Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം ഫലസ്തീനികള്‍ക്ക് പരുക്ക്

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സുരക്ഷ സേനയും ഫലസ്തീനികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 140ലധികം പേര്‍ക്ക് പരുക്ക്. ഇസ്രായേലികളുടെ അനധികൃത കുടിയേറ്റ ഔട്ട്‌പോസ്റ്റിന് നേരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ ബെയ്ത ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. ഫലസ്തീന്‍ ഭൂമി കൈയേറുന്നതിനെതിരെ നിരന്തര പ്രക്ഷോഭം നടക്കുന്ന മേഖലയാണിത്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ഫലസ്തീനികള്‍ ഒരുമിച്ച് പ്രതിഷേധ റാലി സംഘടിപ്പിക്കാറുണ്ട്. ഫലസ്തീനികള്‍ക്കു നേരെ റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡും ടിയര്‍ ഗ്യാസും ഉപയോഗിച്ചാണ് സൈന്യം നേരിട്ടത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞാണ് ഫലസ്തീനികള്‍ ചെറുത്തുനിന്നത്. 34 പേര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകൊണ്ടും 87 പേര്‍ക്ക് ടിയര്‍ ഗ്യാസ് കൊണ്ടുമാണ് പരുക്കേറ്റത്.

ബെയ്തയില്‍ ജൂത കുടിയേറ്റക്കാര്‍ മെയ് മാസം തുടക്കത്തില്‍ നിയമവിരുദ്ധമായ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുകയും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് വീടുകളും ഷാക്കുകളും നിര്‍മ്മിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭൂമിയിലാണ് കെട്ടിടം പണിയുന്നതെന്നും അന്താരാഷ്ട്ര, ഇസ്രയേല്‍ നിയമങ്ങളെ ധിക്കരിച്ചുകൊണ്ടാണ് ഈ നിര്‍മാണം നടന്നത്. ഇത് ഫലസ്തീനികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Related Articles