Current Date

Search
Close this search box.
Search
Close this search box.

പിന്തുടരുന്ന ഗൂഢ ശക്തികള്‍

ലാല്‍ കിഷന്‍ അദ്വാനിക്ക് വേണ്ടി പാര്‍ലമെന്റ്  ആക്രമണം, അക്ഷര്‍ധാം ആക്രമണം, കോയമ്പത്തൂര്‍ സ്‌ഫോടനം, എന്നിവ സംഘടിപ്പിച്ചതിന്റെ പിന്നിലും ധാരാളം ഏറ്റുമുട്ടല്‍ കൊലകളിലും കേന്ദ്രനിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്തനായിരുന്ന ഹന്‍സ്‌രാജ് ഭരദ്വാജും എസ്.എ.ആര്‍. ജീലാനിയും സംശയിക്കുന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ കറുത്ത കൈകളെയാണ്. 1955 മുതല്‍ തന്നെ മൊസാദ് (ഇസ്രയേലി രഹസ്യപ്പോലിസ്) ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതായി ഭരദ്വാജ് മുസ്‌ലിം പേഴ്‌സനല്‍ലോ ബോര്‍ഡിലെ നേതാക്കള്‍ക്ക് സൂചന നല്‍കിയിരുന്നു. ഇന്ത്യയില്‍ സി.ഐ.എ. (അമേരിക്കന്‍ ചാരസഘം)യുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്  ‘റോ’ (റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങ്) എന്ന ഇന്ത്യന്‍ രഹസ്യപ്പോലീസ് വകുപ്പിന്റെ തലവന്‍ തന്നെയായിരുന്നെന്നും ഇപ്പോള്‍ ആയാള്‍ കൂറുമാറി വാഷിങ്ടണില്‍ കഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഐ.ബി., സി.ബി.ഐ., റോ എന്നീ വകുപ്പുകളിലും അഭ്യന്തരമന്ത്രാലയത്തിലുമുണ്ടായിരുന്ന മേധാവികളൊക്കെ ജോലിയില്‍നിന്ന് വിരമിച്ചും കൂറുമാറിയുമൊക്കെ ഇപ്പോള്‍ അമേരിക്കയിലോ ഇസ്രയേലിലോ ആണ് കഴിയുന്നതത്രെ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും ആന്റണി പ്രതിരോധമന്ത്രിയും ആയതോടെയാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മുംബൈയിലും മലേഗാവിലും ഘാട്‌കോപ്പറിലുമെല്ലാം ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ കള്ളത്താടിയും മുസ്‌ലിം വ്യാജനാമങ്ങളും ഉപയോഗിച്ച് രംഗത്തിറങ്ങിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും മൊസാദും സി.ഐ.എ.യും മുസ്‌ലിം സമൂഹത്തെ ലക്ഷ്യമിടുന്ന ഗൂഢ പരിപാടികളുമായി ഇടക്കിടെ ഇവിടം സന്ദര്‍ശിക്കാറുണ്ടെന്നും ഹന്‍സ്‌രാജ് സൂചിപ്പിക്കുന്നു.

2003 ല്‍ ബംഗ്ലാദേശില്‍ വര്‍ഷംതോറും നടന്നുവരുന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നിരീക്ഷിക്കുന്നതിന് മതിയായ യാത്രരേഖകളില്ലാതെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ മൊസാദിന്റെ ഒമ്പത് ഏജന്റുമാരെ ഇന്ത്യാ ഗവണ്‍മെന്റ് തിരിച്ചയച്ചതിനെ വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ഫാക്‌സ് സന്ദേശം അയച്ചതായും വെളിപ്പെടുത്തുന്നു. നന്ദിതാ ഹക്‌സര്‍, എസ്.എ.ആര്‍. ജീലാനി തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതിവരുന്ന പ്രവീണ്‍സ്വാമി സി.ഐ.എ.യുടേയും മൊസാദിന്റേയും കേന്ദ്രങ്ങളുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്റലിജന്‍സ് ഏജന്റാണത്രെ.

ഫൈസല്‍ സഊദ് രാജാവിന്റെ കൊല, സിയാഉല്‍ഹഖിന്റെ അപകടമരണം, ഭൂട്ടോയുടെവധം, ഈജിപ്തിലെ അന്‍വര്‍സാദാത്ത് വധം,  നാസറിന്റെ അപകടമരണം, സദ്ദാം ഹുസൈന്റെ വധം, ഭേനസീര്‍ ബുട്ടോയുടെ കൊല എന്നീ സംഭവങ്ങള്‍ മുതല്‍ ശഹീദ് ഹസനുല്‍ബന്ന, മാല്‍ക്കം എക്‌സ് (മലിക്ക് ശഹ്ബാസ്) ഇമാം ബാഖിര്‍സദര്‍, ഇസ്മാഈല്‍ റാജി ഫാറൂഖി, ശഹീദ് സയ്യിദ് ഖുതുബ്, മുസ്തഫാ അഖാദ്, ശഹീദ് റന്‍തീസി, റഫീഖ് ഹരീരി, ശഹീദ് അഹ്മദ് യാസീന്‍ എന്നവരുടെയെല്ലാം വധങ്ങള്‍ക്കുപിന്നില്‍ സി.ഐ.എ.യുടേയും മൊസാദിന്റേയും കൈകളാണ്. ഇപ്പോള്‍ ഇവരുടെ വിവിധപരീക്ഷണങ്ങളുടെ വിളനിലമാണ് പാകിസ്ഥാന്‍. താലിബാന്‍, അല്‍ഖാഇദ എന്നീ വിധ്വംസക സംഘടനകളേക്കാള്‍ പാകിസ്ഥാനിലെ ബഹുജനങ്ങള്‍ ഭയപ്പെടുന്നത് സി.ഐ.എ. യേയും മൊസാദിനേയുമാണെന്ന് പഴയൊരു പട്ടാളമേധാവി ജനറല്‍ ഹുബൈബുള്ള ഫര്‍ഹത് അഭിപ്രായപ്പെടുന്നു.

”ഒരു നാട്ടിലെ ഇന്റലിജെന്‍സ് ഏജന്‍സി ചെയ്യുന്ന കാര്യമായ പണി ജനങ്ങളുടെ പൊതുശ്രദ്ധ ഗവണ്‍മെന്റ് വിരുദ്ധവിഷയങ്ങളില്‍ നിന്ന് തെറ്റിക്കാനായി സെന്‍സിറ്റീവായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രഹസ്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കലാണ്. ” എഡ്ഗര്‍ അല്ലന്‍പോ.
                                    
അവലംബം: ‘ഇസ്രയേല്‍ വിധ്വംസകതയുടെ അറുപതാണ്ട്’ – സലാഹുദ്ദീന്‍ അയ്യൂബി

Related Articles