Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്ക് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയുമായി യു.എസ്

വാഷിങ്ടണ്‍: യു.എ.ഇക്ക് അത്യാധുനിക യുദ്ധവിമാനങ്ങളടക്കമുള്ള ആയുധ വില്‍പ്പനയുമായി യു.എസ്. MQ-9B എന്ന പേരുള്ള 18 ഏരിയല്‍ ഡ്രോണുകള്‍ അടക്കം യു.എ.ഇക്ക് കൈമാറാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2.9 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് വില്‍പ്പന നടത്തുന്നത്.

അമേരിക്കയുടെ ഏറ്റവും അടുത്ത പശ്ചിമേഷ്യന്‍ സഖ്യകക്ഷികളിലൊന്നായ എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യമായ യു.എ.ഇയിലേക്ക് എഫ് -35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ നീക്കം. ശീതയുദ്ധകാലത്തെ ആയുധ കരാര്‍ ട്രംപ് ഭരണകൂടം നേരത്തെ പുനര്‍വ്യാഖ്യാനം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ സായുധ ഡ്രോണ്‍ കയറ്റുമതിയാണ് ഇത്.

യു.എസില്‍ നിന്ന് ഡ്രോണ്‍ വാങ്ങാന്‍ യു.എ.ഇ പണ്ടുമുതല്‍ക്കേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യു.എസിന്റെ സഖ്യകക്ഷികളായ 34 രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ അമേരിക്കന്‍ പ്രതിരോധ കരാറുകാരെ അനുവദിക്കുന്ന തരത്തിലാണ് ട്രംപ് നിയമം പാസാക്കിയത്.

Related Articles