Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ മന്ത്രിക്കെതിരെ ലൈംഗികാരോപണ പരാതിയുമായി ബ്രിട്ടീഷ് യുവതി

ലണ്ടന്‍: യു.എ.ഇ മന്ത്രിസഭാംഗമായ ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനെതിരെ ലൈംഗീകാതിക്രമ പരാതിയുമായി ബ്രിട്ടീഷ് യുവതി രംഗത്ത്. 2020 ഹായ് ലിറ്റററി ഫെസ്റ്റിവലിനിടെയാണ് മന്ത്രിയുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതെന്ന് 32കാരിയായ കാറ്റിലിന്‍ മക്‌നമാര പരാതിയുമായി രംഗത്തെത്തിയത്. ലണ്ടന്‍ ആസ്ഥാനമായ ദി സണ്‍ഡേ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 14നാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹായ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി ഒരു സ്വകാര്യ ദ്വീപില്‍ പോയ വേളയിലാണ് മന്ത്രി മോശമായി പെരുമാറിയതെന്നും താന്‍ അപമാനിക്കപ്പെട്ടുവെന്നും ബ്രിട്ടീഷ് യുവതിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാറ്റിലിനുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം പത്രത്തിലുണ്ട്.

തന്നെ ഡിന്നറിനായാണ് മന്ത്രി റിസോര്‍ട്ടിലേക്ക് ക്ഷണിച്ചതെന്നും തന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്നും അബൂദബിയിലെ അല്‍ ഗും റിസോര്‍ട്ടിന്റെ ഭാഗമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അബൂദബിയിലെ പ്രമുഖ സാഹിത്യോത്സവമാണ് ഹായ് ലിറ്റററി ഫെസ്റ്റിവല്‍. ഇതുമായി ബന്ധപ്പെട്ട സംഘാടനത്തിന്റെ ഭാഗമായിരുന്നു യുവതി.

Related Articles