Current Date

Search
Close this search box.
Search
Close this search box.

എയര്‍ലൈന്‍,ഷിപ്പിങ് മേഖലയില്‍ ഇറാനെതിരെ ഉപരോധവുമായി യു.എസ്

വാഷിങ്ടണ്‍: വ്യോമഗതാഗതം,കപ്പല്‍ ചരക്ക് എന്നീ മേഖലകളില്‍ ഇറാനെതിരെ ഉപരോധം ശക്തമാക്കാനൊരുങ്ങി അമേരിക്ക. യെമനിലെ ഹൂതി വിമതര്‍ക്ക് അനധികൃതമായി കള്ളക്കടത്തിലൂടെ ആയുധങ്ങള്‍ കൈമാറുന്നു എന്നാരോപിച്ചാണ് ഉപരോധമേര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് ആയുധ വ്യാപനത്തില്‍ പങ്കാളികളാണെന്ന് ആരോപിച്ച് ഇറാന്റെ മഹാന്‍ എയറിന്റെ ആസ്തികള്‍ മരവിപ്പിക്കുകയാണെന്ന് ബുധനാഴ്ച യു.എസ് ട്രഷറി ഡിപാര്‍ട്‌മെന്റ് അറിയിച്ചു.

സിറിയയിലെയും യെമനിലെയും വിനാശകരമായ മാനുഷിക പ്രതിസന്ധികള്‍ക്ക് ഇറാന്‍ ഭരണകൂടം നേരിട്ട് പിന്തുണ നല്‍കുകയാണെന്നും ഇതിനായി ഇറാന്റെ ഷിപ്പിങ്,എയര്‍ലൈന്‍ വ്യാപാരികള്‍ മേഖലയിലെ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ആയുധങ്ങള്‍ കൈമാറുകയാണെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ പറഞ്ഞു. ഇറാനിലെ വ്യോമയാന, ഷിപ്പിംഗ് വ്യവസായങ്ങള്‍ ജാഗ്രത പാലിക്കുകയും അവരുടെ വ്യവസായങ്ങളെ തീവ്രവാദികള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles