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുന്നതിന് അനുകൂലമാണെന്ന് yougovന്റെ വോട്ടെടുപ്പില്‍ പറയുന്നുണ്ട്. 17 ശതമാനം പേര്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്, ബാക്കിയുള്ളവര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായമില്ല. സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെക്കുറിച്ച് ഞങ്ങള്‍ വര്‍ഷങ്ങളായി പൊതുജനങ്ങളില്‍ നിന്ന് വോട്ടെടുപ്പ് നടത്തുന്നുണ്ട്. യു.കെയിലെ പൊതുജനങ്ങള്‍ക്ക് ഒരിക്കലും ഒരു സംഘര്‍ഷത്തെക്കുറിച്ച് ഇത്രയധികം അവബോധമുണ്ടായിരുന്നില്ല, മാത്രമല്ല അതിനെക്കുറിച്ച് അവര്‍ക്ക് അത്ര ആവേശം തോന്നിയിട്ടുമില്ലായിരുന്നു.

കൂടാതെ, ഈ ചോദ്യത്തോട് പ്രതികരിച്ചവരില്‍ 59 ശതമാനം പേരും ഇസ്രായേല്‍ ഗസ്സയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായാണ് അഭിപ്രായപ്പെട്ടത്. അഞ്ചില്‍ മൂന്ന് പേരും അങ്ങനെയാണ് പ്രതികരിച്ചത്. 12 ശതമാനം പേര്‍ മാത്രമാണ് അങ്ങിനെ അല്ലെന്ന് അഭിപ്രായപ്പെട്ടത്. ലോകത്തെ, യു.കെ, യു.എസ് സര്‍ക്കാരുകളെപ്പോലും ഭീതിയിലാഴ്ത്തിയ ക്രൂരകൃത്യമായ ഏപ്രില്‍ ഒന്നിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എയ്ഡ് വര്‍ക്കര്‍മാര്‍ കൊല്ലപ്പെടുന്നതിന് മുമ്പാണ് ഈ സര്‍വേ നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ സംഭവത്തിന്റെ വ്യാപകമായ അപലപനം കാരണം, എന്ത് ഭീകരതയാണ് അവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുകയും അതില്‍ ഒരു പങ്കും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

ഗസ്സക്കെതിരായ ഈ യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ, അതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് yougovന്റെ മറ്റൊരു വോട്ടെടുപ്പ് കാണിക്കുന്നത്, (ഇത് നവംബറിലെ 59 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 66 ശതമാനമായി), ഗസ്സക്കെതിരായ ആക്രമണം അന്യായമാണെന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും (നവംബറില്‍ അത് 44 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 45 ശതമാനമായി) വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ (നവംബറില്‍ 61 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 66 ശതമാനം എത്തി).

പാശ്ചാത്യ ലോകത്തിലുടനീളം നാം കാണുന്ന ഒരു മാതൃകയാണിത്. ആഗോള തലത്തില്‍ ഇസ്രായേലിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന അമേരിക്കയില്‍, സിവിലിയന്‍ മരണസംഖ്യയെ വൈറ്റ് ഹൗസിലെ ഭരണകൂടം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുജനം അതിനെതിരെ വിസമ്മതം പ്രകടിപ്പിക്കുന്നു. ഒക്ടോബറില്‍ 47 ശതമാനം, യു.എസിന്റെ പകുതിയോളം പേരും ഇസ്രായേലിലേക്ക് ആയുധങ്ങള്‍ അയക്കുന്നതിനെ പിന്തുണച്ചു എന്ന് മറ്റൊരു സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ഇത് വെറും 32 ശതമാനമായി കുറഞ്ഞു. അതായത് മൂന്നിലൊന്നില്‍ താഴെ. വെടിനിര്‍ത്തലിനുള്ള പിന്തുണ അവിടങ്ങളിലെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങളിലുടനീളവും ഇതുതന്നെയാണ് സ്ഥിതിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലെ പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടക്കുന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാണ്. ഗസ്സയിലെ വലിയ സിവിലിയന്‍ മരണസംഖ്യയെ ഒരിക്കല്‍ ന്യായീകരിച്ചവര്‍ പോലും വര്‍ദ്ധിച്ചുവരുന്ന ഈ മരണ സംഖ്യ ഭൂമിയിലുള്ള ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, ഖേദകരമെന്നു പറയട്ടെ, പാശ്ചാത്യ ഭരണകൂടങ്ങളിലെ രാഷ്ട്രീയക്കാര്‍ അവരുടെ പൊതുജനങ്ങളുടെ മാനസികാവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താണ്. ഇത് ധാര്‍മ്മികമായി അപലപനീയം മാത്രമല്ല, രാഷ്ട്രീയമായി അവര്‍ അടുത്തുള്ള ഒന്നും കാണുന്നില്ല എന്നാണ്.

2024നെ ‘തെരഞ്ഞെടുപ്പിന്റെ വര്‍ഷം’ എന്നാണ് പൊതുവെ വിളിക്കുന്നത്. ഈ വര്‍ഷം ലോകത്തിന്റെ 49 ശതമാനം ജനങ്ങളും അവരുടെ രാജ്യങ്ങളിലെ വോട്ടെടുപ്പില്‍ പങ്കാളികളാകുന്നുണ്ട്. ഇവിടെ യു.കെയില്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പലരും വിശ്വസിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഇസ്രായേലിന് ആയുധം നല്‍കുന്നത് നിര്‍ത്താനുള്ള പൊതുജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരില്‍ 71 ശതമാനം പേരും യു.കെ സര്‍ക്കാര്‍ ഇസ്രായേലിന് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് വിശ്വസിക്കുന്നവരാണെന്ന് ഞങ്ങളുടെ സര്‍വേയില്‍ കണ്ടെത്തി.

പതിറ്റാണ്ടുകളായി, പാശ്ചാത്യ രാജ്യങ്ങള്‍ അജ്ഞത കാരണം ഇസ്രായേലിനെ പിന്തുണച്ച് വരികയാണ്. ഇത് ഇപ്പോള്‍ അവസാനിച്ചു, ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ഭയാനകമായ യുദ്ധ രീതിയാണ് ഇതിന് കാരണം. മാനവികതയെ, അതിന്റെ എല്ലാ രൂപങ്ങളിലും, എല്ലായിടത്തും തകര്‍ത്തു. അടിസ്ഥാനപരമായി മിക്ക ആളുകളും കാതലായ, സമാധാനത്തിലും നീതിയിലും വിശ്വസിക്കുന്നവരാണ്. നിരപരാധികളെ കൊല്ലുന്നത് തെറ്റാണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ ലോകം ഗസ്സയിലേക്ക് ശ്രദ്ധിക്കുന്നു, എന്തൊരു പ്രകൃതിവിരുദ്ധവും ഭയാനകവുമായ യാഥാര്‍ത്ഥ്യമാണ് ഫലസ്തീനികള്‍ സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും, അവര്‍ക്ക് അതില്‍ കൂടുതലൊന്നും ആവശ്യമില്ല.

 

അവലംബം: അല്‍ജസീറ
വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

 

Related Articles