Current Date

Search
Close this search box.
Search
Close this search box.

കനത്ത മഴ: സന്‍ആയിലെ യുനെസ്‌കോ പൈതൃക പട്ടികയിലെ വീടുകള്‍ തകര്‍ന്നു

സന്‍ആ: അതിശക്തമായ മഴയിലും പേമാരിയിലും യെമന്‍ തലസ്ഥാനമായ സന്‍ആയിലെ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ച വീടുകള്‍ തകര്‍ന്നു. ഇവിടെ എല്ലാ വര്‍ഷവും ശക്തമായ മഴയും പ്രളയവും പതിവാണ്. സന്‍ആയുടെ സമീപസ്ഥലങ്ങളുടെയും ചരിത്രത്തിന്റെ ഭാഗമായിരുന്ന തവിട്ട്-വെള്ള നിറത്തിലുള്ള മണ്‍ കട്ടകള്‍കൊണ്ട് നിര്‍മിച്ച വീടുകളാണ് തകര്‍ന്നത്.

പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് പണിത കെട്ടിടങ്ങളാണിതെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്തെ ആഭ്യന്തര യുദ്ധവും സംഘര്‍ഷവും മൂലം വളരെക്കാലമായി കെട്ടിടം ഭീഷണി നേരിടുകയായിരുന്നു. കനത്ത മഴ മൂലം ഇഷ്ടികകള്‍ തകരുകയും ചെളി നിറഞ്ഞ് നശിക്കുകയുമായിരുന്നു. പല വീടുകളിലും താമസമുണ്ടായിരുന്നു. എന്നാല്‍ പഴയ കെട്ടിടങ്ങള്‍ മുന്‍പത്തെപോലെ ഇപ്പോള്‍ ആളുകള്‍ പരിപാലിക്കുന്നില്ലെന്ന് ചരിത്ര നഗര സംരക്ഷണ അതോറിറ്റി ഡെപ്യൂട്ടി തലവന്‍ അഖീല്‍ സാലിഹ് നാസര്‍ പറഞ്ഞു.

Related Articles