റിയാദ്: സൗദിയിലെ സല്മാന് രാജാവിനെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയര്‍ സംബന്ധമായ അസുഖത്തിന്റെ ചികിത്സക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സൗദി സ്റ്റേറ്റ് മീഡിയ അറിയിച്ചു.
84 കാരനായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് 2015 മുതല്‍ സൗദിയിലെ ഭരണ നേതൃത്വത്തിലുണ്ട്. റിയാദിലെ ആശുപത്രിയിലാണ് മെഡിക്കല്‍ ചെക്കപ്പിനായി പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ സൗദി സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടില്ല.