Current Date

Search
Close this search box.
Search
Close this search box.

കേരള സ്റ്റോറി റിവ്യൂ: ആകെ മൊത്തം ഇസ്ലാമോഫോബിയ തന്നെ

മതപ്രബോധനത്തിന്റെ അപകടങ്ങള്‍ എന്ന നിലക്ക് നിര്‍മിക്കപ്പെട്ട ഈ സിനിമ അതിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ബ്രെയിന്‍ വാഷ് ചെയ്യുന്നതാണ്. ഐ.എസിന്റെ റിക്രൂട്ട്‌മെന്റ് സെന്ററാണ് കേരളം എന്ന് തീക്ഷ്ണമായി വിശ്വസിക്കുന്ന വാട്‌സാപ് യൂണിവേഴ്‌സിറ്റിയിലെ ജനത്തോടാണ് സുദിപ്‌തോ സെന്നിന്റെ ‘ദി കേരള സ്‌റ്റോറി’ സംസാരിക്കുന്നത്.

മുസ്ലീം പുരുഷന്മാര്‍ ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ വലയിലാക്കുകയും പിന്നീട് പ്രേരണകൊണ്ടോ ബലപ്രയോഗത്തിലൂടെയോ അവരെ മതപരിവര്‍ത്തനം നടത്തുന്നു, തുടര്‍ന്ന് അവരെ ഐ.എസ് പോരാളികളായും ലൈംഗിക അടിമകളായും സേവിക്കാന്‍ സിറിയയിലേക്ക് കൊണ്ടുപോകുന്നു എന്നെല്ലാമാണ് ചിത്രം പറയുന്നത്.

എതിര്‍വാദമുന്നയിക്കുന്നവര്‍ക്ക് നേരെ സൂര്യപാല്‍ സിംഗിനും നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ എന്നിവര്‍ ചേര്‍ന്ന് എഴുതിയ സെന്നിന്റെ പ്രകോപനം നിറഞ്ഞ തിരക്കഥയും പരക്കെ വിമര്‍ശിക്കപ്പെട്ട ‘വസ്തുതകളും കണക്കുകളും’ ആണ് അവതരിപ്പിക്കുന്നത്. ഇതേ വിഷയത്തില്‍ 2022ല്‍ ‘ഇന്‍ നെയിം ഓഫ് ലവ്!’ എന്ന പേരില്‍ സെന്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാ ഹിന്ദു-മുസ്ലിം ഇടപെടലുകള്‍ക്കും പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന സെന്നിന്റെ വാദത്തെ പിന്തുണയ്ക്കാന്‍ കെട്ടുകഥകളെ ഉപകരണമാക്കിയാണ് ‘കേരള സ്‌റ്റോറി’ അവതരിപ്പിക്കുന്നത്.

സിനിമയിലുടനീളം നാടകീയമായ ക്ലോസപ്പുകള്‍, നീണ്ട വിലാപം പോലെയുള്ള പശ്ചാത്തല സംഗീതം, മധ്യകാലഘട്ടത്തിലെ അക്രമങ്ങള്‍ എന്നിവയെല്ലാം കാണിക്കുന്നുണ്ട്. സിനിമയുടെ ഏറ്റവും വലിയ ലക്ഷ്യം ഇസ്ലാം തന്നെയാണ്. മൂല്യവ്യവസ്ഥക്ക് വളരെ മുന്‍ഗണന നല്‍കുന്ന മതം ഇതേ മൂല്യവ്യവസ്ഥയിലൂടെ തന്നെ അതിന്റെ അനുയായികളെ തീവ്രവാദ ചിന്തയിലേക്ക് നയിക്കുന്ന ഒരു മതമായാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഒരു നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റല്‍ മുറിയിലെത്തുന്ന ശാലിനി (അദ ശര്‍മ്മ) അവിടെ മറ്റൊരു ഹിന്ദു സ്ത്രീയെയും (സിദ്ധി ഇദ്‌നാനി), ഒരു ക്രിസ്ത്യാനിയെയും (യോഗിത ബിഹാനി) ആസിഫയെയും (സോണിയ ബാലാനി) കണ്ടുമുട്ടുന്നു. ആസിഫയുടെ ഭക്തിയാണ് അവളുടെ ഐ.എസ് ബന്ധത്തിന്റെ പ്രാമുഖ്യമായി കാണിക്കുന്നത്. ആസിഫ നിര്‍ദയമായും വിദഗ്ധമായും തന്റെ റൂമിലെ സഹപ്രവര്‍ത്തകരെ തന്റെ വലയിലേക്ക് ആകര്‍ഷിക്കുകയും ആസിഫയുടെ ‘ദൈവശാസ്ത്രം 101’ അവരില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്യുന്നു.

നരകം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് അവര്‍ മുന്‍പ് കേട്ടിട്ടില്ലാത്തതിനാല്‍, ഹിജാബ് ധരിക്കുന്നത് സ്ത്രീകളെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ആസിഫ എളുപ്പത്തില്‍ അവരെ ബോധ്യപ്പെടുത്തി. അദയും അവളുടെ സുഹൃത്തുക്കളും ഉടന്‍ തന്നെ തല മറയ്ക്കാന്‍ തീരുമാനിക്കുകയും പിന്നീട് മുസ്ലീം പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുകയും ചെയ്യുന്നു. ഒടുവില്‍ ശാലിനിയെ കബളിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സിറിയയിലേക്ക് പോകുന്നതിനു വേണ്ടി തന്റെ ഡേറ്റിങ് ഭര്‍ത്താവിന്റെ കൂടെ അഫ്ഗാനിസ്ഥാനിലേക്ക് പോകുകയും ചെയ്യുന്നു.

അഫ്ഗാനിസ്ഥാനില്‍ അനുകമ്പയില്ലാത്ത വിധം ക്രൂരതകള്‍ക്ക് ശാലിനി ഇരയാകുന്നു. മിക്കവാറും സിനിമയിലെ എല്ലാ സീക്വന്‍സുകളിലും ഇസ്ലാമിക ചിന്തകളെ വ്യാഖ്യാനിക്കുന്നുണ്ട്. ഹ്രസ്വമായതും വലുതുമായ പ്രസ്താവനകളിലെല്ലാം അള്ളാഹു മാത്രമാണ് യഥാര്‍ത്ഥ ദൈവം, ഇസ്ലാം മാത്രമാണ് നിലനില്‍പ്പിന് അര്‍ഹമായ മതം എന്നെല്ലാം പറയുന്നുണ്ട്.

ഇരകള്‍ക്ക് പതിയെ തിരിച്ചറിവ് വരുമ്പോള്‍ അക്ഷമനായ ഒരു മതപണ്ഡിതന്‍ തന്റെ അനുയായികളോട് അവരെ അടുത്ത് കൊണ്ടുവരാനും മയക്കുമരുന്ന് നല്‍കാനും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും കഴിയുമെങ്കില്‍ അവരെ ഗര്‍ഭിണിയാക്കാനും ഉപദേശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം അവര്‍ പൂര്‍ണ്ണമായും പിന്തുടരുകയും തുടര്‍ന്ന് വേദനാജനകമായ രംഗങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.

138 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍, ലഭ്യമായ യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ വശങ്ങളെയും നിഷ്‌കരുണം അവര്‍ക്കുള്ള ആയുധമാക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഒരുപിടി മുസ്ലിംകള്‍ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റുകളായി മാറിയതെന്നും അല്ലെങ്കില്‍ എന്തിനാണ് ആളുകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ഇത്തരത്തില്‍ വിശദീകരിക്കുന്നു. കേരളത്തിലെ കാസര്‍ഗോഡ്, മലപ്പുറം ജില്ലകളെ അപകടകരമായ റിക്രൂട്ട്മെന്റ് സൈറ്റുകളായും ചിത്രീകരിക്കപ്പെടുന്നു.

ആസിഫയുടെ റിംഗ്ടോണില്‍ ‘അല്ലാഹു’ എന്ന വാക്ക് അടങ്ങിയിരിക്കുന്നതായി കാണിക്കുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന് ഒരു റിംഗ്ടോണ്‍ ഉള്ളത് നിങ്ങള്‍ വിശ്വസിക്കുന്നത് തന്നെ സംശയാസ്പദമായ കാര്യമാണെന്ന് പറയുന്നു. ശാലിനിയുടെ കാമുകന്റെ റൂമില്‍ കാണിക്കുന്ന ഒരു പോസ്റ്ററില്‍ ”ദേശീയത ഹറാമാണ്. മുസ്ലീമാണ് നിങ്ങളുടെ ഐഡന്റിറ്റി’ എന്ന് എഴുതിവെച്ചതായി കാണിക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിനെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന സംഭാഷണവും സിനിമയിലുണ്ട്. ഇന്ത്യയിലെ മുസ്ലീം കഥാപാത്രങ്ങളെ മതഭ്രാന്തന്മാരാക്കിയും ഇസ്ലാമോഫോബിയയുടെ ആരോപണങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനും സിനിമ ശ്രമിക്കുന്നു. മതപരിവര്‍ത്തനത്തില്‍ വിലപിക്കുന്ന ഒരു ഗാനം വരെ സിനിമയിലുണ്ട്. ‘കേരളം മുഴുവന്‍ ടൈം ബോംബിന്റെ മേല്‍ ഇരിക്കുകയാണ്!’ എന്ന് ശാലിനിയുടെ സുഹൃത്ത് നൈമ മാത്യു പറയുന്നതും ചിത്രത്തിലുണ്ട്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles