Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി കൊലയുടെ ഉത്തരവാദി സൗദി തന്നെ: യു.എന്‍ അന്വേഷണ സംഘം

വാഷിങ്ടണ്‍: തുര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ വസ്തുതാന്വേഷണ സംഘം പുറത്തു വിട്ടു. ഖഷോഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ സൗദി അറേബ്യ തന്നെയാണെന്നും ഇത് അംഗീകരിക്കാന്‍ സൗദി തയാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന യു.എന്നിന്റെ അന്താരാഷ്ട്ര അന്വേഷണ സംഘം മേധാവി ആഗ്നസ് കാളമാര്‍ഡ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നീണ്ട കാലയളവെടുത്ത് വളരെ വിശദമായാണ് ആഗ്നസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഖഷോഗിയെ കൊല്ലാന്‍ ബിന്‍ സല്‍മാന്റെ അടുത്ത അനുയായി കൊലപാതക സംഘത്തിന് നിര്‍ദേശം നില്‍കുന്നതിന്റെയും കൊലപ്പെടുത്തിയതിന്റെയും വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൗദിയെ വിമര്‍ശിച്ച് നിരന്തരം ലേഖനങ്ങളെഴുതുന്ന വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെടുന്നത്.

Related Articles