Current Date

Search
Close this search box.
Search
Close this search box.

‘ഒക്ടോബര്‍ ഏഴിന് തന്നെ ഞങ്ങള്‍ പരാജയപ്പെട്ടു’:ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് ഐ.ഡി.എഫ് ചീഫ്

തെല്‍അവീവ്: ഒക്ടോബര്‍ ഏഴിനുണ്ടായ തൂഫാനുല്‍ അഖ്‌സയോടനുബന്ധിച്ച സൈനിക മുന്നേറ്റത്തില്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന് ഐ.ഡി.എഫ് ജനറല്‍ സ്‌റചീഫ് ഹെര്‍സി ഹാലേവി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി ശക്തമായ യുദ്ധമാണ് നമ്മള്‍ നടത്തുന്നത്. ഇതുവരെ നടന്നതിനും ഇനി നടക്കാനുള്ളതിനുമെല്ലാം തങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍. ഞങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഗസ്സയില്‍ നേരത്തേ പ്രഖ്യാപിച്ച സൈനിക മുന്നേറ്റങ്ങള്‍ തുടരുകയാണെന്നും മുറിവേറ്റ സൈനികരെ എത്രയും വേഗം സൈന്യത്തില്‍ നിന്നും ഒഴിവാക്കണമെന്നും ഹാലേവി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചില ഇസ്രായേലി സൈനികര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും അവരെ ശിക്ഷിക്കണമെന്നും ഹാലേവിയെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles