Current Date

Search
Close this search box.
Search
Close this search box.

യെമനിലെ മഅ്‌രിബ് യുദ്ധം: രണ്ട് ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 123 പേര്‍

സന്‍ആ: യെമനിലെ മഅ്‌രിബ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്ന യുദ്ധത്തില്‍ 12 സര്‍ക്കാര്‍ അനുകൂല സൈനികരും ഹൂതി പോരാളികളും കൊല്ലപ്പെട്ടു. ഞായറാഴ്ച സൈനിക വൃത്തങ്ങളാണ് ഔദ്യോഗികമായി ഇക്കാര്യമറിയിച്ചത്. വടക്കന്‍ യെമനിലെ സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ മഅ്‌രിബ് പ്രവിശ്യ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഹൂതികള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികള്‍ നടത്തിയ അതിതീവ്രമായ ആക്രമണത്തില്‍ 26 സൈനികരും 44 ഹൂതി പോരാളികളും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ അനുകൂല സൈനികരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിന് ശേഷം ഇരുഭാഗത്തുനിന്നുമായി 53 പേര്‍ കൂടി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച ഹൂതികള്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. വടക്കുപടിഞ്ഞാറന്‍ ഗ്രാമങ്ങളായ കസറ, അല്‍ മഷാജ പ്രദേശങ്ങളിലും ജബല്‍ മുറാദ് നഗരത്തിലുമാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും യെമനില്‍ ആക്രമണം നടത്തുന്നുണ്ട്.

Related Articles