Current Date

Search
Close this search box.
Search
Close this search box.

സാധാരണവത്കരണം: ചര്‍ച്ചക്കായി തുര്‍ക്കിഷ് സംഘം ഈജിപ്തിലേക്ക്

കൈറോ: എട്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായി തുര്‍ക്കി ഉന്നത തല സംഘം ഈജിപ്ത് സന്ദര്‍ശിക്കുന്നു. ഈജിപ്ത്-തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സന്ദര്‍ശനമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു പറഞ്ഞു. 2013ലെ ഈജിപ്തിലെ പട്ടാള അട്ടിമറിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു.

തുര്‍ക്കിയില്‍ നിന്നുള്ള ഒരു സംഘത്തെ ഈജിപ്ത് ക്ഷണിച്ചിട്ടുണ്ടെന്നും മേയ് ആദ്യത്തില്‍ സംഘം ഈജിപ്ത് സന്ദര്‍ശിക്കുമെന്നും കാവുസോഗ്ലു പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ പുതിയ ഒരു അധ്യായത്തിനാണ് തുടക്കമാകുന്നതെന്നും ബന്ധങ്ങള്‍ എങ്ങനെ സാധാരണ നിലയിലാക്കാമെന്ന് ഞങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്നോടിയായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ ഉന്നത തല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

Related Articles