Current Date

Search
Close this search box.
Search
Close this search box.

പുസ്തകങ്ങള്‍ക്ക് സെന്‍സര്‍ഷിപ്: കുവൈത്തില്‍ പ്രതിഷേധം

കുവൈത്ത് സിറ്റി: പുസ്തകങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പുരോഗമനാശയക്കാരുടെ ആഹ്വാനം. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് 4400ഓളം പുസ്ത്കങ്ങള്‍ക്ക് ബുക്ക് സ്റ്റാളുകളിലും ലൈബ്രറികളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രക്ഷോഭകര്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം ഹാഷ് ടാഗ് ക്യാംപയിനുകളും സജീവമായി നടക്കുന്നുണ്ട്.

വിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്യൂസിന്റെ ഛില ഔിറൃലറ ഥലമൃ െീള ടീഹശൗേറല എന്ന പുസ്തകവും ഫലസ്തീന്‍ സാഹിത്യകാരന്‍ മൗരിദ് അല്‍ ബര്‍ഗോട്ടിയുടെയും ഈജിപ്ത് എഴുത്തുകാരന്‍ റദ്‌വ അശോറിന്റെയും പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കനത്ത പ്രതിഷേധമാണുയരുന്നത്. #ആമിിലറബകിബഗൗംമശ േമിറ #ഉീി’ബേഉലരശറലബഎീൃബങല എന്നിങ്ങനെയാണ് ട്വിറ്ററില്‍ നടക്കുന്ന ഹാഷ്ടാഗ് ക്യാംപയിനുകള്‍.

നേരത്തെ രാജ്യത്ത് വില്‍ക്കാന്‍ അനുമതിയുണ്ടായിരുന്ന പല പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ വില്‍ക്കാന്‍ അനുമതിയില്ല. പഴയ പുസ്തകങ്ങളുടെ ഫോട്ടോയും പലരും ഷെയര്‍ ചെയ്യുന്നുണ്ട്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 4390 പുസ്തകങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നിരോധിച്ചതായി കുവൈത്ത് പാര്‍ലമെന്റ് അംഗ് ഖാലിദ് അല്‍ ഷാതി പറഞ്ഞു. അതേസമയം പുസ്തകങ്ങള്‍ നിരോധിക്കുന്നതായി എഴുത്താകരെ അറിയിച്ചതാണെന്നും അവരുമായി തുറന്ന ചര്‍ച്ചക്ക് മന്ത്രാലയം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി ഭരണം നടത്തുന്ന രാജ്യമാണ് കുവൈത്ത്.

Related Articles