Current Date

Search
Close this search box.
Search
Close this search box.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി സലാഹ്

കൈറോ: കോവിഡ് മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വീണ്ടും സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ക്കുകയാണ് ഈജിപ്ഷ്യന്‍ ദേശീയ ടീമംഗവും ലിവര്‍പൂള്‍ താരവുമായ മുഹമ്മദ് സലാഹ്. ഈജിപ്തിലെ വടക്കന്‍ ഗവര്‍ണറേറ്റ് ആയ ഗര്‍ബിയയിലെ ബസ്‌യൂന്‍ ആശുപത്രിയിലേക്കാണ് സല ഓ ക്‌സിജന്‍ ടാങ്ക് നല്‍കിയത്. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ആണ് ഇക്കാര്യമറിയിച്ചത്.

ഗര്‍ബിയ ഗവര്‍ണറേറ്റിലെ സ്വന്തം ജന്മനാട്ടിലെ ആശുപത്രിയിലേക്കാണ് സല ഓക്‌സിജന്‍ ടാങ്ക് നല്‍കിയത്- ആശുപത്രി ഡയറക്ടര്‍ ഹസന്‍ ബകര്‍ പറഞ്ഞു. നിരവധി പൊതു ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഉപകരണങ്ങളുടെ അപര്യാപ്തത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സല സംഭാവനയുമായി മുന്നോട്ടു വന്നത്. കഴിഞ്ഞയാഴ്ച ഓക്‌സിജന്‍ ഉപകരണങ്ങളുടെ അഭാവം മൂലം ആറ് പേര്‍ മരിച്ചത് ഈജിപ്തില്‍ വലിയ വാര്‍ത്തയായിരുന്നു.

ഈജിപ്തിലെ കോവിഡ് രൂക്ഷമായ മേഖലകളില്‍ സലാഹിന്റെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു. വിധവകള്‍, അനാഥകള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ 500ലധികം പേര്‍ക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പതിവായി സഹായമെത്തിക്കുന്നത്.

Related Articles