Current Date

Search
Close this search box.
Search
Close this search box.

നാല് ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമവുമായി യു.എസ്

വെനസ്വേലയിലേക്ക് പുറപ്പെട്ട ഇറാന്റെ നാല് എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമവുമായി അമേരിക്ക. രണ്ട് അമേരിക്കന്‍ വിരുദ്ധ സഖ്യകക്ഷികള്‍ തമ്മിലുള്ള വ്യാപാര ബന്ധം തകര്‍ക്കാനുള്ള അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ ശ്രമമാണിത്. വെനസ്വേലയിലെ വ്യവസായിക്ക് വേണ്ടി പുറപ്പെട്ട ഗ്യാസോലിന്‍ എണ്ണക്കപ്പലാണ് ഇത്.

ഇതു സബന്ധിച്ച് കൊളംബിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യവസായിയായ മഹ്മൂദ് മദനിപോര്‍ ആണ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് സൈന്യവുമായി ബന്ധമുള്ളയാളാണ് മഹ്മൂദ്. ഐ.ആര്‍.ജി.സിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഏര്‍പ്പെടുത്തിയ ഇറാന്‍ ഉപരോധത്തിന് എതിരെ വെനസ്വേലയും ഇറാനും തമ്മില്‍ ഏകോപനം വര്‍ധിപ്പിച്ചിരുന്നു.

Related Articles