Current Date

Search
Close this search box.
Search
Close this search box.

ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ തിങ്കളാഴ്ച ഇസ്രായേലിന്റെ വ്യോമാക്രമണം. മുനമ്പിലെ കൃഷിഭൂമികള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈനിക പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടിരുന്നുവെന്നും ഇതിന്റെ പ്രത്യാക്രമണമാണെന്നുമാണ് ഇസ്രായേല്‍ ഭാഷ്യം. എന്നാല്‍ റോക്കറ്റ് തൊടുത്തുവിട്ടതിന്റെ ഉത്തരവാദിത്വം ഫലസ്തീന്‍ നിഷേധിച്ചു.

Related Articles