Current Date

Search
Close this search box.
Search
Close this search box.

പട്ടാള അട്ടിമറി: മാലി പ്രസിഡന്റ് രാജിവെച്ചു

ബാമാകോ: പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലി പ്രസിഡന്റ് ഇബ്രാഹിം അബൂബക്കര്‍ കെയ്ത രാജിവെച്ചു. സൈന്യം കെയ്തയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. അഴിമതി,സുരക്ഷ വീഴ്ച എന്നിവ ഉന്നയിച്ച് മാലിയില്‍ മാസങ്ങളായി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു.

കെയ്തയുടെ രാജിക്ക് പിന്നാലെ ആഹ്ലാദപ്രകടനവുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. കെയ്തയോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും രാജ്യത്ത് രാഷ്ട്രീയ പരിവര്‍ത്തനം നടത്തുമെന്നും കൃത്യമായ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങളുടെ രക്ഷക്കായുള്ള ദേശീയ സമിതി എന്നാണ് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സൈനികര്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. സിവിലിയന്‍ രാഷ്ട്രീയ പരിവര്‍ത്തനത്തിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈന്യം അറിയിച്ചു. ഭരണാധികാരികളും ഗവര്‍ണര്‍മാരും തമ്മിലുള്ള വിശ്വാസം പുനസ്ഥാരപിക്കുമെന്നും അവര്‍ അറിയിച്ചു.

അതേസമയം, മാലി പ്രധാനമന്ത്രി ബോബോ കിസ്സെയെയും കെയ്തയെയും സൈന്യം അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും യു.എന്നും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.

Related Articles