Current Date

Search
Close this search box.
Search
Close this search box.

ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തതക്കൊരുങ്ങി ഖത്തര്‍

ദോഹ: അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം വിവിധ മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിച്ച് അതിജീവിച്ച് മുന്നോട്ടുപോകുകയാണ് ഖത്തര്‍. കോവിഡ് കൂടി വന്നതോടെ ഈ രംഗത്തെ കുതിച്ചുചാട്ടം ഉയരുകയാണ് ചെയ്തതെന്നാണ് അവിടുന്ന് വരുന്ന വാര്‍ത്തകള്‍ പറയുന്നത്. ഭക്ഷ്യസുരക്ഷയില്‍ മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ പാതയിലാണ് ഇപ്പോള്‍ ഖത്തര്‍. ഉപരോധം സാമ്പത്തിക മേഖലയെ കൂടി ബാധിച്ചതോടെയാണ് ഖത്തര്‍ ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചത്.

ഭക്ഷ്യസുരക്ഷയില്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഒന്നാം സ്ഥാനത്താണ് ഖത്തര്‍. മറ്റുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെ ആശ്രയിക്കുന്നത് ക്രമേണ നിര്‍ത്താനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്തിന്റെ മൊത്ത്ം ഇറക്കുമതിയുടെ 40 ശതമാനവും അയല്‍രാജ്യങ്ങളില്‍ നിന്നായിരുന്നു. പിന്നീട് ഉത്പാദന മേഖലയിലും സാങ്കേതിക വിദ്യയിലും ഖത്തര്‍ ഉയര്‍ന്ന നിക്ഷേപം നടത്തി ഭക്ഷ്യ സുരക്ഷയില്‍ മേഖലയിലെ തന്നെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു ഖത്തര്‍. ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ സൗദിയും യു.എ.ഇയുമടക്കമുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles