Current Date

Search
Close this search box.
Search
Close this search box.

തന്റെ ഭരണത്തില്‍ മുസ്‌ലിംകളെ എല്ലാ തലത്തിലും സേവിക്കും: ജോ ബൈഡന്‍

ന്യൂയോര്‍ക്ക് സിറ്റി: തന്റെ ഭരണത്തില്‍ അമേരിക്കയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുമെന്നും മുസ്‌ലിം വിഭാഗത്തെ എല്ലാ തലത്തിലും സേവിക്കുമെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് ട്രംപ് അധികാരത്തിലേറി ഒന്നാം ദിനം ചെയ്ത് മുസ്‌ലിംകളുടെ യാത്ര വിലക്കിനെ എതിര്‍ത്താണ് ബിഡന്‍ തന്റെ ഭരണത്തില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകുമെന്ന് അറിയിച്ചത്.

മനുഷ്യാവകാശ സംഘടനകള്‍, മുസ്‌ലിം അഭിഭാഷകര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ബിഡന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. വിദ്വേഷത്തിനും വര്‍ഗ്ഗീയതക്കും എതിരായ ഐക്യം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിശ്വാസം വളരുകയാണ്, വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കുട്ടത്തെ തകര്‍ത്ത് ശോഭനമായ ഭാവിയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ജനതയാണ് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്. അതിനാല്‍ അവരുടെ ശബ്ദങ്ങള്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മുസ്‌ലിം വിദ്വേഷത്തെ പ്രസംഗത്തിലുടനീളം ശക്തമായി എതിര്‍ത്ത അദ്ദേഹം യു.എസിലെ വിദ്വേഷ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്നും ബിഡന്‍ വാഗ്ദാനം ചെയ്തു.

Related Articles