Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ ആദ്യത്തെ കോവിഡ് മരണം

സന്‍ആ: യുദ്ധ കലുഷിത ഭൂമിയായ യെമനില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് യെമന്‍ ആരോഗ്യ മന്ത്രാലയം ടെലിവിഷനിലൂടെ അറിയിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധം മൂലം നേരത്തെ തന്നെ രാജ്യത്തിന്റെ ആരോഗ്യ മേഖലയും സമ്പദ് വ്യവസ്ഥയും തകര്‍ന്നിരുന്നു.

കോവിഡ് വ്യാപിച്ചാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് യു.എന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ ആളുകളെ പരിശോധിക്കാനോ ചികിത്സിക്കാനോ ഉള്ള സൗകര്യങ്ങള്‍ യെമനില്‍ ഇല്ല. ദീര്‍ഘകാലമായി തുടരുന്ന യുദ്ധം യെമനില്‍ ദശലക്ഷക്കണക്കിന് പേരെ ബാധിക്കുകയും ക്ഷാമത്തിനും പട്ടിണിക്കും കാരണമാവുകയും ചെയ്തിരുന്നു.

Related Articles