Current Date

Search
Close this search box.
Search
Close this search box.

എബോള: കോംഗോയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിരോധനം

മക്ക: എബോള വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിനിടെ മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി നിരോധനമേര്‍പ്പെടുത്തി. ബുധനാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്. കോംഗോയുടെ കിഴക്കന്‍ പ്രവിശ്യയായ നോര്‍ത്ത് കിവു, ഇതുരി പ്രവിശ്യകളിലാണ് എബോള പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

മേഖലയിലെ പൊതുജനങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്നാണ് സൗദി അറേബ്യ ഹജ്ജ് തീര്‍ത്ഥാടകരുടെ പട്ടികയില്‍ നിന്ന് കോംഗോയില്‍ നിന്നുള്ളവരെ ഒഴിവാക്കിയത്. മറ്റുള്ള തീര്‍ത്ഥാടകരുടെ ആശങ്കയും ആരോഗ്യവും മുന്‍നിര്‍ത്തി കോംഗോയില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് വിസ അനുവദിക്കില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്. അടുത്ത മാസമാണ് പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

Related Articles